മണിശങ്കർ അയ്യർ
മണിശങ്കർ അയ്യർ | |
---|---|
രാജ്യസഭാംഗം | |
ഓഫീസിൽ 2010-2016 | |
മുൻഗാമി | Post Established |
പിൻഗാമി | സി.പി.ജോഷി |
മണ്ഡലം | തമിഴ്നാട് |
വടക്കുകിഴക്കൻ മേഖല വികസനത്തിൻ്റെ ചുമതലയുള്ള കേന്ദ്രമന്ത്രി | |
ഓഫീസിൽ 2006-2009 | |
മുൻഗാമി | പി.ആർ.കിണ്ട്യ |
പിൻഗാമി | ബി.കെ.ഹാൻഡിക് |
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി | |
ഓഫീസിൽ 2004-2006 | |
മുൻഗാമി | രാം നായ്ക്ക് |
പിൻഗാമി | മുരളി ദേവ്റ |
ലോക്സഭാംഗം | |
ഓഫീസിൽ 2004, 1999, 1991 | |
മണ്ഡലം | മയിലാടുംതുറൈ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ലാഹോർ, അവിഭക്ത ഇന്ത്യ | 10 ഏപ്രിൽ 1941
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | സുനീത് വീർ സിംഗ് |
കുട്ടികൾ | 3 daughters |
As of 15 ഡിസംബർ, 2022 ഉറവിടം: ലോക്സഭ |
2004 മുതൽ 2006 വരെ പെട്രോളിയം പ്രകൃതി വാതകം വകുപ്പിൻ്റെയും 2006 മുതൽ 2009 വരെ വടക്ക് കിഴക്ക് സംസ്ഥാനങ്ങളുടെ ചുമതലയുള്ള കേന്ദ്ര മന്ത്രിയായും 2004 മുതൽ 2009 വരെ കേന്ദ്ര പഞ്ചായത്തി രാജിൻ്റെ പ്രഥമ മന്ത്രിയായും പ്രവർത്തിച്ച തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് മണിശങ്കർ അയ്യർ.(ജനനം: 10 ഏപ്രിൽ 1941) മൂന്ന് തവണ ലോക്സഭാംഗമായും ഒരു തവണ രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3]
ജീവിതരേഖ
[തിരുത്തുക]അവിഭക്ത ഇന്ത്യയിലെ ലാഹോറിൽ(ഇപ്പോൾ പാക്കിസ്ഥാൻ) വൈദ്യനാഥ ശങ്കർ അയ്യരുടേയും ഭാഗ്യലക്ഷ്മിയുടേയും മകനായി 1941 ഏപ്രിൽ പത്തിന് ജനനം. വെൽഹാം ബോയ്സ് സ്കൂൾ, ദി ഡൂൺ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഡൽഹിയിലെ സെൻ്റ്. സ്റ്റീഫൻസ് കോളേജിൽ നിന്ന് ബി.എ ബിരുദവും ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും കേംബിഡ്ജ് യൂണിവേഴ്സിറ്റിയിൽ ബി.എ ഉപരിപഠനവും പൂർത്തിയാക്കി.
1963-ൽ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതമാരംഭിച്ച അയ്യർ 1978 മുതൽ 1982 വരെ പാക്കിസ്ഥാനിലെ നയതന്ത്രജ്ഞത്തിൻ്റെ ചുമതലയുള്ള ആദ്യ കോൺസൂൽ ജനറലായി കറാച്ചിയിൽ പ്രവർത്തിച്ചു. 1982-1983 കാലയളവിൽ കേന്ദ്ര വിദേശകാര്യ വകുപ്പിലെയും 1985 മുതൽ 1989 വരെ പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ ചുമതലയുള്ള ജോയിൻ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 1989-ൽ ഐ.എഫ്.എസിൽ നിന്ന് രാജിവച്ചു.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]1991-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മയിലാടുംതുറൈയിൽ നിന്ന് ലോക്സഭാംഗമായതോടെയാണ് അയ്യരുടെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. 1991, 2004 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ മയിലാടുംതുറൈയിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004 മുതൽ 2009 വരെ ഒന്നാം യു.പി.എ സർക്കാരിൽ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു.
1996, 1998, 2009, 2014 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ സിറ്റിംഗ് സീറ്റായ മയിലാടുംതുറൈയിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
2010 മുതൽ 2016 വരെ തമിഴ്നാട്ടിൽ നിന്നുള്ള രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു പാർലമെൻ്റ് അംഗമായി. നിലവിൽ കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവായി പ്രവർത്തിക്കുന്നു.[4][5]
അവലംബം
[തിരുത്തുക]- ↑ https://www.manoramaonline.com/news/latest-news/2017/12/07/congress-suspended-mani-sankar-aiyar-over-neech-aadmi-remark-to-prime-minister.html
- ↑ https://www.manoramaonline.com/news/latest-news/2018/02/16/sedition-case-filed-against-mani-shankar-aiyar-bjp.html?akamai-feo=off
- ↑ https://openthemagazine.com/author/mani-shankar-aiyar/
- ↑ https://www.manoramaonline.com/news/latest-news/2024/12/15/my-political-career-made-unmade-by-gandhis-says-congress-veteran-mani-shankar-aiyar.html
- ↑ https://www.mathrubhumi.com/news/india/mani-shankar-aiyar-gandhi-family-relationship-1.10166973