ചെമ്മുള്ളൻ പാവൽ
ദൃശ്യരൂപം
(Osteobrama bakeri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുള്ളൻ പാവൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | O. bakeri
|
Binomial name | |
Osteobrama bakeri (F. Day, 1873)
|
പശ്ചിമഘട്ട പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു തനതു ശുദ്ധജല മത്സ്യമാണ് മുള്ളൻ പാവൽ (ശാസ്ത്രീയനാമം: Osteobrama bakeri). കോട്ടയം, തൃശ്ശൂർ, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിലെ നദികളിൽ കണ്ടുവരുന്നു. ഭക്ഷണത്തിനും അലങ്കാരത്തിനും സാധാരണ ഉപയോഗിക്കുന്ന ഇവയുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്.
നാമകരണം
[തിരുത്തുക]വൈ.എച്ച്. ബേക്കർ ശേഖരിച്ച മത്സ്യങ്ങളെ ഡോ.ഫ്രാൻസീസ് ഡേയ്ക്ക് കൈമാറി. 1873ൽ ഈ മത്സ്യത്തിന് ബേക്കറോടുള്ള ബഹുമാനാർത്ഥം ബേക്കരി എന്ന പേര് നൽകി. (Day, 1873a)
ശരീരപ്രകൃതി
[തിരുത്തുക]കണ്ണുകൾക്ക് ചുവപ്പ് നിറമുണ്ട്. ശരീരം നല്ലതുപോലെ പരന്നിട്ടാണ്. പാർശ്വരേഖ 44 ചെതുമ്പലുകളിലൂടെ കടന്നുപോകുന്നു. മീശരോമങ്ങളുണ്ട്. പരമാവധി നീളം 11 സെന്റിമീറ്റർ. മുതുകുവശം പച്ച കലർന്ന കറുപ്പുനിറമാണ്.
അവലംബം
[തിരുത്തുക]- കേരളത്തിലെ ശുദ്ധജലമത്സ്യങ്ങൾ - കേരള ജൈവവൈവിധ്യബോർഡ്
- Froese, Rainer, and Daniel Pauly, eds. (2006). "Osteobrama bakeri" in ഫിഷ്ബേസ്. April 2006 version.