മൺസൂൺ
ഉപോഷ്ണമേഖല കരഭാഗങ്ങളുടെ മീതെ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങൾ കാരണമായി മാസങ്ങളോളം വീശുന്ന ഒരു കാലികവാതമാണ് മൺസൂൺ. ഭൂമിയിലെ കാലാവസ്ഥ തീരുമാനിയ്ക്കുന്നതിൽ പ്രധാനമാണ് മൺസൂൺ. ഋതുക്കൾ എന്നഅർത്ഥമുള്ള അറബി പദമായ മൗസിം,[1] മലയ പദമായ മോൻസിൻ ഏഷ്യൻ പദമായ മോവ്സം എന്നിവയിൽ നിന്നുമാണ് മൺസൂൺ എന്ന പദം ഉണ്ടായത്. ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടിൽ 23ഡിഗ്രി ചരിഞ്ഞാണ് ഭ്രമണം ചെയ്യുന്നത്. ആയതിനാൽ സൂര്യന്റെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്കു തെക്കും വടക്കുമായി മാറിക്കൊണ്ടിരിയ്ക്കും. അപ്രകാരം ഉത്തരാർദ്ധഗോളത്തിൽ മാർച്ച് മുതൽ സെപ്തംബർ വരെയും ദക്ഷിണാർദ്ധഗോളത്തിൽ ബാക്കി ആറുമാസക്കാലവും സൂര്യന്റെ സ്ഥാനം നിർണ്ണയിച്ചിരിയ്കുന്നു. ഈ കാലങ്ങളിൽ വേനൽക്കാലം അനുഭവപ്പെടുന്നു. മൺസൂണിനു നിദാനം ലഘുമർദ്ദമേഖലയുടേയും, ഗുരുമർദ്ദമേഖലയുടേയും രൂപവത്കരണം ആണ്. ഗുരുമർദ്ദമേഖലയിൽ നിന്നും ലഘുമർദ്ദമേഖലയിലേയ്ക്കുള്ള നീരാവി കാറ്റിന്റെ സഞ്ചാരത്താൽ മഴ ലഭിയ്ക്കുന്നു.
മൺസൂൺവാതം
[തിരുത്തുക]മൺസൂൺ ഒരു കാലികവാതമാണ്. ഒരു നിശ്ചിതകാലത്ത് വഴിമാറിയെത്തുന്ന കാറ്റാണ് മൺസൂൺ കാറ്റ്. ഭാരതത്തിൽ ഏറെക്കുറേയും ഭാഗങ്ങളിൽ ഉത്തരാർദ്ധഗോളത്തിലെ വാണിജ്യവാതത്തിന്റെ ഗതിയിലാണ്. വടക്കുകിഴക്കൻ കാറ്റ് എന്നറിയപ്പെടുന്ന ഈ കാറ്റ് ഭാരതത്തിൽ കരയിലൂടേയാണ് അധികമായും വീശുന്നത്. ഈ കാറ്റ് വരണ്ടതാണ്. ഈ കാറ്റിന്റെ ദിശയിൽ പെട്ടെന്ന് വ്യതിയാനമുണ്ടാവുകയും ദിശ നേരെ വിപരീതമാവുകയും ചെയ്യുന്നു. ഈ പ്രതിഭാസമാണ് മൺസൂൺ.
കരയിൽ മർദ്ദം കുറവായും കടലിൽ കൂടുതലായും അനുഭവപ്പെടുന്ന സമയം കടലിലെ മർദ്ദമേറിയ വായു കരയിലേയ്ക്ക് വലിച്ചെടുക്കപ്പെടുന്നു. ഇത് വായുപ്രവാഹത്തിന് കാരണമാകുന്നു. തത്ഫലമായി ഇന്ത്യൻ മഹാസമുദ്രത്തിലെ വായു അറബിക്കടലിലെത്തുന്നു.കോറിയോലിസിസ് ബലത്തിന്റെ ഫലമായി പൂര്വാഭിമുഖമാകുന്ന കാറ്റിന്റെ ഗതി വായു പ്രവാഹം ശക്തമാകുന്നതോടെ കരയിലേയ്ക്ക് വീശുന്നു. ഇങ്ങനെ വീശുന്ന കാറ്റ് ആദ്യമായി കരയിൽ പ്രവേശിയ്ക്കുന്നത് കേരള തീരത്താണ്. ജൂൺ മാസത്തിൽ ആദ്യം കേരളത്തിലും ആദ്യവാരത്തിൽ ഗോവയിലും ജൂൺ പത്തോടെ മുംബൈയിലും എത്തുന്നു. ജൂലൈ മാസത്തോടെ ഭാരതത്തിൽ മുഴുവനായും മൺസൂൺ അനുഭവപ്പെടുന്നു. കേരളത്തിൽ ജൂൺ 1 മുതൽ ഡിസംബർ 1 വരെ മൺസൂൺ ലഭിക്കുന്നു.[2]
മൺസൂൺ കാറ്റ് കടന്നുവരുന്നത് നീരാവിയും കൊണ്ടാണ്. നീരാവി കാർമേഘങ്ങളായി കനത്ത മഴയ്ക്ക് ഇടവരുന്നു.
തെക്കേ അമേരിയ്ക്കൻ മൺസൂൺ
[തിരുത്തുക]ബ്രസീലിലാണ് ഈ മൺസൂൺവഴി ധാരാളമായി മഴ ലഭിയ്ക്കുന്നത്. ഈ മൺസൂണിനാൽ ദുരിതമനുഭവിയ്ക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ജനിറോ.
ആഫ്രിക്കൻ മൺസൂൺ
[തിരുത്തുക]സഹാറ മരുഭൂമിയിലും അറ്റ്ലാന്റിക് സമുദ്രത്തിലുമുണ്ടാകുന്ന താപവ്യതിയാനമാണ് ഇതിനു കാരണം. ലഘുമർദ്ദമേഖലകളിലുണ്ടാകുന്ന വ്യതിയാനങ്ങളും ഹേതുവാണ്.
തെക്കുപടിഞ്ഞാറൻ ഉഷ്ണകാലമൺസൂൺ
[തിരുത്തുക]ഇന്ത്യയിൽ അനുഭവപ്പെടുന്ന മൺസൂൺ ആണിത്. ജൂൺ മുതൽ സെപ്തംബർ വരേയുള്ള കാലമാണ് ഇത് അനുഭവപ്പെടുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും വീശുന്ന നീരാവി നിറഞ്ഞ കാറ്റാണ് ഈ മൺസൂണിന് നിദാനം.
വടക്കുകിഴക്കൻ മൺസൂൺ
[തിരുത്തുക]ഒക്ടോബർ മാസത്തിൽ ആരംഭിക്കുന്ന വടക്കുകിഴക്കൻ മൺസൂൺ അഥവാ തുലാവർഷം ഡിസംബർ വരേയും നീണ്ടുനിനിൽക്കാറുണ്ട്. ഉത്തരാർദ്ധഗോളത്തിൽ 25ഡിഗ്രി സെൽഷ്യസിനു താഴേയായിരിയ്ക്കും താപനില.
അവലംബം
[തിരുത്തുക]- ↑ http://www.bbc.co.uk/weather/features/understanding/monsoon.shtml
- ↑ "Indian monsoon". Encyclopedia Britannica.