Jump to content

നെയ്മർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neymar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നെയ്മർ
നെയ്മർ 2018 ൽ
Personal information
Full name നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ
Height 1.74 മീ (5 അടി 9 ഇഞ്ച്) [1]
Position(s) സ്ട്രൈക്കർ
Club information
Current team
അൽ ഹിലാൽ FC
Number 10
Youth career
2003–2009 സാന്റോസ്
Senior career*
Years Team Apps (Gls)
2009– സാന്റോസ് 158 (81)
National team
2009 ബ്രസീൽ U17 3 (1)
2011 ബ്രസീൽ U20 7 (9)
2010–2013 ബ്രസീൽ 15 (8)
*Club domestic league appearances and goals, correct as of 14 December 2011
‡ National team caps and goals, correct as of 12 October 2011

ഒരു ബ്രസീലിയൻ ഫുട്ബോൾ താരമാണ് നെയ്മർ എന്നും അറിയപ്പെടുന്ന നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ (ജനനം: ഫെബ്രുവരി 5, 1992) ബ്രസീൽ ദേശീയ ടീം, അൽ-ഹിലാൽ FC എന്നീ ടീമുകൾക്ക് വേണ്ടിയാണ് ഇദ്ദേഹം കളിക്കുന്നത്. 19-ാം വയസിൽ സൌത്ത് അമേരിക്കൻ 2011-ലെ ഫുട്ബോളർ ഓഫ് ഇയർ ലഭിച്ചു. 2012-ലും നെയ്മർ ഇതേ പുരസ്കാരത്തിനു അർഹനായി. കളി മികവു കൊണ്ട് മെസ്സിയുമായും പെലെയുമായും ആരാധകർ താരതമ്യപ്പെടുത്തി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.

2003-ൽ സാന്റോസിൽ ചേർന്നെങ്കിലും 2009 ലാണു ആദ്യമായ് ഒന്നാം ടീമിനു വേണ്ടി കളിച്ചത്. അതേ വർഷം തന്നെകാമ്പെനടോ പൌളിസ്ട 2009 ആയി തിരഞ്ഞടുക്കപ്പെട്ടു.

ആദ്യ കാല ജീവിതം

[തിരുത്തുക]

നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ നെയ്മർ ഡ സിൽവയുടെയും നദിനെ സാന്റോസ്ൻറെയും മകനായി മോഗി ദാസ്‌ ക്രുഴെസിൽ ജനിച്ചു.ഒരു മുൻകാല ഫുട്ബാൾ കളിക്കാരൻ ആയ പിതാവിന്റെ ശിക്ഷണത്തിൽ ആയിരുന്നു നെയ്മറിന്റെ ഫുട്ബാൾ ജീവിതം തുടങ്ങിയത്.

ക്ലബ്‌ ജീവിതം

[തിരുത്തുക]

യൂത്ത് ടീം

[തിരുത്തുക]

നെയ്മർ കുറഞ്ഞ പ്രായത്തിൽ തന്നെ സാന്റോസിനു വേണ്ടി കളിച്ചു തുടങ്ങി, 2003 ൽ സാന്റോസ് നെയ്മറുമായ് ഉടമ്പടി ഒപ്പുവെച്ചതു മുതൽ. പെപ്പെ , പെലെ , രോബിന്ജോയെ പോലെ നെയ്മറും സാന്റോസ്ൻറെ യൂത്ത് അക്കാദമിയിൽ ഫുട്ബാൾ ജീവിതം തുടങ്ങി.

14ാ‍ം വയസിൽ റയൽ മാഡ്രിഡിൽ ചേരാനായ് സ്പൈനിലേക് പോയി. നെയ്മർ റയൽ മാഡ്രിഡിന്റെ പരീക്ഷകൾ എല്ലാം പാസ്സായെങ്കിലും സാന്റോസ് കൂടുതൽ പണം മുടക്കി നെയ്മറിനെ ക്ലബ്ബിൽ നിലനിർത്തി. 2009 ൽ‍ നെയ്മർ സാന്റോസ്ൻറെ ഒന്നാം കിട ടീമിൽ അംഗമായി.2013ൽ നെയ്മർ സ്പാനിഷ് ഫുട്ബോൾ ക്ലബ്ബ് ആയ എഫ്.സി ബാഴ്സലോണയിലേക്ക് മാറി.ഏതാണ്ട് 50 മില്ല്യൺ യൂറോ ആയിരുന്നു ട്രാൻസ്ഫർ തുക. പിന്നീട് ഏറ്റവും വലിയ ട്രാൻസ്ഫർ തുകക്ക് PSG താരത്തെ ടീമിൽ ഉൾപെടുത്തി

സീനിയർ ടീം

[തിരുത്തുക]

സാന്റോസിന് വേണ്ടി 6 കിരീടങ്ങൾ നേടി.2011 ൽ പുസ്കസ് അവാർഡ് നേടി. 134 ഗോൾ അടിക്കുകയും ചെയ്ത്.2013ൽ 21ആം വയസ്സിൽ സ്പാനിഷ് ക്ലബ് ബാർസലോണയിലേക് ചേക്കേറി.

ബാഴ്സലോണ

[തിരുത്തുക]

2013 ൽ ബാഴ്സലോണയിൽ ചേർന്നു. ആദ്യസീസണിൽ ബാഴ്‌സിലോണക് വേണ്ടി 41 കളികൾ കളിച്ചു. Supercopa de España കിരീടം എടുക്കുകയും 15 ഗോൾ അടിക്കുകയും ചെയ്തു.

ബാഴ്സയിൽ നല്ലൊരു തുടക്കം ആയിരുന്നു.

  1. "Player Profile: Neymar". http://www.santosfc.com.br. Archived from the original on 2012-12-04. Retrieved 2011-12-18. {{cite web}}: External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=നെയ്മർ&oldid=4083434" എന്ന താളിൽനിന്ന് ശേഖരിച്ചത്