പൻവേൽ
പൻവേൽ | |
---|---|
Metropolitan city | |
Coordinates: 18°59′40″N 73°06′50″E / 18.99444°N 73.11389°E | |
Country | ഇന്ത്യ |
State | മഹാരാഷ്ട്ര |
District | റായ്ഗഡ് |
മെട്രോ | മുംബൈ |
നാമഹേതു | പനേലി |
• ഭരണസമിതി | പൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ |
• മുനിസിപ്പൽ കമ്മീഷണർ | Dr. സുധാകർ ഷിൻഡേ (IRS) |
• മേയർ | Dr. കവിത ചൗത്മോൽ (BJP) |
• ആകെ | 110.06 ച.കി.മീ.(42.49 ച മൈ) |
ഉയരം | 28 മീ(92 അടി) |
(2011) | |
• ആകെ | 509,901 |
• ജനസാന്ദ്രത | 4,632.94/ച.കി.മീ.(11,999.3/ച മൈ) |
Demonym(s) | Panvelkar |
• Official | മറാഠി |
സമയമേഖല | UTC+5:30 (IST) |
PIN | 410206/ 410217/ 410208 |
Telephone code | 022 |
വാഹന റെജിസ്ട്രേഷൻ | MH-46 |
Civic agency | പൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ |
വെബ്സൈറ്റ് | www |
മഹാരാഷ്ട്രയിൽ റായ്ഗഡ് ജില്ലയിലെ ഒരു നഗരമാണ് ‘’’പൻവേൽ’’’. മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായതിനാൽ ഉയർന്ന ജനസംഖ്യ കാണപ്പെടുന്നു. റായ്ഗഡ് ജില്ലയിലെ ആദ്യത്തെ മുനിസിപ്പൽ കോർപ്പറേഷനാണ് പൻവേൽ[1].
ഭൂമിശാസ്ത്രം
[തിരുത്തുക]പൻവേൽ ക്രീക്ക് എന്നറിയപ്പെടുന്ന ചെറിയ ഉൾക്കടലിനു സമീപമാണ് ഈ നഗരം. രണ്ടു വശങ്ങളിലായി സഹ്യാദ്രിയുടെ ഭാഗമായ മലനിരകൾ ഉണ്ട്. കാളൂന്ദ്രി നദി ഇതിനു സമീപത്തുകൂടി ഒഴുകുന്നു.
ചരിത്രം
[തിരുത്തുക]ഏകദേശം 300 വർഷത്തോളം പഴക്കമുള്ള നഗരമാണിത്. മുഗളന്മാരുടെയും പിന്നീട് മറാഠാ, പോർചുഗീസ്, ബ്രിട്ടീഷ് സാമ്രാജ്യങ്ങളുടെയും ഭരണകാലങ്ങളിൽ കരമാർഗ്ഗവും കടൽമാർഗ്ഗവുമുള്ള വാണിജ്യപാതകളോടനുബന്ധിച്ച് വികസിപ്പിക്കപ്പെട്ടു. ഒരുകാലത്ത് അരിവ്യാപാരത്തിന് പേരുകേട്ട സ്ഥലമായിരുന്നു ഇത്. പേഷ്വാ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട കൊട്ടാരസദൃശമായ വീടുകൾ ഈ നഗരത്തിന്റെ അക്കാലത്തെ സമൃദ്ധിയെ സൂചിപ്പിക്കുന്നു.
1852-ൽ പൻവേൽ മുനിസിപ്പൽ കൗൺസിൽ സ്ഥാപിതമായി. കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് ആരംഭിച്ചത് 1910-ലാണ്. യൂസുഫ് നൂർ മുഹമ്മദ് മാസ്റ്റർ ആയിരുന്നു ആദ്യത്തെ മേയർ. 2016 ഒക്ടോബർ 1-ന് പൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ സ്ഥാപിതമായി.