നിക്കോളാസ് രണ്ടാമൻ
ദൃശ്യരൂപം
(Nicholas II of Russia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nicholas II | |
---|---|
ഭരണകാലം | 1 November 1894[a] – 15 March 1917[b] |
Coronation | 26 May 1896[c] |
മുൻഗാമി | Alexander III |
പിൻഗാമി | Monarchy abolished,
Georgy Lvov (as Minister-Chairman of the Russian Provisional Government) |
Prime Minister | See list |
ജീവിതപങ്കാളി | |
മക്കൾ | |
പേര് | |
Nicholas Alexandrovich Romanov | |
രാജവംശം | Holstein-Gottorp-Romanov |
പിതാവ് | Alexander III of Russia |
മാതാവ് | Maria Feodorovna (Dagmar of Denmark) |
ഒപ്പ് | |
മതം | Russian Orthodox |
അവസാനത്തെ റഷ്യൻ ചക്രവർത്തിയായിരുന്നു സാർ നിക്കോളാസ് രണ്ടാമൻ (18 മെയ് 1868 – 17 ജൂലായ് 1918). അലക്സാണ്ടർ മൂന്നാമനു ശേഷം രാജ്യഭരണമേറ്റ നിക്കോളാസ് രണ്ടാമൻ 1894 മുതൽ 15 മാർച്ച് 1917 റഷ്യയുടെ ഭരണം നിയന്ത്രിച്ചു. 1917-ലെ ബോൾഷെവിക്ക് വിപ്ലവത്തെ തുടർന്ന് അധികാരഭ്രഷ്ടനായ അദ്ദേഹത്തെ പത്നി, മകൻ, നാലു പെണ്മക്കൾ, കുടുംബവൈദ്യൻ, പരിചാരകർ എന്നിവർക്കൊപ്പം 1918 ജൂലൈ 16-17 രാത്രിയിൽ വിപ്ലവകാരികൾ വെടിവച്ചു കൊന്നു.
റഷ്യൻ ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ട് റഷ്യയിലും പുറത്തുമുള്ള സമൂഹങ്ങൾ രാജദമ്പതികൾക്കും മക്കൾക്കും രക്തസാക്ഷികളുടെ പദവി കല്പിക്കുന്നു. ഓർത്തഡോക്സ് സഭയിൽ അദ്ദേഹം "പീഡിതനായ നിക്കോളാസ്", "രക്തസാക്ഷിയായ വിശുദ്ധ നിക്കോളാസ്" എന്നൊക്കെ അറിയപ്പെടുന്നു.[1]
അവലംബം
[തിരുത്തുക]- ↑ All Saints of North America, Russian Orthodox Church, New Martyrs, Confessors, and Passion-Bearers of Russia Emperor Nicholas II and the Royal Passion-Bearers of Russia Archived 2012-11-01 at the Wayback Machine.