Jump to content

നോഎസ്ക്യുഎൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(NoSQL എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാധാരണ ഉപയോഗിക്കുന്ന അപേഷിക ഡേറ്റാബേസ് സിസ്റ്റങ്ങൾ മാത്രമായി ഉപയോഗിക്കാതെ ഡേറ്റാബേസുകൾ സംരക്ഷിക്കുന്ന രീതിയാണ് നോഎസ്ക്യുഎൽ[1]. പതിവിനു വിപരീതമായി നോഎസ്ക്യുഎലിൽ പട്ടികകപ്പെടുത്തിയല്ല ഡാറ്റകൾ സംരക്ഷിക്കുന്നത്. ഒപ്പം ഡാറ്റാ കൈകാര്യം ചെയ്യാൻ പരമ്പരാഗതമായ സ്ട്രക്ചേർഡ് ക്വയറി ഭാഷ അല്ല ഉപയോഗിക്കുന്നത്. ഇത് സാധാരണയായി വളരെയധികം വിവരങ്ങളെ ഒന്നിച്ച് കൈകാര്യം ചെയ്യേണ്ടി വരുമ്പോഴാണ് ഉപയോഗപ്രദമാകുന്നത്. ഒപ്പം വിവരത്തിന്റെ സ്വഭാവം ഒരു അപേക്ഷിക രീതി നിർബന്ധമാക്കുന്നില്ലെങ്കിലും നോഎസ്ക്യുഎൽ ഉപയോഗിക്കാം. റിലേഷണൽ ഡാറ്റാബേസുകളിൽ ഉപയോഗിക്കുന്ന ടാബുലാർ റിലേഷൻസ് ഒഴികെയുള്ള മാർഗങ്ങളിലൂടെ മോഡൽഡ് ഡാറ്റയുടെ സംഭരണത്തിനും വീണ്ടെടുക്കലിനും വേണ്ടി ഡാറ്റാബേസ് ഒരു സംവിധാനം നൽകുന്നു.

1960-കളുടെ അവസാനം മുതൽ ഇത്തരം ഡാറ്റാബേസുകൾ നിലവിലുണ്ട്, എന്നാൽ "നോഎസ്ക്യൂഎൽ" എന്ന പേര് 21-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാത്രമാണ് ഉണ്ടായത്. വെബ് 2.0 കമ്പനികളുടെ ആവശ്യങ്ങൾക്ക് വേണ്ടി ട്രിഗർ ചെയ്യപ്പെട്ടതാണ്.[2][3]ബിഗ് ഡാറ്റയിലും തത്സമയ വെബ് ആപ്ലിക്കേഷനുകളിലും നോഎസ്ക്യുഎൽ ഡാറ്റാബേസുകൾ കൂടുതലായി ഉപയോഗിക്കുന്നു.[4] നോഎസ്ക്യുഎൽ സിസ്റ്റങ്ങളെ നോട്ട് ഓളി എസ്ക്യൂഎൽ(Not only SQL) എന്ന് വിളിക്കുന്നു, അവ എസ്ക്യൂഎൽ-പോലുള്ള ക്വറി ലാങ്വേജുകളെ പിന്തുണയ്ക്കുകയോ അല്ലെങ്കിൽ പോളിഗ്ലോട്ട്-പെർസിസ്റ്റന്റ് ആർക്കിടെക്ചറുകളിൽ എസ്ക്യൂഎൽ ഡാറ്റാബേസുകൾക്കൊപ്പം ഉണ്ടായിരിക്കുകയോ ചെയ്യാം എന്ന് ഊന്നിപ്പറയുന്നു.[5][6]

കാർളോ സ്റ്റ്രോസിൽ 1998ൽ തന്റെ ഓപ്പൺസോഴ്സ് ഡാറ്റാബേസിനെ കുറിക്കാനാണ് ആദ്യമായി ഈ പദം ഉപയോഗിച്ചത്. ഡിസൈൻ സിമ്പ്ലിസിറ്റി, മെഷീനുകളുടെ ക്ലസ്റ്ററുകളിലേക്കുള്ള ലളിതമായ "ഹൊറിസോണ്ടൽ" സ്കെയിലിംഗ് (ഇത് റിലേഷണൽ ഡാറ്റാബേസുകളുടെ പ്രശ്‌നമാണ്),[7] ‌അവേയ്ലബിലിറ്റിയിലുള്ള മികച്ച നിയന്ത്രണം, ഒബ്‌ജക്റ്റ്-റിലേഷണൽ ഇം‌പെഡൻസ് പൊരുത്തക്കേടുകൾ പരിമിതപ്പെടുത്തുക എന്നിവ ഈ സമീപനത്തിൽ ഉൾപ്പെടുന്നു.[8]റിലേഷണൽ ഡാറ്റാബേസുകളുടെ സ്ട്രക്ചറൽ പട്ടികകളുമായി താരതമ്യപ്പെടുത്തുമ്പോൾ ചില പ്രവർത്തനങ്ങളിൽ വേഗത്തിലുള്ള പ്രകടനം അനുവദിക്കുന്ന കീ-വാല്യൂ ജോഡികൾ, വൈഡ് കോളങ്ങൾ, ഗ്രാഫുകൾ അല്ലെങ്കിൽ ഡോക്യുമെൻ്റുകൾ എന്നിവ പോലെയുള്ള ഫ്ലെക്സിബിൾ ഡാറ്റാ ഘടനകൾ നോഎസ്ക്യുഎൽ ഡാറ്റാബേസുകൾ ഉപയോഗിക്കുന്നു. വൈവിധ്യമാർന്ന ഡാറ്റാ തരങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും എളുപ്പത്തിൽ തിരശ്ചീനമായി(horizontal) സ്കെയിൽ ചെയ്യാനും നോഎസ്ക്യുഎൽ ഡാറ്റാബേസുകളെ പ്രാപ്തമാക്കുന്നു. തന്നിരിക്കുന്ന നോഎസ്ക്യുഎൽ ഡാറ്റാബേസ് അനുയോജ്യമായതാണോ അല്ലയോ എന്നത് അത് പരിഹരിക്കേണ്ട പ്രശ്നത്തെ ആശ്രയിച്ചിരിക്കുന്നു. ചിലപ്പോൾ നോഎസ്ക്യുഎൽ ഡാറ്റാബേസുകൾ ഉപയോഗിക്കുന്ന ഡാറ്റാ ഘടനകളും റിലേഷണൽ ഡാറ്റാബേസ് ടേബിളുകളേക്കാൾ "കൂടുതൽ ഫ്ലെക്സിബിൾ" ആയി കാണാറുണ്ട്.[9]

നോഎസ്ക്യുഎൽ ഡാറ്റാബേസുകൾ കർശനമായ കൺസ്റ്റൻസിയേക്കാൾ(CAP സിദ്ധാന്തത്തിൻ്റെ അർത്ഥത്തിൽ) ലഭ്യതയ്ക്കും പാർട്ടീഷൻ ടോളറൻസിനും മുൻഗണന നൽകുന്നു, നെറ്റ്‌വർക്ക് പാർട്ടീഷനുകളോ പരാജയങ്ങളോ നേരിടുമ്പോൾ പോലും തടസ്സമില്ലാത്ത പ്രവർത്തനങ്ങളും സ്കേലബിളിറ്റിയും അനുവദിക്കുന്നു. സിസ്റ്റത്തിലെ എല്ലാ നോഡുകളിലുമുള്ള ഇമ്മീഡിയറ്റ് കൺസ്റ്റൻസി ഇല്ലാതാക്കിയാലും ഈ ട്രേഡ്-ഓഫ് വേഗതയേറിയതും കൂടുതൽ അളക്കാവുന്നതുമായ ഡാറ്റ സംഭരണവും വീണ്ടെടുക്കലും പ്രാപ്തമാക്കുന്നു. പരിചിതമായ എസ്ക്യുഎല്ലി(SQL)-ന് പകരം പ്രത്യേക ക്വറി ഭാഷകൾ ഉപയോഗിക്കുന്നതിനാൽ നോഎസ്ക്യുഎൽ ഡാറ്റാബേസുകൾ അഡോപ്ഷൻ വെല്ലുവിളികൾ നേരിടുന്നു. സങ്കീർണ്ണമായ ഡാറ്റാ വിശകലനത്തെ തടസ്സപ്പെടുത്തുന്ന, പട്ടികകളിലുടനീളം അഡ്‌ഹോക്ക് ജോയിനുകൾ എളുപ്പത്തിൽ നിർവഹിക്കാനുള്ള കഴിവും ഇവയ്ക്ക് ഇല്ല. കൂടാതെ, നിലവിലുള്ള ഇൻഫ്രാസ്ട്രക്ചറിലും വൈദഗ്ധ്യത്തിലും ഉള്ള ഗണ്യമായ നിക്ഷേപം കാരണം റിലേഷണൽ ഡാറ്റാബേസുകളിൽ നിന്ന് മാറാൻ ഓർഗനൈസേഷനുകൾ മടിച്ചേക്കാം.[10]നോഎസ്ക്യുഎൽ ഡാറ്റാബേസുകൾ സാധാരണയായി ആസിഡ്(ACID) ഇടപാടുകളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നില്ല, അതിനർത്ഥം അവ പ്രവർത്തനങ്ങളിലെ ആറ്റോമിസിറ്റി അല്ലെങ്കിൽ കൺസ്റ്റൻസി പോലുള്ള ഗുണങ്ങൾക്ക് ഉറപ്പുനൽകുന്നില്ല എന്നാണ്. എന്നിരുന്നാലും, വിശ്വാസ്യതയും ഡാറ്റാ സമഗ്രതയും ഉറപ്പാക്കാൻ ചില ഡാറ്റാബേസുകൾ അവരുടെ ഡിസൈനുകളിൽ ആസിഡ് ഇടപാടുകൾ സംയോജിപ്പിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. http://nosql-database.org/ Archived 2018-12-26 at the Wayback Machine. "NoSQL DEFINITION: Next Generation Databases mostly addressing some of the points : being non-relational, distributed, open-source and horizontally scalable".
  2. Mohan, C. (2013). History Repeats Itself: Sensible and NonsenSQL Aspects of the NoSQL Hoopla (PDF). Proc. 16th Int'l Conf. on Extending Database Technology.
  3. "Amazon Goes Back to the Future With 'NoSQL' Database". WIRED. 2012-01-19. Retrieved 2017-03-06.
  4. "RDBMS dominate the database market, but NoSQL systems are catching up". DB-Engines.com. 21 November 2013. Retrieved 24 November 2013.
  5. "NoSQL (Not Only SQL)". NoSQL database, also called Not Only SQL
  6. Fowler, Martin. "NosqlDefinition". many advocates of NoSQL say that it does not mean a "no" to SQL, rather it means Not Only SQL
  7. Leavitt, Neal (2010). "Will NoSQL Databases Live Up to Their Promise?" (PDF). IEEE Computer. 43 (2): 12–14. doi:10.1109/MC.2010.58. S2CID 26876882.
  8. NoSQL Distilled: A Brief Guide to the Emerging World of Polyglot Persistence. Addison-Wesley Educational Publishers Inc, 2009, ISBN 978-0321826626.
  9. Vogels, Werner (2012-01-18). "Amazon DynamoDB – a Fast and Scalable NoSQL Database Service Designed for Internet Scale Applications". All Things Distributed. Retrieved 2017-03-06.
  10. Grolinger, K.; Higashino, W. A.; Tiwari, A.; Capretz, M. A. M. (2013). "Data management in cloud environments: NoSQL and NewSQL data stores" (PDF). Aira, Springer. Retrieved 8 January 2014.
"https://ml.wikipedia.org/w/index.php?title=നോഎസ്ക്യുഎൽ&oldid=4081758" എന്ന താളിൽനിന്ന് ശേഖരിച്ചത്