Jump to content

ഓഫിയോഗ്ലോസം ന്യൂഡിക്കോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ophioglossum nudicaule എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓഫിയോഗ്ലോസം ന്യൂഡിക്കോൾ
Ophioglossum nudicaule
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Plantae
Division:
Pteridophyta
Class:
Psilotopsida
Order:
Ophioglossales
Family:
Ophioglossaceae
Genus:
Ophioglossum
Species:
O.nudicaule
Binomial name
Ophioglossum nudicaule

ഓഫിയോഗ്ലോസേസീ സസ്യകുടുംബത്തിൽപ്പെട്ട ഓഫിയോഗ്ലോസം ജനുസിലെ ഒരു പന്നൽച്ചെടിയാണ് ഓഫിയോഗ്ലോസം ന്യൂഡിക്കോൾ(Ophioglossum nudicaule). ഇന്ത്യ, മലേഷ്യ, തായ്ലാന്റ്, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്നു. നദിക്കരയിലെ മണലിലും മഴക്കാലത്ത് ചെങ്കൽപ്പരപ്പുകളിലും ഈ ചെടി വളരുന്നു. നിലത്ത് വളരുന്ന മാംസളമായ ഈ ചെടിക്ക് ഉരുണ്ട കിഴങ്ങുകളുണ്ട്. ഇലകൾ രണ്ടായി മടങ്ങി, ദീർഘവൃത്താകൃതിയിൽ മാംസളമായവയാണ്. അടിഭാഗത്ത് നിന്ന് കുത്തനെ വളരുന്ന സ്പൈക്കുകളിൽ സ്പോറുകൾ ഉണ്ടാകുന്നു. സ്പൈക്കുകൾ മാംസളവും അരികുകൾ തരംഗാകൃതിയിലുള്ളവയുമാണ്. [1]

അവലംബം

[തിരുത്തുക]
  1. https://indiabiodiversity.org/species/show/227914