പീറ്റർ ക്ലാവർ
പീറ്റർ ക്ലാവർ | |
---|---|
Religious, priest and confessor, Patron of the missions to African peoples | |
ജനനം | Verdu, Urgell, Lleida, Catalonia, സ്പെയിൻ | 26 ജൂൺ 1581
മരണം | 8 സെപ്റ്റംബർ 1654 Cartagena, New Kingdom of Granada, New Spain, Spanish Empire | (പ്രായം 73)
വണങ്ങുന്നത് | കത്തോലിക്കാസഭ, അമേരിക്കയിലെ ഇവാഞ്ചലിക്കൽ ലൂഥറൻ സഭ |
വാഴ്ത്തപ്പെട്ടത് | 1851 ജൂലൈ 16, റോം, Papal States by Pope Pius IX |
നാമകരണം | 1888 ജനുവരി 15, റോം, Papal States by പോപ് ലിയോ പതിമൂന്നാമൻ |
പ്രധാന തീർത്ഥാടനകേന്ദ്രം | Church of Saint Peter Claver Cartagena, Colombia |
ഓർമ്മത്തിരുന്നാൾ | 9 സെപ്റ്റംബർ |
മദ്ധ്യസ്ഥം | Slaves, Colombia, race relations, ministry to African-Americans |
കത്തോലിക്കാസഭയിലെ ഒരു വിശുദ്ധനാണ് പീറ്റർ ക്ലാവർ. (26 ജൂൺ 1581–8 സെപ്റ്റംബർ 1654) 1581-ൽ സ്പെയിനിലെ കാറ്റലോണിയയിൽ ജനിച്ചു. ബാഴ്സെലോണ സർവകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.[1] ഇരുപതാം വയസിൽ ജെസ്യൂട്ട് സഭയിൽ ചേർന്നു. വിശുദ്ധ അൽഫോൻസസിന്റെ ജീവിതം മാതൃകയാക്കി മിഷനറി പ്രവർത്തനത്തിനായി തയ്യാറായി. 1610-ൽ അമേരിക്കയിലേക്ക് തിരിച്ചു. അമേരിക്കയിൽ വെച്ചാണ് പൗരോഹിത്യം സ്വീകരിച്ചത്. ആഫ്രിക്കയിൽ നിന്നും നീഗ്രോകളെ അമേരിക്കയിലേക്ക് ഇറക്കിയിരുന്ന കാലമായിരുന്നു അത്.[1] ഇത്തരം അടിമത്തത്തിനെതിരെയായിരുന്നു പീറ്റർ പ്രവർത്തിച്ചത്. അധികാരികളോട് പോരാടി അടിമത്തം ഇല്ലാതാക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. എങ്കിലും അടിമകൾക്ക് ആശ്വാസമേകാൻ അദ്ദേഹം ഇറങ്ങിത്തിരിച്ചു. അവശരായ നീഗ്രാകളെ ശുശ്രൂഷിക്കുവാനും അവരെ സഹായിക്കാനും പീറ്റർ തയ്യാറായി. 1654 സെപ്റ്റംബർ എട്ടാം തീയതി മരണമടഞ്ഞു.[2] 1888 പോപ് ലിയോ പതിമൂന്നാമൻ പീറ്ററിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. [1]