Jump to content

നിക്കി ഗൽറാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nikki Galrani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിക്കി ഗൽറാണി
നിക്കി ഗൽറാണി
ജനനം
നിക്കി ഗൽറാണി

(1993-01-03) 3 ജനുവരി 1993  (31 വയസ്സ്)
ദേശീയതഇന്ത്യൻ[1]
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവ കാലം2013 – ഇന്നുവരെ

മലയാളം-തമിഴ്- കന്നഡ ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ്‌ നിക്കി ഗൽറാണി. 2014-ൽ പുറത്തിറങ്ങിയ 1983 എന്ന സിനിമയിൽ മഞ്ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നിക്കി മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്നത്.

ജീവിതരേഖ

[തിരുത്തുക]

1993 ജനുവരി 3 നു മനോഹർ ഗൽറാണി-രേഷ്മ എന്നിവരുടെ ഇളയ മകളായി ബംഗ്ലൂരിൽ ആണ് ജനിച്ചത്‌. ഫാഷൻ ഡിസൈൻ പഠനം പൂർത്തിയാകിയ ശേഷം മോഡലിംഗ് രംഗത്ത് എത്തിയ നിക്കി, തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെ ആണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. മൂത്ത സഹോദരിയായ സഞ്ജന അറിയപ്പെടുന്ന മോഡലും അഭിനേത്രിയുമാണ്‌. ബുള്ളറ്റ് മോട്ടോർസൈക്കിൾ അതിവേഗത്തിൽ ഓടിക്കുന്നതിൽ വിദഗ്ദ്ധ. 100-160 കിലോമീറ്റർ വേഗത്തിൽ നിക്കി ബുള്ളറ്റ് ഓടിക്കും.  നിരവധി റോഡ് ചലച്ചിത്രങ്ങളിൽ ബുള്ളറ്റ് ഓടിച്ചിരുന്നു.  സൂപ്പർ ബൈക്കുകളും നിക്കി ഓടിക്കും.  ഒരു കന്നഡ ചലച്ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹെൽമറ്റ് വെയ്ക്കാതെ ബുള്ളറ്റോടിച്ചതിന്റ പേരിൽ നിക്കി സോഷ്യൽ മാധ്യമങ്ങൾകൂടി വിവാദത്തിൽപെട്ടിരുന്നു.

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം ഭാഷ കഥാപാത്രം
2014 1983 മലയാളം മഞ്ജുള ശശിധരൻ മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ പുരസ്കാരം-സൗത്ത്
2014 ഓം ശാന്തി ഓശാന മലയാളം തെന്നൽ .കെ. വാരിയർ
2014 അജിത്‌ കന്നഡ ചാരുലത
2014 ജമ്പോ സാവരിയ കന്നഡ Purvi
2014 വെള്ളിമൂങ്ങ മലയാളം ലിസ
2015 ഡാർളിംഗ് തമിഴ് നിഷ
2015 ഇവൻ മര്യാദരാമൻ മലയാളം കൃഷ്ണേന്ദു
2015 സിദ്ധാർത്ഥ കന്നഡ കൃഷ്ണേന്ദു
2015 ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര മലയാളം ലക്ഷ്മി
2015 Yagavarayinum Naa Kaakka തമിഴ് Kayal
2015 രുദ്ര സിംഹാസനം മലയാളം ഹൈമവദി
2015 Rajamma @ Yahoo മലയാളം Sherin
2016 കൃഷ്ണാഷ്ടമി തെലുഗു Pallavi
2016 കോ 2 തമിഴ് Priya Dharshini
2016 Velainu Vandhutta Vellaikaaran തമിഴ് Archana
2018 കീ തമിഴ്

അവലംബം

[തിരുത്തുക]
  1. "Nikki Galrani Biography". celebwoods.com. Archived from the original on 2021-01-22. Retrieved 2020-12-29.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നിക്കി_ഗൽറാണി&oldid=4100049" എന്ന താളിൽനിന്ന് ശേഖരിച്ചത്