എണ്ണ
ദൃശ്യരൂപം
(Oil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജലവുമായി മിശ്രണം ചെയ്യാൻ സാധിക്കാത്തതും ആൽക്കഹോളിലും ഈഥറിലും ലയിക്കുന്നതുമായ നിഷ്ക്രിയമായ ഒരിനം രാസ പദാർത്ഥമാണ് എണ്ണ. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ഇവ പശിമയുള്ള ദ്രവ പദർത്ഥമായി കാണപ്പെടുന്നു. എണ്ണകളിൽ വളരെ ഉയർന്ന തോതിൽ കാർബണും ഹൈഡ്രജനും അടങ്ങിയിരിക്കുന്നു. ഇവ പൊതുവെ തീ പിടിക്കുന്നതും വഴുക്കലുള്ളതുമായ സ്വഭാവമുള്ളവയാണ്.