ഇടവക
ദൃശ്യരൂപം
(Parish എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു പ്രദേശത്ത് ഒരു പ്രത്യേക ക്രൈസ്തവ സഭയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന വീട്ടുകാർ ഒന്നിച്ച് വരുന്ന കൂട്ടത്തെ ആണു് ഇടവക എന്ന് പറയുന്നത്. ഇങ്ങനെ കൂടി വരവിനായി മിക്കവാറും ഒരു പള്ളിയും, ഇടവകയുടെ ആത്മിയആവശ്യങ്ങൾക്കായി അതത് സഭകൾ നിയമിക്കുന്ന ഒരു വികാരിച്ചനും ഉണ്ടാവും.
കത്തോലിക്ക സഭയിൽ
[തിരുത്തുക]പൊതുവേ കത്തോലിക്കാസഭയിൽ ഒരു വികാരിയച്ചന്റെ കീഴിലുള്ള പ്രദേശത്തെയാണ് ഇടവക എന്നു പറയുന്നത്. വികാരിയച്ചനെ പള്ളിവികാരി, ഇടവകവികാരി എന്നൊക്കെയും പറയുന്നു. ഒരു ഇടവകയിൽ ഒരു പ്രധാന പള്ളിക്കു പുറമേ കുരിശുപള്ളികളും മഠങ്ങളും സഭയുടെ കീഴിലുള്ള ഇതര സ്ഥാപനങ്ങളുമുണ്ടാവാം. ഒരു വികാരിയച്ചന് തന്റെ കൃത്യനിർവ്വഹണത്തിന് സഹായികളായി ഒന്നോ അതിലധികമോ സഹ വികാരിമാരോ മറ്റ് വൈദികരോ ഉണ്ടാവാം. ഇടവകയിൽ അംഗങ്ങളായ വിശ്വാസികളെ ഇടവകക്കാർ എന്നും പറയുന്നു.