Jump to content

മനോൻമണീയം സുന്ദരൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manonmaniam Sundaram Pillai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മനോന്മണീയം പി. സുന്ദരംപിള്ള
മനോന്മണീയം പി. സുന്ദരംപിള്ള
ജനനം
പി. സുന്ദരംപിള്ള

4 April 1855
ആലപ്പുഴ
മരണംഏപ്രിൽ 26, 1897(1897-04-26) (പ്രായം 42)
തിരുവനന്തപുരം
ദേശീയതഇൻഡ്യൻ
തൊഴിൽചരിത്ര പണ്ഡിതൻ, തത്ത്വചിന്തകൻ, നാടകകൃത്ത്
അറിയപ്പെടുന്ന കൃതി
മനോന്മണീയം, Some Early sovereigns of Travancore 1894

ചരിത്ര പണ്ഡിതനും തത്ത്വചിന്തകനും നാടകകൃത്തും ആയിരുന്നു മനോന്മണീയം പി. സുന്ദരൻ പിള്ള (1855-1897). മനോന്മണീയം എന്ന തമിഴ് നാടകം എഴുതിയ സുന്ദരം പിള്ള 'തമിഴ് ഷേക്‌സ്പീയർ' എന്നറിയപ്പെടുന്നു .[1]

ജീവിതരേഖ

[തിരുത്തുക]

തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദ - ബിരുദാനന്തര ബിരുദങ്ങൾ നേടി. തിരുവിതാംകൂറിലെ ആദ്യ എം,എ. ബിരുദധാരിയാണ്. പ്രശസ്ത ചരിത്ര പണ്ഡിതനായ ഡോ. റോബർട്ട് ഹാർവ്വിയായിരുന്നു അന്ന് അവിടെ പ്രിൻസിപ്പൽ. വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ ജ്ഞാനപ്രജാഗരം(1876) എന്ന സമിതിയിൽ സജീവമായിരുന്നു. ശൈവ പ്രകാശ സഭ (1885) തൈക്കാട് അയ്യാ സ്വാമികളോടൊപ്പം തുടങ്ങുന്നതിന് മുന്നണിയിൽ നിന്ന് പ്രവർത്തിച്ചു. മനോന്മണീയം എന്ന തമിഴ് നാടകം എഴുതി .1942 ൽ ചലച്ചിത്രം ആക്കപ്പെട്ട ഈ നാടകത്തിലെ അവതരണ ഗാനമാണ് തമിഴ് നാട്ടിലെ ദേശീയ ഗാനം (തമിഴ് തായ് വാഴ്ത്ത് ) . [2] പുരാതന തിരുവിതാംകൂർ ചരിത്ര വിഷയമായി തയ്യാറാക്കിയ പ്രബന്ധത്തിനു പാരിതോഷികമായി, (Some Early sovereigns of Travancore 1894) ശ്രീമൂലം തിരുനാൾ മഹാരാജാവ് മരുതുംമൂലയിൽ (ഇപ്പോഴത്തെ പേരൂർക്കട) നൂറേക്കർ സ്ഥലം അനുവദിച്ചു. അതിന് തന്റെ അധ്യാപകനായിരുന്ന ഹാർവിയുടെ സ്മരണ നിലനിർത്താൻ അദ്ദേഹം 'ഹാർവിപുരം' എന്ന് പേരിട്ടു .അതിൽ 'ഹാർവി പുരം ബംഗ്ലാവ്' (ഇപ്പോഴത്തെ മൻമോഹൻ ബംഗ്ലാവ്)എന്ന പേരിൽ മനോഹരമായ ബംഗ്ലാവും പണിയിച്ചു. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, തൈക്കാട്ട് അയ്യാ സ്വാമികൾ, സ്വാമി വിവേകാനന്ദൻ തുടങ്ങി നിരവധി ചരിത്ര പുരുഷന്മാർ ഈ ഭവനം സന്ദർശിക്കുയും തങ്ങുകയും ചെയ്തിട്ടുണ്ട്.


ഹാരപ്പൻ പര്യവേഷണം തുടങ്ങുന്നതിനു മുപ്പതു വർഷം മുമ്പ് തന്നെ ദ്രാവിഡ സംസ്‌കാരം ആണ് തനി ഭാരത സംസ്‌കൃതി എന്ന് വാദിച്ചു. വർക്കല തുരങ്കം നിർമ്മിച്ചപ്പോൾ കിട്ടിയ പുരാതന വട്ടെഴുത്ത് (നാനം മോനം) രേഖകൾ വഴി നിരവധി പുതിയ ചരിത്ര വ്യാഖ്യാനങ്ങൾ അവതരിപ്പിച്ചു. 1894-ൽ ആർക്കിയോളജി വിഭാഗം ഓണററി സൂപ്രണ്ട് ആയി നിയമിക്കപ്പെട്ടു.

1894- ൽ അദ്ദേഹത്തിനു റാവു ബഹദൂർ സ്ഥാനം ലഭിച്ചു. മദിരാശി സർവ്വകലാശാല ഫെലോഷിപ്പ് നൽകി പിള്ളയെ ആദരിച്ചു .

സ്‌റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് ആയിരുന്ന നടരാജ പെരുമാൾ പിള്ള എന്ന പി..എസ്. നടരാജപിള്ള ഏക മകൻ ആയിരുന്നു.

നാൽപ്പത്തി രണ്ടാം വയസ്സിൽ പ്രമേഹം മൂലം അന്തരിച്ചു.

കൃതികൾ

[തിരുത്തുക]
  • മനോന്മണീയം
  • ഒരു “മാതാവിന്റെ രോദനം” ( വിലാപകാവ്യം)
  • നൂറ്റൊകൈ വിളക്കം (തമിഴ് )
  • Some Early Sovereigns of Travancore
  • Some Mile-stones in the History of Tamil Literature

അവലംബം

[തിരുത്തുക]
  1. Randor Guy (December 19, 2010). "Manonmani 1942". The Hindu.
  2. "University of Glasgow :: International Story :: Robert Harvey". Internationalstory.gla.ac.uk. 2011-06-16. Archived from the original on 2013-07-04. Retrieved 2015-07-22.

പുറം കണ്ണികൾ

[തിരുത്തുക]