Jump to content

അപ്പാസാഹിബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mudhoji II Bhonsle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാഗ്പൂരിലെ മുൻഭരണാധികാരിയായിരുന്നു അപ്പാസാഹിബ്. നാഗ്പൂർ രാജാവായ രഘുജിഭോൺസ്ളെയുടെ നിര്യാണാനന്തരം ബുദ്ധിമാന്ദ്യം സംഭവിച്ച പർസാജി രാജാവായപ്പോൾ അപ്പാസാഹിബ് റീജന്റായി. 1816 മേയിൽ നാഗ്പൂർ സബ്സിഡിയറി സഖ്യത്തിൽ ഒപ്പുവച്ചു. പർസാജിയെ വധിച്ചശേഷം നാഗ്പൂരിൽ സ്വയം അധികാരം ഏറ്റെടുത്ത അപ്പാസാഹിബ് മൂന്നാം മറാഠായുദ്ധത്തെ (1817-18) ത്തുടർന്ന് നാഗ്പൂരിലെ ബ്രിട്ടിഷ് റസിഡന്റിന്റെ ആസ്ഥാനം ആക്രമിച്ചു. 1817 ഡിസംബർ 16-ന് സീതാബർദിയിൽ നിലയുറപ്പിച്ചിരുന്ന ഇംഗ്ലീഷുസൈന്യം അപ്പാസാഹിബിനെ തോല്പിച്ചതിനെത്തുടർന്ന് അപ്പാസാഹിബ് പഞ്ചാബിൽ അഭയം തേടി. 1818 സന്ധിയനുസരിച്ച് നർമദാനദിക്ക് വടക്കുള്ള പ്രദേശം ഇംഗ്ലീഷുകാർക്ക് വിട്ടുകൊടുക്കേണ്ടിവന്നു. നാട്ടിലേക്കു മടങ്ങിവന്ന അപ്പാസാഹിബ് ശേഷിച്ച പ്രദേശത്തെ നാമമാത്രഭരണാധികാരിയായി. പേഷ്വാബാജിറാവു II-ആമനുമായി ബ്രിട്ടീഷുകാർക്കെതിരായി ഗൂഢാലോചന നടത്തിയെന്നാരോപിച്ചുകൊണ്ട് ബ്രിട്ടീഷുകാർ ഇദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി. 1848 ഏപ്രിൽ 5-ന് അപ്പാസാഹിബ് നിര്യാതനായി.

പുറംകണ്ണികൾ

[തിരുത്തുക]
  • [1] House of Commons papers, Volume 8
  • [2] The modern traveller: a popular description, geographical ..., Volume 3
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പാസാഹിബ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്പാസാഹിബ്&oldid=1696515" എന്ന താളിൽനിന്ന് ശേഖരിച്ചത്