മെസ്സിയർ 19
മെസ്സിയർ 19 | |
---|---|
Observation data (J2000 epoch) | |
ക്ലാസ്സ് | VIII[1] |
നക്ഷത്രരാശി | സർപ്പധരൻ |
റൈറ്റ് അസൻഷൻ | 17h 02m 37.69s[2] |
ഡെക്ലിനേഷൻ | −26° 16′ 04.6″[2] |
ദൂരം | 28.7 kly (8.8 kpc)[3] |
ദൃശ്യകാന്തിമാനം (V) | +7.47[2] |
പ്രത്യക്ഷവലുപ്പം (V) | 17′.0 |
ഭൗതിക സവിശേഷതകൾ | |
പിണ്ഡം | 1.10×106[3] M☉ |
ആരം | 70 ly |
ലോഹീയത | –1.53[4] dex |
കണക്കാക്കപ്പെടുന്ന പ്രായം | 11.90 Gyr[4] |
മറ്റ് പേരുകൾ | NGC 6273, GCl 52[2] |
ഇതും കാണുക: ഗോളീയ താരവ്യൂഹം |
സർപ്പധരൻ രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു ഗോളീയ താരവ്യൂഹമാണ് മെസ്സിയർ 19 (M19) അഥവാ NGC 6273. ചാൾസ് മെസ്സിയറാണ് ഈ താരവ്യൂഹത്തെ കണ്ടെത്തി തന്റെ പട്ടികയിൽ പത്തൊമ്പതാമത്തെ അംഗമായി രേഖപ്പെടുത്തിയത്.
ചരിത്രം
[തിരുത്തുക]1764 ജൂൺ 5-നാണ് ചാൾസ് മെസ്സിയർ ഈ താരവ്യൂഹത്തെ കണ്ടെത്തിയത്.[5] ആ വർഷം തന്നെ മെസ്സിയർ വസ്തുക്കളുടെ പട്ടികയിൽ അദ്ദേഹം ഇതിനെ ചേർത്തു. താരവ്യൂഹത്തിലെ നക്ഷത്രങ്ങളെ ആദ്യമായി വേർതിരിച്ചുകണ്ടത് 1784-ൽ വില്യം ഹെർഷലാണ്. "എണ്ണമറ്റ നക്ഷത്രങ്ങളായി വേർതിരിച്ചുകാണാൻ സാധിക്കുന്ന ഉത്കൃഷ്ടമായ താരവ്യൂഹം" എന്നാണ് അദ്ദേഹത്തിന്റെ മകനായ ജോൺ ഹെർഷൽ M19-നെ വിശേഷിപ്പിച്ചത്.[6]
നിരീക്ഷണം
[തിരുത്തുക]തീറ്റ ഒഫ്യൂക്കി നക്ഷത്രത്തിന് നാലര ഡിഗ്രി പടിഞ്ഞാറ്-കിഴക്കുപടിഞ്ഞാറായാണ് M19 സ്ഥിതിചെയ്യുന്നത്. ബൈനോകുലറുകൾ ഉപയോഗിച്ചാൽ അസ്പഷ്ടമായൊരു പൊട്ടായിട്ടാണ് താരവ്യൂഹം ദൃശ്യമാവുക. 25 cm അപ്പെർച്വർ ഉള്ള ദൂരദർശിനിയിലൂടെ വീക്ഷിച്ചാൽ 3′×4′ കാമ്പും 5′×7′വലയവും കാണാനാകും.[5] ദൃശ്യപ്രകാശമുപയോഗിച്ച് നിരീക്ഷിക്കുമ്പോൾ വളരെ ദീർഘവൃത്താകാരം കൂടിയ ഗോളീയ താരവ്യൂഹങ്ങളിലൊന്നാണ് M19.[6] വാതകങ്ങളും പൊടിയും താരവ്യൂഹത്തിന്റെ കിഴക്കുഭാഗത്തുനിന്നു വരുന്ന പ്രകാശം ആഗിരണം ചെയ്യുന്നതിനാലാണ് M19 ഈ രൂപത്തിൽ ദൃശ്യമാകുന്നത്. ഇൻഫ്രാറെഡ് തരംഗങ്ങളുപയോഗിച്ച് നിരീക്ഷിച്ചാൽ ഗോളരൂപത്തിൽ നിന്നുള്ള വ്യതിയാനം കുറവാണ്.[7]
സവിശേഷതകൾ
[തിരുത്തുക]ഭൂമിയിൽ നിന്ന് 28.7 kly (8.8 kpc) അകലെയായാണ് M19 സ്ഥിതിചെയ്യുന്നത്. ആകാശഗംഗയുടെ കേന്ദ്രത്തിന് വളരെയടുത്തായാണ് സ്ഥാനം, കേന്ദ്രത്തിൽ നിന്നുള്ള ദൂരം 6.5 kly (2.0 kpc) മാത്രമാണ്.[8] സൂര്യന്റെ 11 ലക്ഷം ഇരട്ടി പിണ്ഡം ഉൾക്കൊള്ളുന്ന ഈ താരവ്യൂഹത്തിന് 1190 കോടിയോളം വർഷം പ്രായമുണ്ട്.[3][4] നാല് സെഫീഡ് ചരങ്ങളും RV ടൗറി ചരങ്ങളും M19-ൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ ആവർത്തനകാലം അറിയപ്പെടുന്ന ഒരു RR ലൈറെ ചരമെങ്കിലുമുണ്ട്.[9] റോസാറ്റ് പദ്ധതിക്ക് ഈ താരവ്യൂഹത്തിൽ എക്സ്-റേ സ്രോതസ്സുകളെയൊന്നും കണ്ടെത്താനായില്ല.[10]
അവലംബം
[തിരുത്തുക]- ↑ Shapley, Harlow; Sawyer, Helen B. (1927), "A Classification of Globular Clusters", Harvard College Observatory Bulletin (849): 11–14, Bibcode:1927BHarO.849...11S.
{{citation}}
: Unknown parameter|month=
ignored (help) - ↑ 2.0 2.1 2.2 2.3 "SIMBAD Astronomical Object Database", Results for NGC 6273, retrieved 2006-11-16.
- ↑ 3.0 3.1 3.2 Boyles, J.; et al. (2011), "Young Radio Pulsars in Galactic Globular Clusters", The Astrophysical Journal, 742 (1): 51, arXiv:1108.4402, Bibcode:2011ApJ...742...51B, doi:10.1088/0004-637X/742/1/51.
{{citation}}
: Unknown parameter|month=
ignored (help) - ↑ 4.0 4.1 4.2 Forbes, Duncan A.; Bridges, Terry (2010), "Accreted versus in situ Milky Way globular clusters", Monthly Notices of the Royal Astronomical Society, 404 (3): 1203–1214, arXiv:1001.4289, Bibcode:2010MNRAS.404.1203F, doi:10.1111/j.1365-2966.2010.16373.x.
{{citation}}
: Unknown parameter|month=
ignored (help)CS1 maint: unflagged free DOI (link) - ↑ 5.0 5.1 Thompson, Barbara Fritchman (2007), Illustrated Guide to Astronomical Wonders, Diy Science, O'Reilly Media, Inc., p. 331, ISBN 0596526857.
- ↑ 6.0 6.1 Burnham, Robert (1978), Burnham's Celestial Handbook: An Observer's Guide to the Universe Beyond the Solar System, Dover Books on Astronomy, vol. 2 (2nd ed.), Courier Dover Publications, p. 1263, ISBN 0486235688.
- ↑ van den Bergh, Sidney (2008), "The Flattening of Globular Clusters", The Astronomical Journal, 135 (5): 1731–1737, arXiv:0802.4061, Bibcode:2008AJ....135.1731V, doi:10.1088/0004-6256/135/5/1731.
{{citation}}
: Unknown parameter|month=
ignored (help) - ↑ Bica, E.; et al. (2006), "Globular cluster system and Milky Way properties revisited", Astronomy and Astrophysics, 450 (1): 105–115, arXiv:astro-ph/0511788, Bibcode:2006A&A...450..105B, doi:10.1051/0004-6361:20054351.
{{citation}}
: Unknown parameter|month=
ignored (help) - ↑ Clement, Christine M.; et al. (2001), "Variable Stars in Galactic Globular Clusters", The Astronomical Journal, 122 (5): 2587–2599, arXiv:astro-ph/0108024, Bibcode:2001AJ....122.2587C, doi:10.1086/323719.
{{citation}}
: Unknown parameter|month=
ignored (help) - ↑ Verbunt, F. (2001), "A census with ROSAT of low-luminosity X-ray sources in globular clusters", Astronomy and Astrophysics, 368: 137–159, arXiv:astro-ph/0012261, Bibcode:2001A&A...368..137V, doi:10.1051/0004-6361:20000469.
{{citation}}
: Unknown parameter|month=
ignored (help)