എൻ.എസ്.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്
ആദർശസൂക്തം | ഉദ്ദരേദാത്മനാത്മനാമം |
---|---|
തരം | ഗവൺമെന്റ് - എയ്ഡഡ് |
സ്ഥാപിതം | 1960 |
പ്രധാനാദ്ധ്യാപക(ൻ) | Dr. Suresh P R |
സ്ഥലം | അകത്തേത്തറ, കേരളം, ഇന്ത്യ |
അഫിലിയേഷനുകൾ | കാലിക്കറ്റ് യൂനിവേഴ്സിറ്റി |
വെബ്‌സൈറ്റ് | http://www.nssce.ac.in/ |
കേരളത്തിലെ ഒരു പ്രമുഖ ഗവൺമെന്റ് - എയ്ഡഡ് എൻജിനീയറിങ് കോളജാണ് എൻ.എസ്. എസ്. കോളജ് ഓഫ് എൻജിനീയറിങ് പാലക്കാട് . നായർ സർവീസ് സൊസൈറ്റിയുടെ നേതാവായിരുന്ന ഭാരതകേസരി മന്നത്ത് പത്മനാഭൻ ആണ് 1960ൽ ഈ കോളജ് സ്ഥാപിച്ചത്.
എൻ.എസ്. എസ്. കോളജ് ഓഫ് എൻജിനീയറിങ് കേരളത്തിൽ രണ്ടാമത് സ്ഥാപിക്കപ്പെട്ട ഗവൺമെന്റ് - എയ്ഡഡ് എൻജിനീയറിങ് കോളേജും അതെ പോലെ തന്നെ നാലാമത് സ്ഥാപിക്കപ്പെട്ട എഞ്ചിനീയറിംഗ് കോളേജും ആണ്. ഇന്ന് എൻജിനീയറിങ് രംഗത്ത് അഖിലേന്ത്യാതലത്തിൽ തന്നെ മികച്ച സ്ഥാപനങ്ങളിലൊന്നായി വളർന്നിട്ടുണ്ട് ഈ സ്ഥാപനം. പാലക്കാട് ടൗണിൽനിന്ന് ഒമ്പത് കിലോമീറ്റർ അകലെ അകത്തേത്തറ ഗ്രാമപഞ്ചായത്തിലാണ് കോളജ് ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്.
ഡിപ്പാർട്ടുമെന്റുകൾ
[തിരുത്തുക]- മെക്കാനിക്കൽ എൻജിനീയറിങ്
- കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്
- ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്
- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്
- സിവിൽ എൻജിനീയറിങ്
- ഇൻസ്ട്രുമെൻറേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ്
- ഫിസിക്സ്
- കെമസ്ട്രി
- മാത്തമാറ്റിക്സ്
- ഹ്യുമാനിറ്റീസ്
- ഫിസിക്കൽ എഡ്യൂക്കേഷൻ
കോഴ്സുകൾ
[തിരുത്തുക]കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത് നാലു വർഷത്തെ ബാച്ചിലർ ഒഫ് എൻജിനീയറിങ് കോഴ്സുകളും മാസ്റ്റർ ഓഫ് എഞ്ചിനീയറിംഗ് കോഴ്സുകളുമാണ് ഇവിടെ നടത്തുന്നത്.
പ്രവേശനം
[തിരുത്തുക]കോളേജിലേയ്കുള്ള പ്രവേശനം കേരള സർക്കാർ നടത്തുന്ന എൻജിനീയറിങ് പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. കേരള സർക്കാർ നടത്തുന്ന പ്രവേശന പരീക്ഷയായ [കെ.ഇ.എ.എം] (Kerala Engineering Agricultural Medical) വഴി പ്രവേശനം. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത് സംഘടിപ്പിക്കുന്നത്.[1]