Jump to content

കപ്പൂച്ചിൻ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Order of Friars Minor Capuchin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Order of Friars Minor Capuchin
ചുരുക്കപ്പേര്Capuchins, OFM Cap, OSFC, Capuchin Franciscans
രൂപീകരണം1520
തരംCatholic religious order
ആസ്ഥാനംVia Piemonte 70,
Rome, Italy
Minister General
Fr. Mauro Jöhri
പ്രധാന വ്യക്തികൾ
Matteo Serafini of Bascio — founder
വെബ്സൈറ്റ്db.ofmcap.org

അസ്സീസിയിലെ വി. ഫ്രാൻസിസ് സ്ഥാപിച്ച മൂന്നു സഭകളിൽ ആദ്യത്തേതിന്റെ ഉപവിഭാഗമാണ് കപ്പൂച്ചിൻ സഭ. പുരുഷൻന്മാർക്കും സ്ത്രീകൾക്കുമായി ഓരോ സന്യാസസഭകളും കുടുംബജീവിതക്കാർക്കുവേണ്ടി ഒരു സഭയും ഫ്രാൻസിസ് സ്ഥാപിച്ചു. പുരുഷവിഭാഗം `ഓർഡർ ഒഫ് ഫ്രയേഴ്‌സ് മൈനർ' എന്നറിയപ്പെടുന്നു. ഇതിന്റെ നിയമാവലിയെ അടിസ്ഥാനമാക്കി മൂന്ന് ഉപവിഭാഗങ്ങൾ കാലക്രമത്തിൽ നിലവിൽ വന്നു. അതിൽ ഒന്നാണ് കപ്പുച്ചിൻ സഭ.

ചരിത്രം

[തിരുത്തുക]

1525-ൽ മത്തേയൊ ബാസിയൊ എന്ന യുവ വൈദികൻ നിയമാവലി കർശനമായി അനുസരിച്ച് ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി സഭാധികാരികളെ സമീപിച്ചു. അതു ലഭിക്കാതായപ്പോൾ മാർപ്പാപ്പയോട് അപേക്ഷിച്ചു. മാർപ്പാപ്പ അത് അംഗീകരിച്ചു. ലുഡ്‌വിക്കോ, റഫായേലെ എന്നീ സഹോദരന്മാരും മത്തേയോടൊപ്പം ചേർന്നു പുതിയ ജീവിതരീതി ആരംഭിച്ചു. ഇറ്റലിയിലെ കമറീനോ പട്ടണത്തിലാണ് ഇവർ ആദ്യം താമസം തുടങ്ങിയത്. ഇവരുടെ ലളിതജീവിതത്തിൽ ആകൃഷ്ടരായി പലരും ഇവരോടൊപ്പം ചേർന്നു. ആദ്യവർഷങ്ങൾ സംഭവബഹുലമായിരുന്നു. 1528-ൽ മാർപ്പാപ്പാ കപ്പുച്ചിൻസഭയ്ക്ക് പൂർണമായ അംഗീകാരം നൽകി. നീണ്ട താടിയും നീണ്ടു കൂർത്ത ശിരോവസ്ത്രത്തോടുകൂടിയ സന്യാസവേഷവുമായി കമറീനോ പട്ടണത്തെരുവീഥികളിൽ ആദ്യമായി ഇവർ പ്രത്യക്ഷപ്പെട്ടപ്പോൾ അലഞ്ഞുനടക്കുന്ന സന്യാസികളാണെന്ന് ധരിച്ച് കുട്ടികൾ വിളിച്ചുപറഞ്ഞു: `സ്കാപ്പുച്ചീനി റോമിത്തി' എന്ന്. നീണ്ട ശിരോവസ്ത്രം കാരണത്താൽ സാമാന്യജനവും അവരെ അങ്ങനെ വിളിക്കാൻ തുടങ്ങി ക്രമേണ കപ്പുച്ചിനി (കപ്പുച്ചിൻസ്) എന്ന് ഈ ഫ്രാൻസിസ്ക്കൻ സഭാവിഭാഗം അറിയപ്പെട്ടു. കേരളത്തിൽ ഇപ്പോൾ നാലു പ്രോവിൻസുകളിലായി ആയിരത്തോളം അംഗങ്ങൾ ഉണ്ട് . കേരളത്തിൽ ആദ്യമായി കപ്പുച്ചിൻ ആശ്രമം തുടങ്ങിയത് കൊല്ലത്താണ്. ഇപ്പോൾ വിവിധ സ്ഥലങ്ങളിൽ ആശ്രമങ്ങളും ഇന്ത്യയുടെ പല ഭാഗങ്ങളിൽ മിഷൻ കേന്ദ്രങ്ങളുമുണ്ട്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കപ്പൂച്ചിൻ_സഭ&oldid=3942242" എന്ന താളിൽനിന്ന് ശേഖരിച്ചത്