Jump to content

നഴ്സ് സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nurse shark എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നഴ്സ് സ്രാവുകൾ
Temporal range: 112–0 Ma Albian to Present[1]
Ginglymostoma cirratum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Ginglymostoma

Species:
G. Cirratum
Binomial name
Ginglymostoma cirratum
Range of nurse shark (in blue)

ജിംഗ്ലിമോസ്റ്റോമാറ്റിഡെ മത്സ്യകുടുംബത്തിൽപ്പെടുന്ന സ്രാവാണ് നഴ്സ് സ്രാവ് (ശാസ്ത്രീയനാമം: Ginglymostoma cirratum, ജിംഗ്ലിമോസ്റ്റോമ സിറേറ്റം). (Ginglymostoma). വിജാഗിരി (hinge) എന്നർഥം വരുന്ന ജിംഗ്ലിമോസ് (Gynglimos), വായ എന്നർഥമുള്ള സ്റ്റോമ (Stoma) എന്നീ ഗ്രീക്കു പദങ്ങളിൽ നിന്നാണ് ജിംഗ്ലിമോസ്റ്റോമാറ്റിഡെ എന്ന പദം നിഷ്പന്നമായിട്ടുള്ളത്. ഉഷ്ണ-മിതോഷ്ണമേഖലാപ്രദേശങ്ങളിലെ പടിഞ്ഞാറൻ അറ്റ്ലാന്റിക്, കിഴക്കൻ പസിഫിക് തുടങ്ങിയ ആഴക്കടലുകളിലാണ് നഴ്സ് സ്രാവുകളെകണ്ടുവരുന്നത്.

രൂപവിവരണം

[തിരുത്തുക]

നഴ്സ് സ്രാവുകൾക്ക് കടും മഞ്ഞയോ തവിട്ടോ നിറമായിരിക്കും. ഇവ 4.2 മീറ്ററിലധികം നീളവും 180 കിലോഗ്രാമിലധികം തൂക്കവുമുള്ളവയാണ്. ഇവയുടെ വായ വളരെ സവിശേഷതയുള്ളതാണ്. കണ്ണുകൾക്കും മോന്തയ്ക്കും മുമ്പായാണ് വായ കാണപ്പെടുക. ആഴക്കടലുകളിൽ നിവസിക്കുന്നവയുടെ സവിശേഷതയാണിത്. ഇതിന്റെ കീഴ്ത്താടിയിലുള്ള മാസംളമായ രണ്ടു സ്പർശവർധക(barbel)ങ്ങൾ ജലാശയത്തിനടിത്തട്ടിലെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇരയെ കണ്ടെത്താനുതകുന്ന രാസസംവേദകാവയവങ്ങളായി (chemosensory organs) വർത്തിക്കുന്നു. നഴ്സ് സ്രാവുകളുടെ ശ്വസനാവയവങ്ങളോടനുബന്ധിച്ച് ഇരുകണ്ണുകൾക്കും പിന്നിലായി വൃത്താകൃതിയിലുള്ള ചെറിയ ശ്വാസരന്ധ്രം (Spiracle) കാണപ്പെടുന്നു.

സ്വഭാവവിശേഷം

[തിരുത്തുക]

നഴ്സ് സ്രാവുകൾ രാത്രീഞ്ചരന്മാരാണ്. പകൽസമയങ്ങളിൽ നാല്പതിലധികം സ്രാവുകളൊരുമിച്ച് കല്ലുകൾക്കിടയിലും മറ്റും പതുങ്ങിയിരിക്കുന്നു. രാത്രിയിൽ ഇവ ഒറ്റയ്ക്ക് സഞ്ചരിച്ച് ജലാശയത്തിനടിയിൽനിന്ന് ഭക്ഷണം ശേഖരിക്കുന്നു. ചെറിയ മത്സ്യങ്ങളും, ക്രസ്റ്റേഷ്യനുകളും മൊളസ്കുകളുമാണ് ഇവയുടെ ഭക്ഷണം. ശൈവാലങ്ങളും പവിഴപ്പുറ്റുകളും ഇവ പലപ്പോഴും ആഹാരമാക്കാറുണ്ട്.

പ്രജനനകാലം

[തിരുത്തുക]

ജൂൺ-ജൂലായ് മാസങ്ങളാണ് നഴ്സ് സ്രാവുകളുടെ പ്രജനനകാലം. ഇവ അണ്ഡജരായുജ(Ovoviviparous)ങ്ങളാണ്. രണ്ടുവർഷത്തിലൊരിക്കൽ പ്രസവിക്കുന്നു. 18 മാസമാണ് ഗർഭകാലം. അണ്ഡനാളിയിൽ വച്ചുതന്നെ മുട്ടവിരിഞ്ഞു കുഞ്ഞുങ്ങൾ അവിടെത്തന്നെ നിലനിൽക്കുന്നു. ജനിക്കുമ്പോൾത്തന്നെ കുഞ്ഞുങ്ങൾക്ക് മുപ്പതു സെന്റീമീറ്ററോളം നീളമുണ്ടായിരിക്കും. നഴ്സ് സ്രാവുകളുടെ തൊലി തുകലിന്റെയത്ര മേന്മയുള്ളതാണ്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Sepkoski, Jack (2002). "A compendium of fossil marine animal genera (Chondrichthyes entry)". Bulletins of American Paleontology. 364: p.560. Archived from the original on 2012-05-10. Retrieved 9 January 2008. {{cite journal}}: |pages= has extra text (help); Cite has empty unknown parameter: |coauthors= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നഴ്സ് സ്രാവുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നഴ്സ്_സ്രാവ്&oldid=3787365" എന്ന താളിൽനിന്ന് ശേഖരിച്ചത്