സോളാർ റെറ്റിനോപ്പതി
സോളാർ റെറ്റിനോപ്പതി | |
---|---|
മറ്റ് പേരുകൾ | Foveomacular retinitis Solar retinopathy |
സ്പെഷ്യാലിറ്റി | നേത്രവിജ്ഞാനം |
തീവ്രപ്രകാശം മൂലം കണ്ണിന്റെ റെറ്റിനയ്ക്കോ മാക്കുലക്കോ ഉണ്ടാവുന്ന നാശമാണ് സോളാർ റെറ്റിനോപ്പതി. ലേസർ റെറ്റിനോപ്പതി, വെൽഡേഴ്സ് റെറ്റിനോപ്പതി എന്നീ അപരനാമങ്ങലിലും ഇത് അറിയപ്പെടുന്നു. [1] സൂര്യനെ ഉറ്റുനോക്കുക, സൂര്യഗ്രഹണം കാണുക, അല്ലെങ്കിൽ അൾട്രാവയലറ്റ്, ഇല്ല്യൂമിനന്റ് ഡി 65 അല്ലെങ്കിൽ മറ്റ് തെളിച്ചമുള്ള പ്രകാശം എന്നിവ കാണുന്നതിനാലാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. [1]
അടയാളങ്ങളും ലക്ഷണങ്ങളും
[തിരുത്തുക]- ദീർഘകാലത്തേക്ക് കാഴ്ചശക്തി കുറയൽ
- സെൻട്രൽ അല്ലെങ്കിൽ പാരസെൻട്രൽ സ്കോട്ടോമ
സോളാർ റെറ്റിനോപ്പതി മൂലമുള്ള കാഴ്ച നഷ്ടം ഒരുപരിധിവരെ പഴയപടിയാക്കാനാകും, ചിലപ്പോൾ കൂടുതൽ കാലം പ്രശ്നം നീണ്ടുനിൽക്കാം. ദീർഘനേരം എക്സ്പോഷർ ചെയ്യുന്നതിലൂടെ തകരാർ തീവ്രമാകാം.
പാത്തോഫിസിയോളജി
[തിരുത്തുക]റെറ്റിനയുടെ തകരാറുകൾ പ്രധാനമായും സംഭവിക്കുന്നത് താപവൈകല്യത്തേക്കാൾ ഫോട്ടോകെമിക്കൽ പരിക്ക് മൂലമാണ്. പ്രകാശം ഓക്സീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനാൽ, ബന്ധിത ഓക്സിജൻ തന്മാത്രകളുള്ള റെറ്റിനയിലെ കോശങ്ങളിൽ രാസപ്രവർത്തനങ്ങൾ നടക്കുന്നു. [1] ഇതിന്റെ ഫലമായി സെൻട്രൽ സീറസ് റെറ്റിനോപ്പതി ഉണ്ടാകാം
പരിക്കേൽക്കാൻ ആവശ്യമായ എക്‌സ്‌പോഷറിന്റെ ദൈർഘ്യം പ്രകാശത്തിന്റെ തീവ്രതയനുസരിച്ച് വ്യത്യാസപ്പെടുന്നു. മാത്രമല്ല ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യതയെയും ബാധിക്കുന്നു.
രോഗനിർണയം
[തിരുത്തുക]ഫോട്ടോ റെറ്റിനോപ്പതി ഉള്ള ഒരു വ്യക്തിക്ക് അവരുടെ കാഴ്ചയിൽ തകരാറുണ്ടാകാം. കണ്ണ് വേദനയോ തലവേദനയോ ഉണ്ടാകാം. കാഴ്ച വൈകല്യം സാധാരണയായി രണ്ട് കണ്ണുകളിലോ ഒന്നിൽ മാത്രമായോ സംഭവിക്കാം. 20/20 കാഴ്ചയുള്ള ഒരു വ്യക്തിയുടെ തകരാറ് സാധാരണയായി 20/40 അല്ലെങ്കിൽ 20/60 ആയി അവസാനിക്കും. ഇതിലും മെച്ചപ്പെട്ടതോ മോശമായതോ ആകാം. [2]
കണ്ണ് പരിശോധിച്ചാൽ യാതൊരു അടയാളങ്ങളും കാണാതിരിക്കുകയോ അല്ലെങ്കിൽ ചെറിയ നീർവീക്കം കാണുകയോ ചെയ്യാം.
ചികിത്സ
[തിരുത്തുക]ഫോട്ടോ റെറ്റിനോപ്പതി കാലക്രമേണ സ്വയമേവ സുഖപ്പെടാം. വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് വിശ്വസനീയമായ ഒരു പ്രത്യേക ചികിത്സയും ഇല്ല. കോർട്ടികോസ്റ്റീറോയിഡുകൾ ഉപയോഗിച്ച് ചികിത്സിക്കുക എന്നതാണ് സാധാരണ ചെയ്യുന്നത്. [2]
രോഗനിർണയം
[തിരുത്തുക]പൊതുവായി പറഞ്ഞാൽ, ഫോട്ടോ റെറ്റിനോപ്പതി ബാധിച്ചവർ ഏതാനും മാസത്തിനുള്ളിൽ കാഴ്ച വീണ്ടെടുക്കുന്നു, [2] [3] കൂടുതൽ കഠിനമായ കേടുപാടുകൾക്ക് കൂടുതൽ സമയമെടുക്കുന്നു.
ഇതും കാണുക
[തിരുത്തുക]- റെറ്റിനോപ്പതി
പരാമർശങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 Mainster, Martin A; Turner, Patricia L. (2006). "Retinal Injuries from Light: Mechanisms, Hazards, and Prevention". Retina (4 ed.). Elsevier Mosby. pp. 1857-70.
- ↑ 2.0 2.1 2.2 "Solar Retinopathy: Etiology, Diagnosis, and Treatment". Archived from the original on 2019-12-24. Retrieved 2019-12-24.
- ↑ Solar Retinopathy — American Academy of Ophthalmology