Jump to content

മുരളി ദേവ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Murli Deora എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുരളി ദേവ്റ
മണ്ഡലംമുംബൈ സൗത്ത് ലോക്സഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം1937
മുംബൈ, ഇന്ത്യ
മരണം2014 നവംബർ 24
രാഷ്ട്രീയ കക്ഷികോൺഗ്രസ്
കുട്ടികൾമിലൻ ദേവ്​റ
വസതിമുംബൈ

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായിരുന്നു മുരളി ദേവ്റ (1937 - 24 നവംബർ 2014). 2006ൽ ഒന്നാം യു.പി.എ സർക്കാരിലും രണ്ടാം യു.പി.എ സർക്കാരിലും മുരളി ദേവ് റ മന്ത്രിയായിരുന്നു. പെട്രോളിയം, പ്രകൃതിവാതകം, കമ്പനികാര്യം, വാർത്താവിനിമയം, ഐ.ടി തുടങ്ങിയ മന്ത്രാലങ്ങളുടെ ചുമതല വഹിച്ചു.[1]

ജീവിതരേഖ

[തിരുത്തുക]

1968ൽ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിലറായി. വ്യാവസായിക സാമൂഹ്യ പ്രവർത്തന രംഗത്ത് നിന്നാണ്​ മുരളി ദേവ്​റ സജീവ രാഷ്ട്രീയത്തിലേക്ക്‌ എത്തുന്നത്​. 1977ൽ ശിവസേനയുടെ പിന്തുണയോടെ മുംബൈ മേയറായി. 1980 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ സ്ഥാനാർത്ഥിയായി തെക്കൻ മുംബൈ നിയോജക മണ്ഡലത്തിൽ മ‍ത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1985ൽ മുംബൈ സൗത്തിൽ നിന്ന് ആദ്യമായി ലോക്സഭയിലെത്തി. പിന്നീട് നാലു തവണ ഇവിടെ നിന്നും പാർലമെൻറ് അംഗമായി. 2004ൽ രാജ്യസഭാംഗമായി. 2006 മുതൽ 2011 ജനുവരി വരെ യുപിഎ സർക്കാരിന്റെ കേന്ദ്ര പെട്രോളിയം മന്ത്രിയായിരുന്നു. പിന്നീട്​ കോർപ്പറേറ്റ്​ കാര്യ മന്ത്രിയായി. 1984 മുതൽ 2006 വരെ മുംബൈ പ്രാദേശിക കോൺഗ്രസിന്റെ പ്രസിഡൻറായിരുന്നു ദേവ്​റ.

2014 നവംബർ 24ന് തന്റെ 77ആം വയസ്സിൽ മുരളി ദേവ്റ അന്തരിച്ചു. മരണസമയത്ത് അദ്ദേഹം രാജ്യസഭാംഗമായിരുന്നു.

മകൻ മിലൻ ദേവ്​റ രണ്ടാം യുപിഎ സർക്കാരിൽ മന്ത്രിയായിരുന്നു.

പുകവലിക്കെതിരെയുള്ള നിയമ പോരാട്ടം

[തിരുത്തുക]

പൊതു ഇടങ്ങളിലെ പുകവലിക്കെതിരെ ദേവ്​റ സുപ്രീം കോടതിയിൽ നടത്തിയ നിയമ പോരാട്ടമാണ് ഇന്ത്യയിൽ പൊതു സ്ഥലങ്ങളിൽ പുകവലി നിരോധിക്കാനിടയാക്കിയത്.[2]

ഖനന വിവാദവും രാജിയും

[തിരുത്തുക]

പെട്രോളിയം മന്ത്രിയായിരുന്ന സമയത്ത് ഖനന കരാറുകളിൽ ഗുരുതരമായ പാളിച്ചകൾ സംഭവിച്ചെന്ന സി.എ.ജി. റിപ്പോർട്ടിനെ തുടർന്ന് 2011 ജൂലൈ അഞ്ചിന്​ ദേവ്​റ രാജിവെച്ചു. കൃഷ്​ണ - ഗോദാവരി തടത്തിൽ സ്വകാര്യ കമ്പനികൾക്ക്‌ അനധികൃതമായി എണ്ണ പര്യവേഷണത്തിന്​ അനുമതി നൽകിയെന്നായിരുന്നു സി.എ.ജി. റിപ്പോർട്ടിലെ പ്രധാന പരാമർശം.

അവലംബം

[തിരുത്തുക]
  1. "മുൻ കേന്ദ്രമന്ത്രി മുരളി ദേവ്റ അന്തരിച്ചു". www.mediaonetv.in. Archived from the original on 2014-12-05. Retrieved 24 നവംബർ 2014.
  2. "Environment and Health by Adv. Vijay Hiremath on Page 116" (PDF). Archived from the original (PDF) on 2015-09-23. Retrieved 1 June 2014.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുരളി_ദേവ്റ&oldid=3812952" എന്ന താളിൽനിന്ന് ശേഖരിച്ചത്