മാണ്ഡി ജില്ല
മാണ്ഡി ജില്ല | |||||||
---|---|---|---|---|---|---|---|
മുകളിൽ-ഇടത് നിന്ന് ഘടികാരദിശയിൽ: ത്രിലോകനാഥ ക്ഷേത്രം, മാണ്ഡി, IIT മാണ്ഡി, നാർഗു വന്യജീവി സങ്കേതത്തിൻറെ വീക്ഷണം, പ്രഷാർ തടാകം, റെവൽസർ തടാകം | |||||||
Location in Himachal Pradesh | |||||||
Country | ഇന്ത്യ | ||||||
സംസ്ഥാനം | ഹിമാചൽ പ്രദേശ് | ||||||
Headquarters | മാണ്ഡി, ഇന്ത്യ | ||||||
• Total | 3,951 ച.കി.മീ.(1,525 ച മൈ) | ||||||
(2011) | |||||||
• Total | 999,777 | ||||||
• ജനസാന്ദ്രത | 250/ച.കി.മീ.(660/ച മൈ) | ||||||
സമയമേഖല | UTC+05:30 (IST) | ||||||
Major highways | NH 3, NH 154 | ||||||
വെബ്സൈറ്റ് | http://hpmandi.nic.in/ |
മാണ്ഡി ജില്ല വടക്കേയിന്ത്യയിലെ ഹിമാചൽ പ്രദേശ് സംസ്ഥാനത്തിന്റെ മധ്യ ജില്ലകളിൽപ്പെട്ട ഒന്നാണ്. മാണ്ഡി പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം. ഇവിടുത്തെ പ്രധാന മാതൃഭാഷ മണ്ടേലി ആണ്.[1]
ജനസംഖ്യ
[തിരുത്തുക]2011-ലെ സെൻസസ് പ്രകാരം, മാൻഡി ജില്ലയിലെ 9,99,777[2] എന്ന ജനസംഖ്യ ഫിജി,[3] അല്ലെങ്കിൽ യുഎസിലെ മൊണ്ടാന[4] സംസ്ഥാനത്തിനോ തുല്യമായിരുന്നു. ഇത് ഇന്ത്യയിൽ ആകെയുള്ള 640-ജില്ലകളിൽ ഇതിന് 446-ാം റാങ്ക് നൽകുന്നു.[5] ജില്ലയിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് 253 നിവാസികൾ (660/ചതുരശ്ര മൈൽ) എന്ന നിലയിലായിരുന്നു.[6]
2001-2011 ദശകത്തിൽ മാണ്ഡി ജില്ലയിലെ ജനസംഖ്യാ വളർച്ചാ നിരക്ക് 10.89% എന്ന നിലയിലായിരുന്നു.[7] ഓരോ 1000 പുരുഷന്മാർക്കും 1012 സ്ത്രീകൾ എന്ന ലിംഗാനുപാതമുള്ള[8] മാണ്ഡി ജില്ലയിലെ സാക്ഷരതാ നിരക്ക് 82.81% ആണ്. ജനസംഖ്യയുടെ 6.27% നഗരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. ജനസംഖ്യയിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം യഥാക്രമം 29.38%, 1.28% എന്നിങ്ങനെയാണ്.[9]
2011-ലെ സെൻസസ് പ്രകാരം ഈ ജില്ലയിലെ ജനസംഖ്യയുടെ 59.11% തങ്ങളുടെ ആദ്യ ഭാഷ മണ്ടേലിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ 33.32% പേർ പഹാരിയും (ഹിമാചൽ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മിക്ക ഇന്തോ-ആര്യൻ ഭാഷകൾക്കും ഈ പദം വ്യാപകമായി ബാധകമാണ്), 4.1% പേർ ഹിന്ദിയും 0.66% - പഞ്ചാബി, 0.47% - കാൻഗ്രി ഭാഷകളും തങ്ങളുടെ ആദ്യ ഭാഷയായി തെരഞ്ഞെടുത്തു.[10]
ഉപവിഭാഗങ്ങൾ
[തിരുത്തുക]മാണ്ഡി ജില്ലയെ 12 ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
- മാണ്ഡി സദർ
- ബാൽഹ്
- സുന്ദർ നഗർ
- സർക്കാഘട്ട്
- ധരംപൂർ
- ജോഗീന്ദർ നഗർ
- പധർ
- ഗോഹർ
- തുനാഗ്
- കർസോഗ്
- ബാലിചോക്കി
- കോട്ലി[11]
അവലംബം
[തിരുത്തുക]- ↑ Lewis, M. Paul (2009). "Mandeali". Ethnologue: Languages of the World, Sixteenth edition. Dallas, TX: SIL International. Retrieved 3 October 2009.
- ↑ "District Census Handbook: Mandi" (PDF). censusindia.gov.in. Registrar General and Census Commissioner of India. 2011.
- ↑ US Directorate of Intelligence. "Country Comparison:Population". Archived from the original on 13 June 2007. Retrieved 1 October 2011.
Fiji 883,125 July 2011 est.
- ↑ "2010 Resident Population Data". U. S. Census Bureau. Archived from the original on 19 October 2013. Retrieved 30 September 2011.
Montana 989,415
- ↑ "District Census Handbook: Mandi" (PDF). censusindia.gov.in. Registrar General and Census Commissioner of India. 2011.
- ↑ "District Census Handbook: Mandi" (PDF). censusindia.gov.in. Registrar General and Census Commissioner of India. 2011.
- ↑ "District Census Handbook: Mandi" (PDF). censusindia.gov.in. Registrar General and Census Commissioner of India. 2011.
- ↑ "District Census Handbook: Mandi" (PDF). censusindia.gov.in. Registrar General and Census Commissioner of India. 2011.
- ↑ "District Census Handbook: Mandi" (PDF). censusindia.gov.in. Registrar General and Census Commissioner of India. 2011.
- ↑ "Table C-16 Population by Mother Tongue: Himachal Pradesh". www.censusindia.gov.in. Registrar General and Census Commissioner of India.
- ↑ "Sub-Division, Tehsil and Sub Tehsil | District Mandi, Government of Himachal Pradesh | India".