മാനേജ്മെന്റ്
പൊതുവായ ചില ലക്ഷ്യങ്ങൾക്കു വേണ്ടി ഫലപ്രദമായും കാര്യക്ഷമമായും കൂട്ടായി പ്രവർത്തിക്കാൻ വ്യക്തികൾക്കു സാധിക്കുന്ന വിധത്തിൽ ഒരു അഭ്യന്തര പരിസ്ഥിതി സൃഷ്ടിക്കുന്നതിനെയാണ് മാനേജ്മെന്റ് എന്നു നിർവചിച്ചിരിക്കുന്നത്.പ്രധാനമായും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുമായാണ് മാനേജ്മെന്റ് ബന്ധപ്പെട്ടിരിക്കുന്നതെങ്കിലും വ്യക്തികളുടെ ദൈനം ദിന ജീവിതത്തിലും ഇത് പ്രസക്തമാണ്.
ചരിത്രം
[തിരുത്തുക]മാനേജ്മെന്റിനു മനുഷ്യനുള്ള കാലത്തോളം തന്നെ പഴക്കമുണ്ടെങ്കിലും ഒരു പ്രവർത്തന ശാഖ എന്ന രീതിയിൽ വ്യക്തത വരുന്നത് വ്യവസായിക വിപ്ലവത്തോടെയാണ്.
മാനേജ്മെന്റ് ധർമ്മങ്ങൾ
[തിരുത്തുക]ആസൂത്രണം
[തിരുത്തുക]ഭാവിയിലേയ്ക്ക് വേണ്ട പദ്ധതികളും പ്രവർത്തനങ്ങളും തീരുമാനിക്കുകയെന്നത് ചെയ്യുന്നത് പ്രാഥമിക മാനേജ്മെന്റ് ധർമ്മമാണ്.മറ്റുള്ള മാനേജ്മെന്റ് ധർമ്മങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ ആസൂത്രണത്തെ ഏറ്റവും പ്രധാനപ്പെട്ട മാനേജ്മെന്റ് ധർമ്മമായി കണക്കാക്കുന്നു
[തിരുത്തുക]നിയന്ത്രണം
[തിരുത്തുക]താഴ പറയുന്ന കാര്യങ്ങളാണ് നിയന്ത്രണം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്
- മാനദണ്ഡങ്ങളുടെ നിർമ്മിതി
- വസ്തുതകളുടെ നീരീക്ഷണം
- മാനദണ്ഡങ്ങളും വസ്തുതകളും തമ്മിലുള്ള താരത്മ്യപഠനവും വ്യതിയാന വിശകലനവും
- തിരുത്തൽ നടപടികൾ
നേതൃത്വം
[തിരുത്തുക]സ്ഥാപനത്തിന്റെ പൊതു ലക്ഷ്യങ്ങളിലേയ്ക്ക് വിവിധ ഘടകങ്ങളെ നയിക്കുക എന്നതാണ് ഈ പ്രവർത്തനം കൊണ്ടുദ്ദേശിക്കുന്നത്.
നിയമനം
[തിരുത്തുക]മാനേജ്മെന്റ് നടത്തിപ്പിനു മാനവ വിഭവ ശേഷി ഫലപ്രദമായി വിനിയോഗിക്കുകയെന്നതാണ് ഇവിടെ ചെയ്യുന്നത്
ഏകോപനം
[തിരുത്തുക]എല്ലാത്തരം പ്രവർത്തന ഘടകങ്ങളെയും പൊതു ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി ഏകോപിപ്പിക്കുകയെന്നയാണ് ഈ ധർമ്മം കൊണ്ടുദ്ദേശിക്കുന്നത്.
സാമ്പത്തിക മാനേജ്മെന്റ്
[തിരുത്തുക]വ്യാപാര മാനേജ്മെന്റിന്റെ ഉപവിഭാഗമായി കണക്കാക്കപ്പെടാറുണ്ടെങ്കിലും വ്യാപാരേതര സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സാമ്പത്തിക മാനേജ്മെന്റ് ബാധകമാണ്.
പ്രവർത്തന മൂലധന മാനേജ്മെന്റ്
[തിരുത്തുക]സ്ഥാപനത്തിന്റെ ദൈനം ദിന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള സാമ്പത്തികപ്രവർത്തങ്ങൾ പ്രവർത്തന മൂലധന മാനേജ്മെന്റിന്റെ പരിധിയിലാണ് വരുന്നത്.പണവും പെട്ടെന്ന് പണമാക്കി മാറ്റാൻ സാധിക്കുന്ന ഹ്രസ്വകാല ആസ്തികൾ,ലഭിക്കാനുള്ളവ,ചരക്ക് മുതലായവയുടെ ആകെ തുകയാണ് പ്രവർത്തന മൂല ധനം.
ഹ്രസ്വകാല ആസ്തികളുടെ മാനേജ്മെന്റ്
[തിരുത്തുക]പണത്തിന്റെയും പെട്ടെന്ന് പണമാക്കാൻ സാധിക്കുന്ന ആസ്തികളും ഫലപ്രദവും നിയന്ത്രിതവുമായി കൈകാര്യം ചെയ്യുക എന്നതാണ് ഹ്രസ്വകാല ആസ്തികളുടെ മാനേജ്മെന്റ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
പണത്തിന്റെ മാനേജ്മെന്റ്
[തിരുത്തുക]പണത്തിനെ വ്യാപാരത്തിന്റെ ജീവ രക്തമായാണ് പരിഗണിക്കപ്പെടുന്നത്.അതു കൊണ്ട് തന്നെ പണത്തിന്റെ നിയന്ത്രണം വളരെ പ്രധാനപ്പെട്ട ഒരു ധനകാര്യ മാനേജ്മെന്റ് പ്രവർത്തനമായി കണക്കാക്കുന്നു.പണത്തിന്റെ അപര്യാപ്തത നേരിട്ട് വ്യാപാര പ്രവർത്തനങ്ങളെ ബാധിക്കുമ്പോൾ തന്നെ ഉപയോഗത്തിൽ കവിഞ്ഞ് കൈവശമിരിക്കുന്ന പണം ലാഭത്തെ കുറക്കാനുമിടയാക്കുന്നു.
ലഭിക്കാനുള്ളവയുടെ മാനേജ്മെന്റ്
[തിരുത്തുക]ലഭിക്കാനുള്ളവ എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഉപഭോക്താക്കൾ അവർക്കു ലഭിച്ച ഉല്പ്പന്നത്തിനോ സേവനത്തിനോ പകരമായി നൽകേണ്ടുന്ന തുകയെയാണ്.ഒരു സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തിനു ലഭിക്കാനുള്ള തുക ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ തിരികെ പിടിക്കേണ്ടതുണ്ട്.ഇതിനായി പണമിളവുകൾ, പിഴ പലിശ അടക്കമുള്ള മാർഗ്ഗങ്ങൾ വ്യാപാര സ്ഥാപനങ്ങൾ അവലംഭിക്കുന്നു.
ചരക്കിന്റെ മാനേജ്മെന്റ്
[തിരുത്തുക]- ഏറ്റവും കുറഞ്ഞ പരിധി - ഉല്പ്പാദനത്തെ ബാധിക്കാതെ സൂക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ചരക്കിന്റെ അളവാണിത്.
- പരമാവധി പരിധി - ചരക്കിന്റെ സൂക്ഷിപ്പു ചിലവ്, സ്ഥല സൗകര്യം എന്നിവ പരിഗണിച്ച് സൂക്ഷിക്കാവുന്ന പരമാവധി ചരക്കിന്റെ അളവാണിത്.
- റി-ഓഡർ പരിധി - ചരക്കിന്റെ പുതിയ ഓർഡർ നൽകുന്നത് ഈ പരിധിയിലെത്തുമ്പോഴാണ്.
- അപകടകരമായ പരിധി
- Economic Order Quantity
നൽകിയ ഹ്രസ്വകാല വായ്പകളുടെ മാനേജ്മെന്റ്
[തിരുത്തുക]ഹ്രസ്വകാല ബാദ്ധ്യതകളുടെ മാനേജ്മെന്റ്
[തിരുത്തുക]നൽകാനുള്ളവയുടെ മാനേജ്മെന്റ്
[തിരുത്തുക]എടുത്തിട്ടുള്ള ഹ്രസ്വകാല വായ്പകളുടെ മാനേജ്മെന്റ്
[തിരുത്തുക]വിപണന മാനേജ്മെന്റ്
[തിരുത്തുക]വിപണന പ്രവർത്തനങ്ങളുടെയും വിപണന വിഭവങ്ങളുടെയും മാനേജ്മെന്റും വിപണ തത്ത്വങ്ങളുടെ പ്രയോഗവും ആണ് വിപണന മാനേജ്മെന്റ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.വില്പ്പന എന്ന കേവലാർത്ഥത്തിനപ്പുറം ഉല്പ്പാദനം മുതൽ വില്പ്പനാന്തര സേവനം വരെയുള്ള പ്രവർത്തനങ്ങളെ വിപണന മാനേജ്മെന്റ് ഉൾക്കൊള്ളുന്നു.
പരസ്യം
[തിരുത്തുക]വില്പ്പന
[തിരുത്തുക]വില്പനാനന്തര സേവനം
[തിരുത്തുക]മാനവ വിഭവ മാനേജ്മെന്റ്
[തിരുത്തുക]ഒരു സ്ഥാപനത്തിലേയ്ക്ക് വേണ്ട തൊഴിലാളികളുടെ തിരെഞ്ഞെടുപ്പ്,അവർക്കുള്ള വേതനവും മറ്റാനുകൂല്യങ്ങളും നിശ്ചയിക്കുകയും നൽകുകയും ചെയ്യുക,സ്ഥാപനത്തിനും ജോലിക്കും അനുസൃതമായി തൊഴിലാളികളെ ഒരുക്കുന്നതിനാവശ്യമായ പരിശീലനം നൽകുക എന്നിവയാണ് മാനവ വിഭവ മാനേജ്മെന്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അഭിമുഖം
[തിരുത്തുക]തിരഞ്ഞെടുക്കൽ നടപടിക്രമത്തിലെ പ്രധാന ഘട്ടങ്ങളിലൊന്നാണ് അഭിമുഖം. ഇത് ഒരുപക്ഷേ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സെലക്ഷൻ ടൂളാണ്.ഒരു വ്യക്തിയുടെ ജോലി സാധ്യതകൾ വിലയിരുത്തുന്നതിനുള്ള ഏറ്റവും പഴയ രീതിയാണ്.
നിയമനം
[തിരുത്തുക]പരിശീലനം
[തിരുത്തുക]വേതനം
[തിരുത്തുക]ഉൽപ്പാദന / പ്രവർത്തന മാനേജ്മെന്റ്
[തിരുത്തുക]ആസൂത്രണം,നടപ്പാക്കൽ,നിയന്ത്രണം എന്നീ മാർഗ്ഗങ്ങളിലൂടെ കാര്യക്ഷമമായ ഉല്പ്പാദനമോ സേവനങ്ങളുടെ നൽകലോ ഉറപ്പാക്കുന്നതാണ് ഉൽപ്പാദന / പ്രവർത്തന മാനേജ്മെന്റ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.ഇൻഡസ്റ്ററിയൽ എഞ്ചിനീയറിങ്ങ് മെത്തേഡുകളുടെ ഉപയോഗം, സമയ - ചലന പഠനങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്.
ഉപകരണങ്ങളുടെ മാനേജ്മെന്റ്
[തിരുത്തുക]വസ്തുക്കളുടെ മാനേജ്മെന്റ്
[തിരുത്തുക]മാനേജ്മെന്റ് വിദ്യാഭ്യാസം
[തിരുത്തുക]ഉൽപ്പാദന വാണിജ്യ വ്യവസായ രംഗത്ത് മാനേജ്മെന്റ് ഫലപ്രദമായ പ്രയോജനപ്പെടുത്തുന്നതിന്റെ സ്വാഭാവിക പരിണത ഫലമായി അത് ഒരു വിജ്ഞാനശാഖയായി പിൽക്കാലത്ത് വികസിക്കാനിടയാക്കി.പ്രായോഗിക മാനേജ്മെന്റിൽ പരിചയ സമ്പന്നരായ വ്യക്തികൾ തങ്ങളുടെ അനുഭവങ്ങളെ മുൻനിർത്തി മാനേജ്മെന്റുമായി ബന്ധപ്പെട്ട് ചില പൊതു ആശയങ്ങൾ രൂപപ്പെടുത്താൻ ശ്രമിച്ചു പോന്നു.പൊതുവേ സ്വീകരിക്കപ്പെടുന്ന പ്രാഥമിക മാനേജ്മെന്റ് തത്ത്വങ്ങൾ എന്ന രീതിയിൽ മാനേജ്മെന്റുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ക്രോഡീകരിച്ചത് ഹെൻറി ഫയോൾ എന്ന മാനേജ്മെന്റ് വിദഗ്ദ്ധനാണ്.ഇത്തരം ശ്രമങ്ങൾ ഒരു പാഠ്യ വിഷയം എന്ന രീതിയിൽ മാനേജ്മെന്റിനെ നിലനിർത്താൻ സഹായിച്ചു. ഇതിനോടനുബന്ധിച്ച് ലോകമെമ്പാടും മാനേജ്മെന്റിനെ കേന്ദ്രീകരിച്ച് പാഠ്യപദ്ധതികളും വിദ്യാലയങ്ങളും നിലവിൽ വന്നു.സാങ്കേതിക വിദ്യാഭ്യാസത്തിനോടൊപ്പമോ അതിനുമൊരുപിടി മുന്നിലോ ആയി മാനേജ്മെന്റ് വിദ്യാഭ്യാസം മാറി.സാങ്കേതിക വിദഗ്ദ്ധർക്ക് മാനേജ്മെന്റ് വിദ്യാഭ്യാസം ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറി.ഭാരതത്തിൽ സ്ഥാപിക്കപ്പെട്ട ഇൻഡ്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെന്റ് സ്ഥാപനങ്ങൾ ലോകപ്രസിദ്ധി ആർജ്ജിച്ചു.