Jump to content

നാൽഗോണ്ട ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nalgonda district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാൽഗോണ്ട ജില്ല

నల్లగొండ

Nallagonda
Location in Telangana, India
Location in Telangana, India
CountryIndia
StateTelangana
ജനസംഖ്യ
 (2011)
 • ആകെ3,483,648[1]
Languages
 • OfficialTelugu, Urdu
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻTS-05[2]
വെബ്സൈറ്റ്nalgonda.nic.in
Nalgonda Mandals and Assembly Constituencies Map

ഇന്ത്യൻ സംസ്ഥാനമായ തെലങ്കാനയിലെ ഒരു ജില്ലയാണ് നാൽഗോണ്ട. തെലുഗു ഭാഷയിലുള്ള നല്ല(കറുത്ത), കൊണ്ട(കുന്നുകൾ) എന്നീ വാക്കുകളിൽനിന്നാണ് നൽഗോണ്ട എന്ന പേരിന്റെ ഉദ്ഭവം.[3] ഹൈദരാബാദിന് 88 കി.മീ. തെ. കിഴക്ക് സ്ഥിതിചെയ്യുന്ന ജില്ലയുടെ വിസ്തീർണം: 14,240 ച.കി.മീ.; ജനസംഖ്യ: 32,47,982 (2001); അതിരുകൾ: വടക്ക് മേദക്, വാറങ്ഗൽ ജില്ലകൾ, തെക്ക് ഗുണ്ടൂർ, മെഹ്ബൂബ് നഗർ ജില്ലകൾ, കിഴക്ക് ഖമ്മം, കൃഷ്ണ ജില്ലകൾ, പടിഞ്ഞാറ് രങ്ഗറെഡി, മെഹ്ബൂബ് നഗർ ജില്ലകൾ.

പടിഞ്ഞാറു നിന്നും വ. പടിഞ്ഞാറുനിന്നും തെ. കിഴക്കോട്ടു ചരിഞ്ഞിറങ്ങുന്ന ഭൂപ്രകൃതിയാണ് ജില്ലയുടേത്. ധാരാളം കുന്നിൻ നിരകളും ഒറ്റപ്പെട്ട ചെറുകുന്നുകളും ജില്ലയിലുടനീളം കാണാം. കൃഷ്ണയാണ് പ്രധാന നദി. ജില്ലയിലെ മുഖ്യ ഉപജീവനമാർഗ്ഗം കൃഷിയാണ്; നെല്ല് മുഖ്യവിളയും. ചോളം, നിലക്കടല, ആവണക്ക് തുടങ്ങിയവയും ഇവിടെ വിപുലമായി കൃഷിചെയ്യപ്പെടുന്നുണ്ട്. നാഗാർജുന സാഗർ, മൂസി, ഡിണ്ടി ജലസേചന പദ്ധതികളാണ് കൃഷിക്കാവശ്യമായ ജലം പ്രദാനം ചെയ്യുന്നത്. കന്നുകാലി വളർത്തലും, ക്ഷീര വ്യവസായവുമാണ് തദ്ദേശീയരുടെ മറ്റു ഉപജീവനമാർഗങ്ങൾ. കയോലിൻ കളിമണ്ണാണ് ജില്ലയിലെ ഏക പ്രധാന ധാതു. സിമെന്റ്, ഇഷ്ടിക എന്നിവയുടെ നിർമ്മാണം ജില്ലയിലെ മുഖ്യവ്യവസായമായി വികസിച്ചിരിക്കുന്നു.

തെലുഗു, ഉറുദു എന്നിവയാണ് ഈ ജില്ലയിൽ വ്യാപകമായുപയോഗിക്കപ്പെടുന്ന ഭാഷകൾ. ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവരാകുന്നു. ശ്രീ. വെങ്കടേശ്വര കോളജ്, ശ്രീ. അരബിന്ദോ കോളജ്, നാൽഗോണ്ട കോളജ്, നാഗാർജുന ഗവൺമെന്റ് കോളജ് തുടങ്ങി ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.

നാൽഗോണ്ട ജില്ലയുടെ ഗതാഗത മേഖലയിൽ റോഡുകൾക്കാണ് മുൻഗണന. ഹൈദരബാദ്-കാസിപേട്ട് റെയിൽപ്പാത ഈ ജില്ലയിലൂടെ കടന്നുപേകുന്നു. അലെയ്ർ, ഭോങ്ഗിർ, കോലാൻപാക്, ഗുണ്ട്ലപള്ളി, മാട്ടപ്പള്ളി, മോത്കൂർ, വിജയപുരി, വടാപള്ളി തുടങ്ങിയവ ജില്ലയിലെ വിനോദ സഞ്ചാര പ്രധാന്യമുള്ള പ്രദേശങ്ങളാകുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Census GIS India". Censusindiamaps.net. Archived from the original on 2015-04-25. Retrieved 2012-06-13.
  2. "District Codes". Government of Telangana Transport Department. Retrieved 4 September 2014.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-30. Retrieved 2011-07-16.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാൽഗോണ്ട എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാൽഗോണ്ട_ജില്ല&oldid=4111085" എന്ന താളിൽനിന്ന് ശേഖരിച്ചത്