എൻ.എൻ. പിള്ള
എൻ.എൻ. പിള്ള | |
---|---|
ജനനം | 1918[1] |
മരണം | 1995 നവംബർ 14 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടൻ |
മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളായിരുന്നു എൻ. എൻ. പിള്ള ( 1918 - നവംബർ 14 1995).
ജീവിതരേഖ
[തിരുത്തുക]1918 ൽ വൈക്കത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളെജിൽ പഠിച്ചു. ഇന്റർമീഡിയറ്റ് പരീക്ഷയിൽ തോറ്റതോടെ നാടുവിട്ട് മലയയിൽ എത്തി. രണ്ടാം ലോകയുദ്ധകാലത്ത് ഐ.എൻ.എ യുടെ പ്രചാരണവിഭാഗത്തിൽ പ്രവർത്തിച്ചു. 1945-ൽ നാട്ടിൽ തിരിച്ചെത്തി. രു വർഷം കഴിഞ്ഞ് കുടുംബസമേതം മലയയിലേക്കു പോയി. മൂന്നരവർഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയിൽ താമസമാക്കി. ഒട്ടേറെ നാടകങ്ങൾ രചിക്കുകയും 1952-ൽ വിശ്വകേരള കലാസമിതി സ്ഥാപിച്ചു. വിശ്വകേരളാ സമിതിയിലൂടെ അരങ്ങിലെത്തിക്കുകയും ചെയ്തു.ഭാര്യ ചിന്നമ്മയും നടിയായിരുന്നു. മകൻ വിജയരാഘവൻ നാടക-ചലച്ചിത്രനടനാണ്.1995 നവംബർ 14-ന് അന്തരിച്ചു.
കലാ ജീവിതം
[തിരുത്തുക]ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും; കാപാലിക, ഈശ്വരൻ അറസ്റ്റിൽ,ക്രോസ്ബെൽറ്റ് തുടങ്ങിയ പ്രശസ്തനാടകങ്ങൾ നാടകദർപ്പണം, കർട്ടൻ എന്നീ പഠനഗ്രന്ഥങ്ങളും ഞാൻ എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രേതലോകം എന്ന നാടകത്തിന് 1966-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു[2][3]. എൻ.എൻ. പിള്ളയുടെ ആത്മകഥയുടെ പെര് ഞാൻ എന്നാണ്. 1991ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഗോഡ്‌ഫാദർ എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു.
അവാർഡുകൾ
[തിരുത്തുക]കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും[4] സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ആത്മകഥയ്ക്ക് അബുദാബി മലയാളി സമാജത്തിന്റെ പുരസ്കാരവും ലഭിച്ചു.
പുസ്തകങ്ങൾ
[തിരുത്തുക]- നാടകങ്ങൾ
- ആത്മബലി
- പ്രേതലോകം
- വൈൻ ഗ്ലാസ്സ്
- ഈശ്വരൻ അറസ്റ്റിൽ
- ക്രോസ് ബെൽറ്റ്
- കണക്കു ചെമ്പകരാമൻ
- ജന്മാന്തരം
- മെഹർബാനി
- വിഷമവൃത്തം
- ഞാൻ സ്വർഗ്ഗത്തിൽ
- കാപാലിക
- ആദ്യ രാത്രി
- ഗൊറില്ല
- ഫോളിഡോൾ
- ഡൈനാമൈറ്റ്
- മന്വന്തരം
- സുപ്രീം കോർട്ട്
- ദ പ്രസിഡന്റ്
- ഡാം
- ടു ബി ഓർ നോട് ടു ബീ
- എൻ. ഓ. സി
- ദ ജഡ്ജ്മെന്റ്
- മലയും മനുഷ്യനും
- ബൂമെറാംഗ്
- ക്ലൈമാക്സ്
- പോട്ടർ കുഞ്ഞാലി
- മനുഷ്യന്റെ മാനിഫെസ്റ്റോ
- ദ ഡബിൾ
- റേഡിയോ നാടകങ്ങൾ
- ഓവർ ബ്രിജ്
- ഏകാങ്കനാടകങ്ങൾ
- ശ്രീദേവി
- അതിനുമപ്പുറം
- കുടുംബയോഗം
- താങ്ക് യൂ
- ഗുഡ് നൈറ്റ്
- മശകോപനിഷത്ത്
- ശുദ്ദമദ്ദളം
- മഹത്തായ സന്ദർഭം
- മുടിഞ്ഞ കൂലി
- ജഡ്ജ്മെന്റ്
- മൗലികാവകാശം
- ലോട്ടറി
- അണ്ടർവെയർ
- ഫാസ്റ്റ് പാസ്സഞ്ചർ
- ബേബിക്കു കരളില്ല
- ആ മരം
- അന്താരാഷ്ട്ര സസ്യ സമ്മേളനം
- അരപ്പവൻ
- ഫ്ലാഷ് ബാക്ക്
- ഗ്രൂപ്പ് ഫോട്ടോ
- വാറ്റ് 69
- പഠനങ്ങൾ
- നാടകദർപ്പണം
- കർട്ടൻ
- നാടകം വേണോ നാടകം
- ആത്മകഥ
- ഞാൻ
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-22. Retrieved 2013-10-29.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
- ↑ kerala sangeetha nataka akademi[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- എൻ.എൻപിള്ള.കോം Archived 2012-02-25 at the Wayback Machine.
- ഐ.എം.ഡി.ബി. താൾ
- Pages using the JsonConfig extension
- Articles with dead external links from സെപ്റ്റംബർ 2021
- 1914-ൽ ജനിച്ചവർ
- 1995-ൽ മരിച്ചവർ
- നവംബർ 14-ന് മരിച്ചവർ
- മലയാളനാടകനടന്മാർ
- മലയാളനാടകസംവിധായകർ
- മലയാളനാടകകൃത്തുക്കൾ
- കേരള സംഗീതനാടക അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചവർ
- മലയാളചലച്ചിത്രനടന്മാർ
- കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചവർ
- അപൂർണ്ണ ജീവചരിത്രങ്ങൾ