Jump to content

പാപാഗ്നി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Papagni River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടക, ആന്ധ്രാ പ്രദേശ്‌ എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഒഴുകി പെണ്ണാർ നദിയുടെ ഒരു വലംകര പോഷക നദിയാണ് പാപാഗ്നി നദി.

ഈ പ്രദേശത്ത് വസിക്കുന്ന ചെഞ്ചു ആദിവാസികളുടെ നിരപരാധിയായ തലവനെ വധിച്ച ഒരു രാജാവ് തന്റെ പാപഫലമായ് കുഷ്ഠബാധിതനായെന്നും അതിൽ നിന്ന് വിടുതൽ പ്രാപിക്കുന്നതിനായി തപസനുഷ്ഠിച്ചു. തപസിനുശേഷം നദിയിൽ കുളിച്ചപ്പോൾ തന്റെ പാപങ്ങളെല്ലാം ചാരമാക്കി മാറ്റിയെന്നും അക്കാരണംകൊണ്ടു പാപഗ്നി എന്ന പേര് നദിക്കു കിട്ടി എന്നുമാണ് ഐതിഹ്യം.

കർണാടകയിലെ കോളാർ ജില്ലയിലെ നന്ദി ഹിൽസ്ലാണ് പാപാഗ്നി നദിയുടെ ഉത്ഭവം. ആന്ധ്രയിലെ കടപ്പ, അനന്തപൂർ, ചിറ്റൂർ ജില്ലയിലൂടെ പാപാഗ്നി നദി ഒഴുകുന്നു. കരിങ്കൽ, ചുവപ്പ് മണ്ണ് പ്രദേശങ്ങളിലൂടെയാണ് പാപാഗ്നി നദി കടന്നു പോകുന്നത്. ഇവിടങ്ങളിൽ മണ്ണൊലിപ്പ് ഒരു വലിയ പ്രശ്നമാണ്. വരൾച്ചബാധിത പ്രദേശമായിട്ടും നദീതീരത്തിൽ ഗോതമ്പ്, നെല്ല് എന്നിവ കൃഷിചെയ്യപ്പെടുന്നു. കലിമണ്ണ്, കറുപ്പ്, ചുവപ്പ് മണ്ണുകളുള്ള ഈ പ്രദേശത്തിന്റെ 15% വനപ്രദേശമാണ്. പാപാഗ്നി നദീതടത്തിനു 8,250 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്. റായൽസീമയിലെ 21 മണ്ഡലങ്ങൾ ഉൾപ്പെടെ 30 മണ്ഡലങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ആന്ധ്രയിലെ കമലാപുരത്ത് വച്ച് പെണ്ണാർ നദിയുമായി പാപാഗ്നി സംഗമിക്കുന്നു.

"https://ml.wikipedia.org/w/index.php?title=പാപാഗ്നി_നദി&oldid=3507974" എന്ന താളിൽനിന്ന് ശേഖരിച്ചത്