മെൻസ്ട്രുവൽ കപ്പ്
ദൃശ്യരൂപം
(Menstrual cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Leona Chalmers എന്ന actress ആണ് 1937ൽ menstrual cup നു പേറ്റന്റ് നേടുന്നത്.
ആർത്തവ കാലത്ത് ആർത്തവരക്തം വസ്ത്രങ്ങളിലും മറ്റും പറ്റി അഴുക്കാകാതിരിക്കാൻ സ്ത്രീകൾ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് മെൻസ്ട്രുവൽ കപ്പ് (Menstrual cup). യോനിക്കകത്ത് കയറ്റിവയ്ക്കാവുന്ന, നാളത്തിന്റെ ആകൃതിയിലുള്ള ഈ ഉപകരണം ആർത്തവകാലത്ത് യോനിയിൽകൂടി പുറത്തുവരുന്ന രക്തത്തെ ശേഖരിക്കുന്നു. മെഡിക്കൽ ഗ്രേഡ് സിലിക്കൺ അല്ലെങ്കിൽ റബ്ബർ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ഉപകരണം വഴക്കമുള്ളതും പരിസ്ഥിതി സൗഹൃദവുമാണ്. ഒരു ആർത്തവരക്ത ശേഖരണി (മെൻസ്ട്രുവൽ കപ്പ്) നാലോ അഞ്ചോ വർഷം നിരവധി തവണ ഉപയോഗിക്കാൻ സാധിക്കും.[1]