മോൾസ് ഗ്രന്ഥി
ദൃശ്യരൂപം
(Moll's gland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മോൾസ് ഗ്രന്ഥി | |
---|---|
Details | |
Identifiers | |
Latin | glandulae ciliares conjunctivales |
TA | A15.2.07.043 |
FMA | 59159 |
Anatomical terminology |
കൺപോളകളുടെ അരികിൽ കൺപീലികളുടെ അടിഭാഗത്തിനടുത്തും മെബോമിയൻ ഗ്രന്ഥികൾക്ക് മുൻവശത്തുമായി കാണപ്പെടുന്ന അപ്പോക്രൈൻ വിയർപ്പുഗ്രന്ധികളാണ് മോൾസ് ഗ്രന്ഥി അല്ലെങ്കിൽ സീലിയറി ഗ്രന്ഥി എന്ന് അറിയപ്പെടുന്നത്. ഈ ഗ്രന്ഥികൾ താരതമ്യേന വലുതും ട്യൂബുലാർ ആകൃതിയിലുള്ളതുമാണ്. ഡച്ച് ഒക്കുലിസ്റ്റ് ജേക്കബ് ആന്റൺ മോളിന്റെ (1832-1914) പേരിലാണ് ഗ്രന്ഥികൾ അറിയപ്പെടുന്നത്.
തൊട്ടടുത്തുള്ള കൺപീലികളിലേക്കാണ് മോൾസ് ഗ്രന്ഥികൾ തുറക്കുന്നത്. മോൾസ് ഗ്രന്ഥിയും സെയ്‌സ് ഗ്രന്ഥിയും സെബം സ്രവിക്കുന്നു.
മോൾസ് ഗ്രന്ഥികളുടെ അണുബാധയ്ക്കും സെബം, സെൽ അവശിഷ്ടങ്ങൾ എന്നിവയാൽ അതിന്റെ നാളം അടയാനും സാധ്യതയുണ്ട്. ഗ്രന്ഥിയുടെ നാളത്തിന്റെ തടസ്സം നീർവീക്കം ഉണ്ടാക്കുന്നു, ഇത് ഒരു കൺകുരുവായി പ്രത്യക്ഷപ്പെടും.
ഇതും കാണുക
[തിരുത്തുക]- മനുഷ്യ സംവേദനാത്മക സംവിധാനത്തിനുള്ളിലെ പ്രത്യേക ഗ്രന്ഥികളുടെ പട്ടിക