ഓക്കാനം
ദൃശ്യരൂപം
(Nausea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വയറ്റിലെ അസ്വസ്ഥതയോടൊപ്പമുണ്ടാകുന്ന ഛർദ്ദിക്കാനുള്ള തോന്നലിനെയാണ് ഓക്കാനം എന്നു പറയുന്നത്.
കാരണങ്ങൾ
[തിരുത്തുക]പല മരുന്നുകളൂടെയും പാർശ്വഫലമായി ഓക്കാനം ഉണ്ടാകുന്നു. ഓപ്പിയേറ്റ് മരുന്നുകൾ, കൂടിയ അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഓക്കാനം ഉണ്ടാക്കാം.
ഓക്കാനത്തിനുള്ള മറ്റു കാരണങ്ങൾ
- അഡിസൺസ് രോഗം
- മദ്യപാനം
- അമിതാകാംക്ഷ
- അപ്പെന്റിക്സ് വീക്കം
- തച്ചോറിലെ മുഴ
- ബുളീമിയ (അമിതമായി ഭക്ഷണം കഴിക്കുന്ന മനോരോഗം)
- അർബുദം
- തലച്ചോറിന്റെ പരിക്ക്
- ക്രോൺസ് രോഗം
- വിഷാദരോഗം
- പ്രമേഹം
- അമിത വ്യായാമം
- ഭക്ഷണത്തിലെ വിഷാംശം
- ആമാശയത്തിന്റെ വീക്കം
- ഹൃദയാഘാതം
- തലയ്ക്കുള്ളിലെ അതിമർദ്ദം
- വൃക്കയുടെ പ്രവർത്തന പരാജയം
- വൃക്കയിലെ കല്ല്
- ചില മരുന്നുകൾ
- മെനിയേഴ്സ് രോഗം
- മയക്കു മരുന്നുകൾ
- ആഗ്നേയ ഗ്രന്ധിയുടെ വീക്കം
- കുടൽ വ്രണം
- ഉറക്കമൊഴിച്ചിൽ
- പുകവലി
- കരൾ വീക്കം
- എയിഡ്സ്