ധവള വിപ്ലവം
ഒരു രാജ്യത്തിലെ ക്ഷീരോല്പാദന രംഗത്ത് വ്യക്തമായ ആസൂത്രണത്തിന്റെയും പദ്ധതികളുടെയും ഫലമായി പ്രകടമായ വർദ്ധനവുണ്ടാകുന്ന അവസ്ഥയെയാണ് ധവള വിപ്ലവം എന്നു വിളിക്കുന്നത്[അവലംബം ആവശ്യമാണ്]. പാലിന്റെ നിറവുമായി ബന്ധപ്പെട്ടാണ് ധവളം എന്ന പദമുപയോഗിച്ചിരിക്കുന്നത്.
ഇന്ത്യയിൽ
[തിരുത്തുക]ദേശീയമായി ഒരു ക്ഷീരോല്പ്പാദക ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ യിലെ നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് (NDDB)ന്റെ ആഭിമുഖ്യത്തിൽ 1970 കളിൽ ആരംഭിച്ച ഓപറേഷൻ ഫ്ലഡ് എന്ന ഗ്രാമ വികസന പദ്ധതിയാണ് ഭാരതത്തിലെ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്.[1] ധവളവിപ്ലവം 60–70 കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ പാലുൽപാദക രാജ്യമാക്കി ഇന്ത്യയ മാറ്റി.[2] ഇന്ത്യയിലെ ഗ്രാമങ്ങളിൽ ഉല്പ്പാദിപ്പിക്കുന്ന പാൽ നഗരങ്ങളില്ലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലൂടെ ക്ഷീര കർഷകർക്ക് തങ്ങൾ ഉല്പ്പാദിപ്പിക്കുന്ന പാലിന് ന്യായ വില ഈ പദ്ധതി മൂലം ഉറപ്പാക്കാനായി.
മലയാളിയും ധവള വിപ്ലവത്തിന്റെ പിതാവുമായി കണക്കാക്കുന്ന കുര്യന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ആരംഭിച്ച ക്ഷീരോല്പ്പാദക സഹകരണ പ്രസ്ഥാനങ്ങളാണ് ഭാരതത്തിൽ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്.[1] ഇതിൽ തന്നെ പ്രമുഖ ക്ഷീരോല്പ്പാദക സഹകരണ സ്ഥാപനമായ അമുലിന്റെ ആരഭം ധവള വിപ്ലവ ചരിത്രത്തിലെ ഒരു നാഴിക കല്ലായിരുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ധവള വിപ്ലവത്തിന്റെ പിതാവ് ഡോ.വർഗീസ് കുര്യൻ അന്തരിച്ചു". DoolNews.
- ↑ "70 വർഷങ്ങൾ: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ സുപ്രധാന മാറ്റങ്ങൾ". ManoramaOnline.