Jump to content

മൈഎസ്ക്യുഎൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(MySQL എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൈഎസ്ക്യുഎൽ
വികസിപ്പിച്ചത്മൈഎസ്ക്യുഎൽ ലാബ് (A subsidiary of Oracle)
ആദ്യപതിപ്പ്May 23, 1995 (1995-05-23)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC, C++
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
തരംRDBMS
അനുമതിപത്രംഗ്നൂ സാർവ്വജനിക അനുവാദപത്രം (version 2, with linking exception) or proprietary EULA
വെബ്‌സൈറ്റ്www.mysql.com
dev.mysql.com

മൈഎസ്ക്യുഎൽ ഒരു റിലേഷണൽ ഡാറ്റാബേസ് സിസ്റ്റം ആണ്. ഔദ്യോഗിക നാമം മൈഎസ്ക്യുഎൽ എന്നാണെങ്കിലും മൈഎസ്ക്യുഎൽ എന്ന് തെറ്റായി ഉച്ചരിക്കാറുണ്ട്. മൈഎസ്ക്യുഎൽ ഒന്നിൽ കൂടുതൽ ഉപയോക്താക്കൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു സർവർ വിഭാഗത്തിലുള്ള ഒരു ഡാറ്റാബേസ് ആണ് മൈഎസ്ക്യുഎൽ. ഇത് വികസിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച , ഉൾഫ് മൈക്കിൾ വിദേനിയസിന്റെ മകളുടെ പേരാണ് മൈ. ഇതിൽ നിന്നും ആകാം ഈ ഡാറ്റാബേസിന് മൈഎസ്ക്യുഎൽ എന്ന പേരു ലഭിച്ചത്. ഒരു സ്വതന്ത്ര സോഫ്റ്റ്‌വേർ അനുവാദപത്രമായ ഗ്നൂ സാർവ്വജനിക അനുവാദപത്രം പ്രകാരമാണ് മൈഎസ്ക്യുഎൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

സ്വീഡിഷ് കമ്പനിയായ മൈഎസ്ക്യുഎൽ എബി , എന്ന സ്ഥാപനമാണ് മൈഎസ്ക്യുഎൽ വികസിപ്പിച്ചെടുത്തത്. ഇത് ലാഭേഛ കൂടാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. എന്നാൽ ഈ സ്ഥാപനം അടുത്തിടെ ഒറാക്കിൾ എന്ന സോഫ്ട് വെയർ കമ്പനി സ്വന്തമാക്കി.ഒരു ലോകോത്തര ഡാറ്റാബേസിനു വേണ്ട എല്ലാ ഗുണങ്ങളും മൈഎസ്ക്യുഎല്ലിൽ ഉണ്ട്. വാണിജ്യ ഉപയോഗത്തിനായി , മൈഎസ്ക്യുഎല്ലിന്റെ മറ്റു പതിപ്പുകളും ലഭ്യമാണ്. അത്തരം പതിപ്പുകളിൽ കൂടുതലായി മറ്റു ചില സേവനങ്ങളും അടങ്ങിയിരിക്കുന്നു. ഇന്റർനെറ്റിൽ ഇന്ന് ഉപയോഗിക്കപ്പെടുന്ന ഭൂരിഭാഗം സ്വതന്ത്ര സോഫ്ട് വെയറുകളും ഉപയോഗിക്കുന്നത് മൈഎസ്ക്യുഎൽ ആണ്. ജൂംല , വേർഡ്പ്രസ്സ് , ഡ്രുപാൽ , പിഎച്ച്പിബിബി , മൂഡിൽ എന്നിവ ചില ഉദാഹരണങ്ങൾ ആണ്. ഇന്റർനെറ്റ് ലോകത്തെ , വലിയ കമ്പനികളായ വിക്കിപീഡിയ, ഗൂഗിൾ, ഫേസ്‌ബുക്ക് ഇവയെല്ലാം ഉപയോഗിക്കുന്നത് മൈഎസ്ക്യുഎൽ ആണ്

ഉപയോഗം

[തിരുത്തുക]

ഇന്റർനെറ്റ് അധിഷ്ഠിത ആപ്ലിക്കേഷനുകൾ കൂടുതലും ഉപയോഗിക്കുന്നത് മൈഎസ്ക്യുഎൽ ആണ്. ലിനക്സ്, അപ്പാച്ചേ, പി.എച്ച്.പി എന്നിവയുടെ കൂടെ സൌകര്യപ്രദമായി ഉപയോഗിക്കാവുന്ന ഒരു ഡാറ്റാബേസ് ആണ് മൈഎസ്ക്യുഎൽ. ഇന്റർനെറ്റിലെ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന സൈറ്റുകളായ വിക്കിപീഡിയ, ഗൂഗിൾ, ഫേസ്‌ബുക്ക്, ഫ്ലിക്കർ, യൂട്യൂബ്, നോക്കിയ, ഇവയെല്ലാം ഡാറ്റാബേസ് ആയി ഉപയോഗിക്കുന്നത് മൈഎസ്ക്യുഎൽ ആണ്.

പ്ലാറ്റ്ഫോം

[തിരുത്തുക]

സി , സി++ എന്നിവ ഉപയോഗിച്ചാണ് മൈഎസ്ക്യുഎൽ നിർമ്മിച്ചിരിക്കുന്നത്. മൈഎസ്ക്യുഎല്ലിന്റെ എസ്ക്യുഎൽ പാർസർ എഴുതിയിരിക്കുന്നത് യാക്ക് ഉപയോഗിച്ചാണ്.

നിർവഹണം

[തിരുത്തുക]

മൈഎസ്ക്യുഎൽ ഒരു റിലേഷണൽ ഡാറ്റാബേസ് ആയതുകൊണ്ട് , ഇത് മാനേജ് ചെയ്യുവാനായി യാതൊരു ഗ്രാഫിക്സ് സോഫ്ട് വെയറുകളും ഇതിന്റെ കൂടെ വരുന്നില്ല. കൂടുതലായും കമാൻഡ് ലൈൻ അഡ്മിനിസ്ട്രേഷൻ രീതി ആണ് ഇതിലുപയോഗിച്ചിരിക്കുന്നത്. എന്നാൽ അഡ്മിനിസ്ട്രേഷൻ എളുപ്പമാക്കാനായി ധാരാളം സോഫ്ട് വെയറുകൾ ലഭ്യമാണ്.

ഔദ്യോഗികം

[തിരുത്തുക]

ഔദ്യോഗികമായി മൈഎസ്ക്യുഎൽ എബി , പുറത്തിറക്കിയിരിക്കുന്ന ഒരു ഭരണ നിർവഹണ സോഫ്റ്റ്‌വെയർ ആണ് മൈഎസ്ക്യുഎൽ വർക്ക്ബെഞ്ച്. താഴെ പറയുന്ന ഡാറ്റാബേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുവാനായി മൈഎസ്ക്യുഎൽ വർക്ക്ബഞ്ച് ഉപയോഗിക്കാം

  • ഡാറ്റാബേസ് ഡിസൈൻ
  • സീക്വൽ നിയന്ത്രണം
  • ഡാറ്റാബേസ് നിയന്ത്രണം

തേർഡ്പാർട്ടി

[തിരുത്തുക]

സൌജന്യവും , ഗ്രാഫിക്കൽ രീതിയിലുള്ളതുമായ അനൌദ്യോഗിക സോഫ്ട് വെയറുകൾ ധാരാളം നിലവിലുണ്ട്.

കമാൻഡ് ലൈൻ രീതി

[തിരുത്തുക]

ഏറ്റവും സൌകര്യപ്രദമായതും , കൂടുതലായി ഉപയോഗിക്കുന്നതും , മൈഎസ്ക്യുഎല്ലിന്റെ കൂടെ തന്നെ വരുന്ന കമാൻഡ് ലൈൻ രീതിയാണ്.

വിന്യാസം

[തിരുത്തുക]

മൈഎസ്ക്യുഎൽ സോഴ്സ് കോഡ് വഴിയും ബൈനറി പാക്കേജുകളുമായും ലഭ്യമാണ്. ലിനക്സിന്റെ ഏതാണ്ടെല്ലാ പതിപ്പുകളിലൂടെയും പാക്കേജ് മാനേജർ വഴിയായി മൈഎസ്ക്യുഎൽ നമുക്ക് ഇൻസ്റ്റാൾ ചെയ്യാം. മൈഎസ്ക്യുഎല്ലിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് അതിന്റെ എളുപ്പത്തിലുള്ള വിന്യാസവും , ഉപയോഗിക്കാനുള്ള സൌകര്യവും.

പ്രത്യേകതകൾ

[തിരുത്തുക]

ഉൽപന്ന ചരിത്രം

[തിരുത്തുക]

സൂചികകൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മൈഎസ്ക്യുഎൽ&oldid=4144506" എന്ന താളിൽനിന്ന് ശേഖരിച്ചത്