ന്യൂറോട്ടോളജി
Occupation | |
---|---|
Names | Doctor, Medical Practitioner |
Occupation type | Profession |
Activity sectors | Medicine |
Description | |
Education required | Degree in Medicine |
Fields of employment | Hospitals, clinics |
Related jobs | Otology |
ന്യൂറോട്ടോളജി അല്ലെങ്കിൽ ന്യൂറോ-ഓട്ടോളജി തലയുടെയും കഴുത്തിന്റെയും ശസ്ത്രക്രിയ കൈകാര്യം ചെയ്യുന്ന ഓട്ടോലാറിംഗോളജിയുടെ (ഇഎൻടി മെഡിസിൻ) ഒരു ഉപവിഭാഗമാണ്. [1] ന്യൂറോ-ഓട്ടോളജി വിഭാഗം ഓട്ടോളജി, ക്ലിനിക്കൽ ന്യൂറോളജി[2], ന്യൂറോ സർജറി എന്നിവയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.
ചെവിയുടെ പാത്തോളജിക്കൽ അനാട്ടമിയിലും ഫിസിയോളജിയിലും (കേൾവി, വെസ്റ്റിബുലാർ സെൻസറി സിസ്റ്റങ്ങൾ, അവയുടെ അനുബന്ധ ഘടനകളുടെ പ്രവർത്തനങ്ങൾ) വിദഗ്ദരായ ചെവിയിലെ രോഗങ്ങൾ മരുന്ന് ഉപയോഗിച്ചോ ശസ്ത്രക്രിയയിലൂടെയോ ചികിത്സിക്കുന്നഡോക്ടർമാരാണ് ഓട്ടോളജിസ്റ്റുകൾ. [3] ചില സന്ദർഭങ്ങളിൽ, ഓട്ടോളജിയും ന്യൂറോട്ടോളജിയും ഒരുമിച്ച് കണക്കാക്കപ്പെടുന്നു. വളരെ അടുത്ത ബന്ധമുള്ളതിനാൽ ഈ ഉപവിഭാഗങ്ങൾ തമ്മിലുള്ള വ്യക്തമായ വേർതിരിവ് നിലവിലില്ല. ഉദാഹരണത്തിന്, യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സെന്റർ "ഓട്ടോളജിസ്റ്റ് / ന്യൂറോട്ടോളജിസ്റ്റ്" എന്ന പദം ഉപയോഗിക്കുന്നു.[4]
ഓട്ടോളജിസ്റ്റുകളും ന്യൂറോട്ടോളജിസ്റ്റുകളും ഓട്ടോലാറിംഗോളജിയിൽ വൈദഗ്ദ്ധ്യം നേടിയശേഷം ചെവിയുടെയും അനുബന്ധ ഘടനകളുടെയും ചികിൽസയിൽ അധിക പരിശീലനം നേടിയവരാണ്. ഒട്ടോളജിസ്റ്റുകളും ന്യൂറോട്ടോളജിസ്റ്റുകളും സാധാരണ ഓട്ടോളറിംഗോളജിസ്റ്റുകൾ ചെയ്യാത്ത, സങ്കീർണ്ണമായ കൊളസ്ട്രീറ്റോമ നീക്കംചെയ്യൽ, ലാബിരിന്തെക്ടമി, മെനിയേഴ്സ് രോഗത്തിനായുള്ള എൻഡോലിംഫാറ്റിക് സാക്ക് ശസ്ത്രക്രിയ, കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ പോലെയുള്ള ആന്തരിക ചെവിയുടെ കൂടുതൽ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ നടത്തുന്നു.
വിദ്യാഭ്യാസവും പരിശീലനവും
[തിരുത്തുക]യുണൈറ്റഡ് സ്റ്റേറ്റ്സിലും മറ്റ് പല രാജ്യങ്ങളിലും ഓട്ടോലാറിംഗോളജിയിലെ അഞ്ചു വർഷ റെസിഡൻസിക്ക് ശേഷം ന്യൂറോട്ടോളജിയിൽ രണ്ട് വർഷ ഫെലോഷിപ്പ് ഉൾപ്പടെയുള്ള അധിക പരിശീലനം നേടുന്നു.
രോഗാവസ്ഥകൾ
[തിരുത്തുക]ന്യൂറോളജിസ്റ്റുകൾ ചികിത്സിക്കുന്ന രോഗാവസ്ഥകളിൽ ഇവ ഉൾപ്പെടുന്നു:
- വെസ്റ്റിബുലാർ (ബാലൻസ്) രോഗങ്ങളായ മെനിയേഴ്സ് രോഗം, വെസ്റ്റിബുലാർ ന്യൂറോണിറ്റിസ്
- വെസ്റ്റിബുലാർ ഷ്വന്നോമ (അക്കോസ്റ്റിക് ന്യൂറോമ) പോലുള്ള തലയോട്ടിയിലെ ട്യൂമറുകൾ
- ഫേഷ്യൽ നെർവ് പരാലിസിസ് ഉൾപ്പെടെയുള്ള ഫേഷ്യൽ നാഡി തകരാറുകൾ
- കേൾവി നഷ്ടവും ബധിരതയും
- തലയോട്ടിയുടെ ബേസുമായി ബന്ധപ്പെട്ട ചില അവസ്ഥകൾ
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Position Statement: Otology/Neurotology". American Academy of Otolaryngology-Head and Neck Surgery (in ഇംഗ്ലീഷ്). 20 March 2014. Archived from the original on 2021-05-14. Retrieved 9 January 2020.
- ↑ Furman, Joseph M.; Lempert, Thomas, eds. (2016). Neuro-otology. Handbook of Clinical Neurology. Vol. 137. Michael J. Aminoff, François Boller, and Dick F. Swaab (series eds.). Amsterdam: Elsevier. ISBN 978-0-444-63447-4. OCLC 958650847.
Neuro-Otology: a volume in the Handbook of Clinical Neurology series, provides a comprehensive translational reference on the disorders of the peripheral and central vestibular system. The volume is aimed at serving clinical neurologists who wish to know the most current established information related to dizziness and disequilibrium from a clinical, yet scholarly, perspective.
- ↑ "Otology and Neurotology". University of Texas Southwestern Medical Center (in ഇംഗ്ലീഷ്). Retrieved 1 January 2020.
- ↑ "What is an Otologist or Neurotologist?". University of Maryland Medical Center (in ഇംഗ്ലീഷ്). Retrieved 9 January 2020.
An otologist/neurotologist is a board-certified otolaryngologist who provides medical and surgical care of patients, both adult and pediatric, with diseases that affect the ears, balance system, temporal bone, skull base, and related structures of the head and neck.