Jump to content

പ്രകാശചികിത്സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Phototherapy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ചില രോഗാവസ്ഥകൾ ഭേദപ്പെടുത്തുവാനായി നിയന്ത്രിതമായ തോതിൽ സൂര്യപ്രകാശമോ കൃത്രിമ പ്രകാശമോ ശരീരത്തിൽ നേരിട്ട് പതിക്കുവാൻ അനുവദിക്കുന്ന ചികിത്സ രീതിയാണ്‌ പ്രകാശ ചികിത്സ. സോറിയാസിസ് പോലുള്ള ചില ത്വക് രോഗങ്ങൾ , ചില മനോരോഗങ്ങൾ, നിദ്രയിലെ ചില ക്രമക്കേടുകൾ,നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം എന്നിവയ്ക്ക് പ്രകാശ ചികിത്സ സാധാരണയായി ഉപയോഗിക്കാറുണ്ട് .

നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം

[തിരുത്തുക]
പ്രകാശ ചികിത്സയിലുള്ള നവജാതശിശു

പല കാരണങ്ങളാൽ ശരീരത്തിൽ ബിലിറൂബിൻറെ അളവ് കൂടുന്നത് നിമിത്തം നവജാത ശിശുക്കളിൽ മഞ്ഞപ്പിത്തം ഉണ്ടാവുന്നു. പ്രകാശ ചികിത്സ നൽകുമ്പോൾ സിസ് ബിലിരുബിൻ വെള്ളത്തിൽ കൂടുതലായി ലയിക്കുന്ന ട്രാൻസ് ബിലിരുബിൻ ആയി മാറുകയും പിത്തരസത്തിലൂടെ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്നു.നീലപ്രകാശമാണ്‌ സാധാരണയായി ഉപയോഗിക്കുക.പ്രകാശ ചികിത്സ നൽകുമ്പോൾ കണ്ണും ജനനേന്ദ്രിയവും കട്ടിയുള്ള തുണി കൊണ്ട് മൂടുകയും മറ്റു ശരീരഭാഗങ്ങളിൽ പ്രകാശം നേരിട്ട് പതിക്കുവാൻ അനുവദിക്കുകയും ചെയ്യുന്നു.നവജാത ശിശുക്കളെ ഇളംവെയിൽ കൊള്ളിക്കുന്നതിന്റെ ഉദ്ദേശ്യവും ഇതു തന്നെയാണ്.[1]

ത്വക് രോഗങ്ങൾ

[തിരുത്തുക]

സോറിയാസിസ്

[തിരുത്തുക]

ശരീരത്തിലെ പ്രതിരോധ സംവിധാനത്തിലെ തകരാർ നിമിത്തം ഉണ്ടാവുന്ന പകരുകയില്ലാത്ത അസുഖമാണ് സോറിയാസിസ്. ചർമ്മത്തിൽ ചിലയിടങ്ങളിലായി ചുവന്നു തിണർക്കുകയും വെളുത്ത ശല്ക്കങ്ങൾ പോലെ ചർമം ഇളകി വരുകയും ചെയ്യുന്ന അവസ്ഥയാണിത്. സോറിയാസിസിന് അൾട്രാ വയലറ്റ് രശ്മികളുപയോഗിച്ചുള്ള ചികിത്സ ഫലപ്രദമാണ്. ഇതു രണ്ടു തരമുണ്ട്.

  • അൾട്രാവയലറ്റ് എ

ഈ രീതിയിൽ സാധാരണ സൊറാലിൻ(psoralen) എന്ന മരുന്ന് കൂടി ഉപയോഗിക്കുന്നു. ഇത് PUVA therapy എന്ന് അറിയപ്പെടുന്നു. ഡോക്ടറുടെ നിർദ്ദേശാനുസരണം സൊറാലിൻ ഉള്ളിൽ കഴിക്കുകയോ ചർമ്മത്തിൽ തേക്കുകയോ ചെയ്യുന്നു. അതിനു ശേഷം അസുഖബാധിതമായ ചർമ്മഭാഗത്തിൽ അൾട്രാവയലറ്റ് എ വിഭാഗത്തിൽ പെട്ട പ്രകാശം നിശ്ചിത സമയത്തേക്ക് പതിക്കുവാൻ അനുവദിക്കുന്നു. രോഗം ശമിക്കുവാൻ ഏകദേശം ഇരുപത്തഞ്ച് പ്രാവശ്യത്തെ ചികിത്സ ആവശ്യമാണ്.

  • അൾട്രാവയലറ്റ് ബി

ഡോക്ടർമാർ പൊതുവേ നിർദ്ദേശിക്കുന്നത് ഈ രീതിയാണ്‌. അസുഖബാധിതമായ ചർമ്മഭാഗത്തിൽ അൾട്രാവയലറ്റ് ബി വിഭാഗത്തിൽ പെട്ട പ്രകാശം നിശ്ചിത സമയത്തേക്ക് പതിക്കുവാൻ അനുവദിക്കുന്നു. ആഴ്ചയിൽ മൂന്ന് തവണ ഇപ്രകാരം ചെയ്യേണ്ടതാണ്‌.ഏകദേശം മുപ്പതു പ്രാവശ്യത്തെ ചികിത്സ മൂലം പരമാവധി ഫലം ലഭിക്കുന്നു.[2]

വെള്ളപ്പാണ്ട്

[തിരുത്തുക]

വെള്ളപ്പാണ്ടിന് PUVA therapy ഫലപ്രദമായി കണ്ടുവരുന്നു.പ്രകാശ ചികിത്സ തനിയേയും ഉപയോഗിക്കാറുണ്ട്.[3] [4]

മനോരോഗങ്ങൾ

[തിരുത്തുക]

'Seasonal affective disorder'ന് തീവ്രതയേറിയ പ്രകാശം കൊണ്ട് രാവിലെയും വൈകുന്നേരവുമുള്ള ചികിത്സ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. [5]

നിദ്രയിലെ ക്രമക്കേടുകൾ

[തിരുത്തുക]

ശരീരത്തിലെ ജൈവ ഘടികാരത്തിന്റെ താളപ്പിഴ മൂലമുണ്ടാകുന്ന രോഗങ്ങളാണ് സർകാഡിയൻ റിഥം ഡിസോർഡേർസ്.ഇത്തരം രോഗങ്ങളുടെ ചികിത്സക്ക് തീവ്രതയേറിയ പ്രകാശം കൊണ്ടുള്ള ചികിത്സ ഗുണകരമാണ്.[6]

അവലംബം

[തിരുത്തുക]
  1. http://emedicine.medscape.com/article/974786-treatment
  2. http://www.psoriasis.org/about-psoriasis/treatments/phototherapy
  3. http://www.ncbi.nlm.nih.gov/pubmedhealth/PMH0001834/#adam_000831.disease.treatment
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-16. Retrieved 2013-01-24.
  5. http://www.medicinenet.com/script/main/art.asp?articlekey=9727
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-31. Retrieved 2013-01-24.
"https://ml.wikipedia.org/w/index.php?title=പ്രകാശചികിത്സ&oldid=3806332" എന്ന താളിൽനിന്ന് ശേഖരിച്ചത്