മാർക്സ് സഹോദരന്മാർ
ദൃശ്യരൂപം
(Marx Brothers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹാസ്യകലാകാരന്മാരായ സഹോദരന്മാരായിരുന്നു വളരെ ജനപ്രിയരായ മാർക്സ് സഹോദരന്മാർ. , നാടകങ്ങൾ, ചലച്ചിത്രം, റ്റെലിവിഷൻ തുടങ്ങിയവയിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.
ആദ്യകാലം
[തിരുത്തുക]ന്യൂയോർക്ക് സിറ്റിയിൽ ജെർമ്മനിയിൽ നിന്നുള്ള ജൂത കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മക്കളായിരുന്നു മാർക്സ് സഹോദരന്മാർ. (പ്ലാറ്റ്ഡോയിഷ് ആയിരുന്നു അവരുടെ പിതാവിന്റെ മാതൃഭാഷ). അവരുടെ അമ്മ, മിന്നീ ഷോൻബെർഗ് ഈറ്റ് ഫ്രിസ്യയിലെ ഡോർണം എന്ന സ്ഥലത്തു നിന്നായിരുന്നു. ഫ്രാൻസിലെ അൾസേസ് സ്വദേശിയായിരുന്നു ഇവരുടെ പിതാവായ സൈമൺ മാറിക്സ് (സാം മാർക്സ് എന്ന് പിന്നീട് ഇദ്ദേഹം പേര് ആംഗലേയവൽക്കരിച്ചു). ഇവർ ന്യൂയോർക്ക് സിറ്റിയുടെ അപ്പർ ഈസ്റ്റ് സൈഡിൽ ഐറിഷ്, ജെർമ്മൻ, ഇറ്റാലിയൻ ക്വാർട്ടേഴ്സുകൾക്ക് ഇടയ്ക്കു താമസിച്ചു.
മാർക്സ് സഹോദരന്മാർ
[തിരുത്തുക]മാർക്സ് സഹോദരന്മാർ:
രംഗ നാമം | യഥാർത്ഥ പേര് | ജനനം | മരണം |
മാൻഫ്രെഡ് | ജനുവരി 1886 | ജൂലൈ 17, 1886 (കുഞ്ഞായിരിക്കുമ്പൊഴേ മരിച്ചുപോയി) | |
ചിക്കോ | ലിയനാർഡ് | മാർച്ച് 22, 1887 | ഒക്ടോബർ 11, 1961 |
ഹാർപ്പോ | അഡോൾഫ് (1917-നു ശേഷം: ആർതർ) | നവംബർ 23, 1888 | സെപ്റ്റംബർ 28, 1964 |
ഗ്രൗച്ചോ | ജൂലിയസ് ഹെൻറി | ഒക്ടോബർ 2, 1890 | ഓഗസ്റ്റ് 19, 1977 |
ഗുമ്മോ | മിൽട്ടൺ | ഒക്ടോബർ 23, 1892 | ഏപ്രിൽ 21, 1977 |
സെപ്പോ | ഹെർബെർട്ട് | ഫെബ്രുവരി 25, 1901 | നവംബർ 30, 1979 |