Jump to content

ഒട്ടാവ ദ്വീപുകൾ

Coordinates: 59°30′N 80°25′W / 59.500°N 80.417°W / 59.500; -80.417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ottawa Islands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒട്ടാവ ദ്വീപുകൾ
Native name: Arviliit or Arqvilliit
ഒട്ടാവ ദ്വീപുകൾ is located in Nunavut
ഒട്ടാവ ദ്വീപുകൾ
ഒട്ടാവ ദ്വീപുകൾ
ഒട്ടാവ ദ്വീപുകൾ is located in Canada
ഒട്ടാവ ദ്വീപുകൾ
ഒട്ടാവ ദ്വീപുകൾ
Geography
LocationHudson Bay, Nunavik Marine Region
Coordinates59°30′N 80°25′W / 59.500°N 80.417°W / 59.500; -80.417
ArchipelagoCanadian Arctic Archipelago
Total islands24
Major islandsBooth Island, Bronson Island, Eddy Island, Gilmour Island, J. Gordon Island, Pattee Island, Perley Island
Highest elevation549 m (1,801 ft)
Administration
Canada
Nunavik
Demographics
PopulationCurrently Uninhabited, access and harvest rights by Nunavik Inuit
Source: Ottawa Islands at Atlas of Canada

ഒട്ടാവ ദ്വീപുകൾ (ഇന്യൂട്ട്: Arviliit or Arqvilliit , ഇനുക്ടിടട് ഭാഷയിൽ "ബോഹെഡ് തിമിംഗലങ്ങളെ നിങ്ങൾ കാണുന്ന സ്ഥലം")[1][2] കാനഡയിലെ ഹഡ്‌സൺ ഉൾക്കടലിന്റെ കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്നതും നിലവിൽ ജനവാസമില്ലാത്തതുമായ ദ്വീപുകളുടെ ഒരു കൂട്ടമാണ്. ഈ ദ്വീപഗണത്തിൽ ഏകദേശം 60N 80W അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന 24 ചെറിയ ദ്വീപുകൾ ഉൾപ്പെടുന്നു.[3] ബൂത്ത് ദ്വീപ്, ബ്രോൺസൺ ദ്വീപ്, എഡ്ഡി ദ്വീപ്, ഗിൽമോർ ദ്വീപ്, ജെ. ഗോർഡൻ ദ്വീപ്, പട്ടീ ദ്വീപ്, പെർലി ദ്വീപ് എന്നിവയാണ് ഈ ദ്വീപഗണത്തിലെ പ്രധാന ദ്വീപുകൾ. 1,800 അടി (550 മീറ്റർ) വരെ ഉയരമുള്ള ഗിൽമോർ ദ്വീപിലാണ് ഇവിടുത്തെ ഏറ്റവും ഉയർന്ന സ്ഥലം സ്ഥിതിചെയ്യുന്നത്.[4] ക്യൂബെക്കിലെ ഉൻഗാവ പെനിൻസുലയുടെ വടക്കുപടിഞ്ഞാറൻ തീരത്ത് നിന്ന് അൽപ്പം അകലെയായി സ്ഥിതി ചെയ്യുന്ന അവ, ഹഡ്‌സൺ ഉൾക്കടലിലെ മറ്റ് തീരദേശ ദ്വീപുകളെപ്പോലെ, ചരിത്രപരമായി വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളുടെ ഭാഗമായിരിക്കുകയും 1999-ൽ നുനാവട്ട് സൃഷ്ടിക്കപ്പെട്ടതോടെ ക്രൗൺ ലാൻറായി മാറുകയും ചെയ്തു. പുരാതന കാലം മുതൽ നുനാവിക് ഇൻയൂട്ട് വംശജർ കൈവശപ്പെടുത്തിയിരുന്ന ഈ ദ്വീപുകളിൽ 2007-ൽ ഒപ്പുവയ്ക്കപ്പെട്ട നുനാവിക് ഇൻയൂട്ട് ലാൻഡ് ക്ലെയിം ഉടമ്പടിയിലൂടെ അവർ ഭരണഘടനാപരമായി സംരക്ഷിത വിളവെടുപ്പും പ്രവേശന അവകാശവും നേടിയെടുത്തു.[5][6]

അവലംബം

[തിരുത്തുക]
  1. Issenman, Betty. Sinews of Survival: The living legacy of Inuit clothing. UBC Press, 1997. pp252-254
  2. "Arviliit". Avataq Cultural Institute, The Nunatop Project.
  3. Columbia Gazetteer of North America Archived 2005-12-05 at the Wayback Machine., accessed May 30, 2007
  4. Columbia Gazetteer of North America Archived 2005-12-05 at the Wayback Machine., accessed May 30, 2007
  5. "Nunavik Inuit Land Claims Agreement" (PDF).
  6. "NILCA". Makivik Corporation. Archived from the original on 2022-03-20. Retrieved 2022-03-10.
"https://ml.wikipedia.org/w/index.php?title=ഒട്ടാവ_ദ്വീപുകൾ&oldid=3907837" എന്ന താളിൽനിന്ന് ശേഖരിച്ചത്