Jump to content

നിയോക്ലാസിസിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neoclassicism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഗ്രീസ്, റോം, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പഴയകാല രചനാരീതിയിൽ പിൽക്കാലത്ത് രചിക്കപ്പെട്ടവയാണ് നിയോക്ലാസിക് രചനകൾ. ഈ കാലഘട്ടം ആകെ നിയോക്ലാസിസിസം എന്നറിയപ്പെടുന്നു. ഇത് സാഹിത്യം, ചിത്രരചന, സംഗീതം, നാടകം, മറ്റു ദൃശ്യകലകൾ, വാസ്തുകല എന്നീ മേഖലകളിൽ നിലനിന്നിരുന്നു.

സാഹിത്യത്തിൽ

[തിരുത്തുക]

ക്ലാസിക് കൃതികളുടെ മാതൃകയിൽ പിൽക്കാലത്ത് എഴുതപ്പെട്ട കൃതികളാണ് നിയോക്ലാസിക് കൃതികൾ. 19-ആം നൂറ്റാണ്ടിലാണ് ഈ രീതി കൂടുതൽ ആവിഷ്കരിക്കപ്പെട്ടത്. അഗസ്റ്റൻയുഗത്തിലെ കവികൾ യവന-റോമൻകാവ്യ രചയിതാക്കൾ ആലേഖനം ചെയ്ത സാഹിത്യസങ്കേതങ്ങൾക്ക് അനുസരണമായി സാഹിത്യരചന ചെയ്യുന്നതിൽ വ്യാപൃതരായിരുന്നു. ഔചിത്യദീക്ഷയും നിഷ്കൃഷ്ടതയുമായിരുന്നു ഇതിലൂടെ അവർ ലക്ഷ്യമിട്ടത്. സങ്കേതപ്രധാനമായിരുന്ന ഈ കാലഘട്ടമാണ് നിയോ ക്ലാസിക്കൽ യുഗമെന്നുറിയപ്പെടുന്നത്. ഇക്കാലത്തെ കവികൾക്കു മാർഗദർശകനായിരുന്നത് ഹോറസ്സായിരുന്നു. ക്ളാസിക്കൽ കവിതയുടെ എല്ലാ പ്രവണതകളും അലക്സാണ്ടർ പോപ്പിന്റെ കവിതകളിൽ ഉൾക്കൊണ്ടിരുന്നു. അതിനാൽ ഈ കാലഘട്ടത്തെ പോപ് യുഗമെന്നും വിളിക്കുന്നു.

എസ്സേ ഒൺ ക്രിട്ടിസിസം എന്ന കൃതിയിൽ അരിസ്റ്റോട്ടൽ ലൊഞ്ജൈനസ്, ക്വിന്റിലിയൻ തുടങ്ങിയ ക്ലാസിക്കൽ പണ്ഡിതൻമാരുടെ നിരൂപണരീതിയെ പിൻതുടരുവാൻ പോപ് ഉദ്ബോധിപ്പിക്കുന്നു. ദ് റേപ് ഒഫ് ദ ലോക്ക് എന്ന ഹെറോയിക് കവിതയുടെ ഹാസ്യാനുകരണമായുള്ള പോപ്പിന്റെ കവിത നിയോ ക്ളാസിക്കൽ യുഗത്തിന്റെ പ്രത്യേക പ്രവണതകളുടെ മകുടോദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അഗസ്റ്റൻ കവിതയെ പ്രതിനിധാനം ചെയ്യാൻ പോന്നവയാണ് പ്രിയർ, പാർണസ്, ഗ്രേ എന്നിവരുടെ മിക്ക കവിതാ രചനകളും. ഗോൾഡ്സ്മിത്ത് ഈ യുഗത്തിന്റെ അന്തിമഘട്ടത്തിൽ കാവ്യരചന നടത്തിയിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ കവിതകളിൽ അഗസ്റ്റൻയുഗത്തിന്റെ സ്വഭാവത്തിനു ചേരാത്ത വൈകാരികതകൾ കടന്നുകൂടിയിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നിയോക്ലാസിസിസം&oldid=3068585" എന്ന താളിൽനിന്ന് ശേഖരിച്ചത്