നരവന്തപു ദേശീയോദ്യാനം
നരവന്തപു ദേശീയോദ്യാനം Tasmania | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Port Sorell |
നിർദ്ദേശാങ്കം | 41°07′58″S 146°39′24″E / 41.13278°S 146.65667°E |
സ്ഥാപിതം | 1976 |
വിസ്തീർണ്ണം | 43.49 km2 (16.8 sq mi) |
Visitation | 10,100 (in 1996/97)[1] |
Managing authorities | Tasmania Parks and Wildlife Service |
Website | നരവന്തപു ദേശീയോദ്യാനം |
See also | Protected areas of Tasmania |
നരവന്തപു (മുമ്പ് "ആസ്ബറ്റോസ് റേഞ്ച്" എന്നറിയപ്പെട്ടിരുന്നു) ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ടാസ്മാനിയയുടെ വടക്കൻ തീരപ്രദേശത്ത്, ബാസ് കടലിടുക്കിനോട് ചേർന്ന്, പടിഞ്ഞാറ് പോർട്ട് സോറലിനും കിഴക്ക് ടമാർ നദീമുഖത്തിനും ഇടയിലായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഡെവൺപോർട്ടിന് 20 കിലോമീറ്റർ കിഴക്കായും ലോൺസ്റ്റോണിന് 60 കിലോമീറ്റർ വടക്കുപടിഞ്ഞാറായും ഹൊബാർട്ടിന് 250 കിലോമീറ്റർ വടക്കുമായാണ് ഇത് സ്ഥിതിചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]1976 ജൂൺ 29 ന് ആസ്ബറ്റോസ് റേഞ്ച് ദേശീയ ഉദ്യാനമായി ഇത് ആദ്യം സംരക്ഷിച്ചിരുന്നു. 'ആസ്ബറ്റോസ്' എന്ന വാക്ക് സന്ദർശകരെ ഇവിടെനിന്നു പിന്തിരിപ്പിക്കുന്നു എന്ന ആശങ്കയെത്തുടർന്ന് 2000 ൽ ഇതിന്റെ പേര് നരവന്തപു എന്നാക്കി മാറ്റി. ഉദ്യാനത്തിനുള്ളിലെ വെസ്റ്റ് ഹെഡ്, ബാഡ്ജർ ഹെഡ് എന്നീ തീരദേശ മുനമ്പുകളെ പരാമർശിക്കുന്ന 'നരവന്തപു' എന്ന പേര് തദ്ദേശീയമായി ഉരുത്തിരിഞ്ഞ പദമാണ്.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Anon. (2000). Narawntapu National Park, Hawley Nature Reserve - Management Plan 2000. Parks and Wildlife Service, Tasmania. ISBN 0-7246-2122-9 "Archived copy" (PDF). Archived from the original (PDF) on 22 ജൂലൈ 2008. Retrieved 21 ജൂലൈ 2008.
{{cite web}}
: CS1 maint: archived copy as title (link) PDF download