പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം
പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം | |
---|---|
Location | തിരുവനന്തപുരം, ഇന്ത്യ |
Nearest city | തിരുവനന്തപുരം |
Area | 53 km² |
Established | 1983 |
കേരളത്തിലെ തിരുവനന്തപുരത്തിനടുത്തുള്ള കരമനായാറിൽ സ്ഥിതി ചെയ്യുന്ന പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം. ദക്ഷിണ കേരളത്തിലെ തേക്കടിയെന്ന് വിശേഷിപ്പിക്കാം. വിതുര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു
1983 ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായത്. ഈ ഭാഗം ആദ്യം പരുത്തിപ്പള്ളിയുടെ ഭാഗമായിരുന്നു. ഇതിൽ പാലൊട് റിസർവിന്റേയും (24 ച. �കിലോ�ീ. (260,000,000 sq ft)), കൊട്ടൂർ റിസർവിന്റെയും (29 ച. �കിലോ�ീ. (310,000,000 sq ft)) വനഭാഗങ്ങൾ ഉൾപ്പെടുന്നു. അപൂർവയിനത്തിലുള്ള സസ്യങ്ങളും ജന്തുക്കളും ഈ വനമേഖലയിലുണ്ട്. ഡാമിലെ 11 ദ്വീപുകൾ ഏറെ പ്രത്യേകത നിറഞ്ഞതാണ് . ഈ ദ്വീപുകളിൽ വർഷംതോറും ദേശാടനപ്പക്ഷികൾ എത്താറുണ്ട് . കാട്ടാനകൾ യഥേഷ്ടം ഉണ്ട് . തോടയാർ , കരമനയാർ , അട്ടയാർ , വാചോപയന്തിയാർ , കാവിയാർ തുടങ്ങിയ നിരവധി വലുതും ചെറുതുമായ നദികൾ ഡാമിൽ സംഗമിക്കുന്നു
എത്തിച്ചേരാൻ
[തിരുത്തുക]പെപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്തിന് ഏകദേശം 50 കി.മി. വടക്ക് കിഴക്ക് ഭാഗത്തായി തിരുവനന്തപുരം- പൊന്മുടി റോഡിലാണ്.
വിവരണം
[തിരുത്തുക]ഈ മൊത്തം വനപ്രദേശം മലകൾ നിറഞ്ഞതാണ്. മലനിരകൾ 100 മീറ്റർ (330 അടി) മുതൽ 1,717 മീറ്റർ (5,633 അടി) ഉയരമുണ്ട്. ഇതിൽ പ്രധാനം ചെമ്മൂഞ്ഞിമൊട്ട (1717m) എന്ന കുന്നാണ്. കൂടാതെ അതിരുമല (1594m), അറുമുഖകുന്ന് (1457m), കോവിൽതെരിമല (1313m)നച്ചിയടികുന്ന് (957m) എന്നിവയും പ്രധാനമാണ് . ഒരു വർഷത്തെ ശരാശരി ലഭിക്കുന്ന മഴ 2,500 മില്ലിമീറ്റർ (8.2 അടി) ആണ്. ഈ പ്രദേശം വന്യജീവി സഞ്ചാരികളെ ധാരാളമായി ആകർഷിക്കുന്നുണ്ട്.
വന്യമൃഗങ്ങൾ
[തിരുത്തുക]ഈ സംരക്ഷണമേഖലയിൽ പ്രധാനമായും കാണപ്പെടുന്നത് സസ്തനികളാണ്. ഇതിൽ 43 തരം സസ്തനികളും, 233 തരം പക്ഷികളും, 46 തരം ഉരഗങ്ങളും, 13 തരം ഉഭയജീവികളും( amphibians) 27 തരം മത്സ്യങ്ങളും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് . പ്രധാന സസ്തനികൾ കടുവ, ആന, മാൻ, വരയാട് എന്നിവയാണ്.
വിനോദസഞ്ചാരം
[തിരുത്തുക]ഇവിടുത്തേക്ക് എത്തി ച്ചേരാനായി
- അടുത്ത റെയിൽവേ സ്റ്റേഷൻ - തിരുവനന്തപുരം.
- അടുത്ത വിമാനത്താവളം - തിരുവനന്തപുരം
എന്നിവടങ്ങളിൽ നിന്ന് 44 കിലോമീറ്റർ (144,000 അടി) ദൂരമുണ്ട്.
- സന്ദർശിക്കാൻ ഏറ്റവും പറ്റിയ സമയം ജനുവരി മുതൽ മാർച്ച് മാസങ്ങളിൽ.
ഇതുംകൂടി കാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Kerala tourism Official site Archived 2011-07-17 at the Wayback Machine
- Informations about Nedumangad Archived 2019-03-25 at the Wayback Machine