Jump to content

നിക്കോളായ് അലക്സാന്ദ്രോവിച്ച് ടിക്കോനോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nikolai Tikhonov എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിക്കോളായ് അലക്സാന്ദ്രോവിച്ച് ടിക്കോനോവ്
Николай Тихонов
Chairman of the Council of Ministers
ഓഫീസിൽ
23 October 1980 – 27 September 1985
First DeputiesIvan Arkhipov
Heydar Aliyev
Andrei Gromyko
മുൻഗാമിAlexei Kosygin
പിൻഗാമിNikolai Ryzhkov
First Deputy Chairman of the Council of Ministers
ഓഫീസിൽ
2 September 1976 – 23 October 1980
PremierAlexei Kosygin
മുൻഗാമിDmitry Polyansky
പിൻഗാമിIvan Arkhipov
Full member of the Politburo
ഓഫീസിൽ
27 November 1979 – 15 October 1985
Candidate member of the Politburo
ഓഫീസിൽ
27 November 1978 – 27 November 1979
വ്യക്തിഗത വിവരങ്ങൾ
ജനനം(1905-05-14)14 മേയ് 1905
Kharkiv, Imperial Russia
മരണം1 ജൂൺ 1997(1997-06-01) (പ്രായം 92)
Moscow, Russian Federation
പൗരത്വംSoviet and Russian
ദേശീയതRussian
രാഷ്ട്രീയ കക്ഷിCommunist Party of the Soviet Union
തൊഴിൽMetallurgists

മുൻ സോവിയറ്റ് യൂണിയന്റെ പ്രധാനമന്ത്രി. അലക്സി കൊസീഗിനുശേഷമാണ് ഇദ്ദേഹം പ്രധാനമന്ത്രി (1980 - 85) ആയത്.

ജീവിതരേഖ[തിരുത്തുക]

1905 മേയ് 1-ന് ഉക്രെയ്നിലെ കാർക്കോവിൽ ടിക്കോനോവ് ജനിച്ചു. നെപ്രോപെട്രോവ്സ്കിലെ മെറ്റലർജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും 1930-ൽ ബിരുദം നേടി. ഉക്രെയ്നിലെ ഒരു പൈപ്പ് ഫാക്ടറിയിൽ ഇദ്ദേഹം ജോലി നോക്കിയിരുന്നു. പിന്നീട് കമ്യൂണിസ്റ്റു പാർട്ടിയുടെ സജീവപ്രവർത്തകനായി ടിക്കോനോവ് മാറി. ഇക്കാലത്ത് ഇദ്ദേഹം ലിയോനിദ് ബ്രഷ്നേവുമായി പരിചയത്തിലായി. പാർട്ടിയിൽ ഉന്നത സ്ഥാനങ്ങളിലേക്കുയർന്ന ടിക്കോനോവ് 1950-കൾ മുതൽ യു.എസ്.എസ്.ആർ. ഗവൺമെന്റിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചുതുടങ്ങി. ഇദ്ദേഹം 1955-ൽ ഡെപ്യൂട്ടി മന്ത്രി, 1960-ൽ സ്റ്റേറ്റ് ഇക്കണോമിക് കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാൻ, 1963-ൽ സ്റ്റേറ്റ് പ്ളാനിംഗ് കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയർമാൻ, 1965-ൽ ഡെപ്യൂട്ടി പ്രധാനമന്ത്രി എന്നീ പദവികളിലെത്തി. 1979-ൽ പോളിറ്റ് ബ്യൂറോയുടെ പൂർണ അംഗത്വ പദവിയിലേക്ക് ടിക്കോനോവ് ഉയർത്തപ്പെട്ടു. അനാരോഗ്യത്തേത്തുടർന്ന് കൊസീഗിൻ പ്രധാനമന്ത്രി പദത്തിൽനിന്നും ഒഴിവാക്കപ്പെട്ടതോടെ ടിക്കോനോവ് 1980-ൽ പ്രധാനമന്ത്രിയായി. 1985 വരെ ഈ പദവിയിൽ തുടർന്നു. 1997-ൽ ഇദ്ദേഹം മരണമടഞ്ഞു.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അലക്സാന്ദ്രോവിച്ച്(1905-97) ടിക്കോനോവ്,നിക്കോളായ് അലക്സാന്ദ്രോവിച്ച്(1905-97) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.