ഒരു അഡാർ ലവ്
ഒരു അഡാർ ലവ് Oru Adaar Love | |
---|---|
സംവിധാനം | ഒമർ ലുലു |
നിർമ്മാണം | ഔസേപ്പച്ചൻ വളക്കുഴി |
കഥ | ഒമർ ലുലു |
തിരക്കഥ |
|
അഭിനേതാക്കൾ | |
സംഗീതം | ഷാൻ റഹ്മാൻ |
ഛായാഗ്രഹണം | സിനു സിദ്ധാർത്ഥ് |
ചിത്രസംയോജനം | അച്ചു വിജയൻ |
സ്റ്റുഡിയോ | ഔസേപ്പച്ചൻ മൂവി ഹ .സ് |
വിതരണം | ഔസേപ്പച്ചൻ സ്‌ക്രീൻ മീഡിയ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹5 കോടി |
സമയദൈർഘ്യം | 145 മിനിറ്റ് [1] |
ആകെ | ₹12 കോടി[2] |
ഒരു അഡാർ ലവ്, ഒമർ ലുലു[3] സംവിധാനം ചെയ്യുന്നതും പ്രിയ പ്രകാശ് വാരിയർ, സിയാദ് ഷാജഹാൻ, റോഷൻ അബ്ദുൾ റൗഫ്, നൂറിൻ ഷെരീഫ്[4] എന്നീ പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതുമായ 2019 ൽ പുറത്തിറങ്ങിയ ഒരു മലയാളം റൊമാൻറിക് കോമഡി ചിത്രമാണ്. ചിത്രത്തിലഭിനയിച്ചിരുക്കുന്നവരെല്ലാംതന്നെ അഭിനയരംഗത്തെ തുടക്കക്കാരാണ്.[5][6] ഈ ചിത്രത്തിൻറെ കഥയും സംഭാഷണങ്ങളും സാരംഗ് ജയപ്രകാശും, ലിജോ പനഡാനുമാണ് നിർവ്വഹിച്ചിരിക്കുന്നത്. ഔസേപ്പച്ചൻ മൂവി ഹൗസിന്റെ ബാനറിൽ ഔസേപ്പച്ചൻ വളക്കുഴി[7] നിർമ്മിച്ച് ഈ ചിത്രം കേരളത്തിലെ ഒരു പ്ലസ് ടു സ്‌കൂളിലെ വിദ്യാർത്ഥികൾക്കിടയിലെ പ്രേമകഥയാണ് പറയുന്നത്.
സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷാൻ റഹ്മാനാണ്.[8] വിനീത് ശ്രീനിവാസൻ ആലപിച്ച “മാണിക്യ മലരായ പൂവി” എന്ന മാപ്പിള ഗാനത്തിൻറെ പുനരാവിഷ്കരണം 2018 ഫെബ്രുവരി 9 ന് യൂ ട്യൂബിൽ ഈ ചിത്രത്തിൻറെ പ്രമോഷൻറെ ഭാഗമായി അപ്ലോഡ് ചെയ്തിരുന്നു. മികച്ച പ്രതികരണം ലഭിച്ച ഈ ഗാനത്തിന് 20 മണിക്കൂറിനുള്ളിൽ ഏകദേശം ഒരു ദശലക്ഷം കാഴ്ചക്കാരും 50,000 ലൈക്കുകളും ലഭിച്ച് സമീപകാലത്തെ പ്രഥമസ്ഥാനം അലങ്കരിക്കുന്ന ഒരു വൈറൽ വീഡിയോ ആയിത്തീർന്നിരുന്നു.[9] മാണിക്യ മലരായ പൂവി എന്ന മാപ്പിളപ്പാട്ടിന്റെ യഥാർത്ഥ പതിപ്പ് രചിച്ചത് പി.എം.എ. ജബ്ബാർ എന്ന കവിയായിരുന്നു. ഈ ഗാനം 1978 ൽ തലശ്ശേരി കെ. റഫീഖ് ഈണം നല്കി അവതരിപ്പിച്ചിരുന്നു. പി.എം.എ. ജബ്ബാറിന്റെ യഥാർത്ഥ രചന തന്നെയാണ് ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.[10] സംവിധായകൻ ഒമർ ലുലുവും നിർമ്മാതാവ് ഔസേപ്പച്ചനും തമ്മിലുണ്ടായ വഴക്കുകൾ മൂലം വൈകി 2019 ഫെബ്രുവരി 14-ന് ചിത്രം റിലീസായി.[11]
കഥാസംഗ്രഹം
[തിരുത്തുക]ഹൈസ്കൂൾ കുട്ടികൾ 11 -ആം ക്ലാസ്സിൽ ആദ്യമായി കണ്ടുമുട്ടിയതുമുതൽ 12-ാം ക്ലാസ്സിൽ ബിരുദം നേടുന്നതുവരെയുള്ള കഥയാണ് ഈ ചിത്രം പറയുന്നത്. ഗാധയുടെയും മറ്റ് സുഹൃത്തുക്കളുടെയും സഹായത്തോടെ റോഷൻ പ്രിയയെ ആകർഷിക്കുന്നു. ഒരു സായാഹ്നത്തിൽ റോഷനും സുഹൃത്തുക്കളും മദ്യപിച്ചു, റോഷന്റെ ഒരു സുഹൃത്ത് അബദ്ധത്തിൽ റോഷന്റെ ഫോണിൽ നിന്നുള്ള ലൈംഗിക വീഡിയോകൾ സ്കൂളിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചു. ഇത് റോഷനും പ്രിയയും തമ്മിലുള്ള അകലത്തിന് കാരണമാകുന്നു.
റോഷനും ഗാധയും പിന്നീട് പ്രിയയെ അസൂയപ്പെടുത്താൻ പ്രണയത്തിലാണെന്ന് നടിക്കുന്നു, പക്ഷേ അവർ പരസ്പരം വികാരങ്ങൾ പ്രകടിപ്പിക്കുന്നു. പ്രിയ റോഷനെ സമീപിച്ച് അവൾ അവനോട് ക്ഷമിച്ചുവെന്നും അവർക്ക് വീണ്ടും ബന്ധം ആരംഭിക്കാൻ കഴിയുമെന്നും പറയുന്നു. പക്ഷേ, ഗാധയെ മറക്കാൻ റോഷന് കഴിയുന്നില്ല. ഹൃദയം നുറുങ്ങി, അവൾ റോഷനോട് പറയുന്നു, ഗാധയ്ക്ക് മാത്രമേ അദ്ദേഹത്തിന് അനുയോജ്യമായ പങ്കാളിയാകാൻ കഴിയൂ, അവർ ബന്ധം അവസാനിപ്പിക്കുന്നു.
ബിരുദദിനത്തിൽ, റോഷൻ പർവതത്തിന് മുകളിൽ ഗാധയെ നിർദ്ദേശിക്കാൻ തീരുമാനിക്കുന്നു. റോഷൻ ഗാധയോട് പ്രണയാഭ്യർത്ഥന നടത്താനൊരുങ്ങുമ്പോൾ, ഒരു കളിയാക്കൽ സംഭവത്തിന്റെ ഭാഗമായി റോഷനും ഗാധയും തമ്മിൽ നേരത്തേ വിരോധമുണ്ടായിരുന്ന ഒരു കൂട്ടം ഗുണ്ടകൾ അവരെ ആക്രമിച്ചു. ഗാധ ഏതാണ്ട് ബലാത്സംഗം ചെയ്യപ്പെടുകയും റോഷനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു, പക്ഷേ ഭാഗ്യവശാൽ അവരുടെ കോളേജ് സുഹൃത്തുക്കൾ അവരെ രക്ഷിച്ചു, അവർ ഗുണ്ടകളെ അടിച്ചുകൊന്നു. അവസാനം റോഷനും ഗാധയും അവരുടെ സുഹൃത്തുക്കളോടൊപ്പം സന്തോഷത്തോടെ ബൈക്കിൽ യാത്ര ചെയ്യുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- പ്രിയ പ്രകാശ് വാരിയർ..... പ്രീയ
- വൈശാഖ് പവനൻ
- റോഷൻ അബ്ദുൽ റഹൂഫ - റോഷൻ
- നൂറിൻ ഷെരീഫ് - ഗാദാ ജോൺ
- റോഷ്ന ആൻ റോയ്
- മിഷേൽ ആൻ ഡാനിയൽ
- അൽത്താഫ് സലിം
- അനീഷ് ജി. മേനോൻ.... ഷിബു
- അരുൺ കെ കുമാർ
- ഹരീഷ്
- പ്രദീപ് കോട്ടയം
- മൈക്കേൾ ആൻ ഡാനിയേൽ
- ശിവജി ഗുരുവായൂർ
- യാമി സോന
- ദിൽരുപ
- സഞ്ജയ് എ. സതീഷ്
അവലംബം
[തിരുത്തുക]- ↑ "Oru Adaar Love" – via www.imdb.com.
- ↑ https://english.sakshi.com/entertainment/2019/03/10/oru-adaar-love-latest-box-office-collections-director-unhappy-with-priya-prakash-varrier
- ↑ Soman, Deepa (16 September 2017). "Omar Lulu's next film is 'Oru Adaar Love'". The Times of India. Retrieved 12 February 2018.
- ↑ "Miss Kerala Noorin in Oru Adaar Love". Deccan Chronicle. 16 January 2018. Retrieved 12 February 2018.
- ↑ "Omar Lulu's next film is 'Oru Adaar Love'", Times Of India, 16 September 2017, retrieved 16 September 2017
- ↑ Ashameera Aiyappan (February 12, 2018). G.S VASU (ed.). "Oru Adaar Love track Manikya Malaraya Poovi: The Priya Prakash Varrier song is sweet but not extraordinary". The New Indian Express. Retrieved February 13, 2018.
- ↑ "ഒമർ ചിത്രത്തെ ഞാൻ കാണുന്നത് ഒരു പ്രസ്റ്റീജ്യസ് സിനിമയായി- നിർമ്മാതാവ് ഔസേപ്പച്ചൻ അഭിമുഖം". South Live. 14 January 2018. Retrieved 12 February 2018.
- ↑ Manoj Kumar R (February 13, 2018). G.S VASU (ed.). "I wanted Vineeth Sreenivasan's voice to be the highlight of Manikya Malaraya Poovi: Oru Adaar Love composer Shaan". The New Indian Express. India. Retrieved February 13, 2018.
- ↑ "This song from 'Oru Adaar Love' is a hit, social media go bonkers, the heroine of this movie Priya Prakash Varrier is a sensational trend on Titter and Youtube". Malayala Manorama. 11 February 2018. Retrieved 12 February 2018.
- ↑ Express Web desk (February 14, 2018). G.S VASU (ed.). "Here is the story behind Manikya Malaraya Poovi and the man who wrote it". The New Indian Express. India. Retrieved February 14, 2018.
- ↑ "Priya Prakash Varrier Went Viral With A Wink. 'Can't Believe It,' She Tweets". NDTV. Retrieved 2018-02-12.