ദേശീയ ആരോഗ്യ ദൗത്യം
ദൃശ്യരൂപം
(National Health Mission എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) | |
---|---|
പ്രമാണം:National Health Mission (NHM) logo.png | |
രാജ്യം | ഇന്ത്യ |
മന്ത്രാലയം | ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം |
പ്രധാന ആളുകൾ | Manmohan Singh by health minister : Anbu mani |
ആരംഭിച്ച തീയതി | ഏപ്രിൽ 2005 |
നിലവിലെ നില | പ്രവർത്തിച്ചുവരുന്നു |
വെബ്‌സൈറ്റ് | nhm |
ഗ്രാമീണ, നഗര പ്രദേശങ്ങളിലെ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് നാഷണൽ റൂറൽ ഹെൽത്ത് മിഷനും നാഷണൽ അർബൻ ഹെൽത്ത് മിഷനും ചേർത്തു കൊണ്ട് ഇന്ത്യ ഗവൺമെൻ്റ് 2005 ഏപ്രിൽ 5ന് ആരംഭിച്ച പദ്ധതിയാണ് ദേശീയ ആരോഗ്യ ദൗത്യം.
പദ്ധതിയുടെ ലക്ഷ്യങ്ങൾ
[തിരുത്തുക]- മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുക.
- സ്ത്രീകളുടേയും ശിശുക്കളുടേയും ആരോഗ്യസംരക്ഷണം.
- പകരുന്നതും അല്ലാത്തതുമായ രോഗങ്ങൾ, ചില പ്രത്യേക നാട്ടിൽ മാത്രം പതിവായികണ്ടുവരുന്ന രോഗങ്ങൾ ഉൾപ്പെടെയുള്ളവ തടയുക.
- സമഗ്രവും സംയോജിതവുമായ പ്രാഥമിക ആരോഗ്യ സംരക്ഷണം സാധ്യമാക്കുക.
- ജനസംഖ്യ നിയന്ത്രിക്കുക, സ്ത്രീ-പുരുഷ അനുപാതം സംതുലിതമാക്കുക.
- തദ്ദേശീയമായി പാരമ്പര്യ ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങൾ നവീകരിക്കുക.
- പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്ക് പൊതുജനാരോഗ്യ സേവനങ്ങൾ നടത്തുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ പരിശീലനം നൽകുക.
- വനിതാ ആരോഗ്യപ്രവർത്തക (ASHA- Accredited Social Health Activist)യുടെ സഹായത്താൽ കുടുംബതലത്തിൽ മുതൽ ആരോഗ്യസംരക്ഷണം പ്രോത്സാഹിപ്പിക്കുക.