Jump to content

പ്ലമേറിയ ഒബ്റ്റുസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Plumeria obtusa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്ലമേറിയ ഒബ്റ്റുസ
Leaves in Kolkata, West Bengal, India.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
Family:
Genus:
Plumeria
Species:
obtusa
Synonyms[1]
List
    • Plumeria apiculata Urb.
    • Plumeria bahamensis Urb.
    • Plumeria barahonensis Urb.
    • Plumeria beatensis Urb.
    • Plumeria bicolor Seem.
    • Plumeria casildensis Urb.
    • Plumeria cayensis Urb.
    • Plumeria clusioides Griseb.
    • Plumeria confusa Britton
    • Plumeria cubensis Urb.
    • Plumeria cuneifolia Helwig
    • Plumeria dictyophylla Urb.
    • Plumeria domingensis Urb.
    • Plumeria ekmanii Urb.
    • Plumeria emarginata Griseb.
    • Plumeria estrellensis Urb.
    • Plumeria gibbosa Urb.
    • Plumeria hypoleuca Gasp.
    • Plumeria inaguensis Britton
    • Plumeria jamaicensis Britton nom. illeg.
    • Plumeria krugii Urb.
    • Plumeria lanata Britton
    • Plumeria leuconeura Urb.
    • Plumeria marchii Urb.
    • Plumeria montana Britton & P.Wilson
    • Plumeria multiflora Standl.
    • Plumeria nipensis Britton
    • Plumeria nivea Mill.
    • Plumeria ostenfeldii Urb.
    • Plumeria parvifolia Donn
    • Plumeria pilosula Urb.
    • Plumeria portoricensis Urb.
    • Plumeria sericifolia C.Wright ex Griseb.
    • Plumeria tenorei Gazparr.
    • Plumeria trinitensis Britton
    • Plumeria tuberculata Lodd.
    • Plumeria venosa Britton
    • Plumeria versicolor Dehnh.

സിംഗപ്പൂർ ഗ്രേവ് യാർഡ് ഫ്ലവർ [2] എന്നും അറിയപ്പെടുന്ന പ്ലമേറിയ ഒബ്റ്റുസ പ്ലമേറിയ (അപ്പോസൈനേസീ) എന്ന ജനുസ്സിൽപ്പെട്ട ഒരു ഇനം സസ്യം ആണ്. വെസ്റ്റ് ഇൻഡീസിലെ തദ്ദേശവാസിയായ ഈ സസ്യം ബഹാമാസ്, തെക്കൻ മെക്സിക്കോ, ബെലീസ്, ഗ്വാട്ടിമാല, ഫ്ലോറിഡ എന്നിവിടങ്ങളിലും കാണപ്പെടുന്നു. [3][4] എന്നാൽ ലോകമെമ്പാടും ഈ അലങ്കാര സുഗന്ധപൂരിത പൂക്കൾ വ്യാപകമായി കൃഷിചെയ്യുന്നു. ചൈനയിൽ ഇത് സ്വാഭാവികമായി കാണപ്പെടുന്നു. [5][6]

ടാക്സോണമി

[തിരുത്തുക]

1753-ൽ കാൾ ലിന്നേയസ് പ്ലമേറിയ ഒബ്‌ടൂസയെ ഒരു പുതിയ ഇനമായി വിശേഷിപ്പിച്ചു. [7]"ഒബ്‌ടൂസ" എന്ന പ്രത്യേക നാമത്തിന്റെ അർത്ഥം "മൂർച്ചയില്ലാത്തത്" എന്നാണ്. അതിന്റെ മൂർച്ചയില്ലാത്ത അഗ്രത്തോടുകൂടിയ ഇലകളെ ഇത് പരാമർശിക്കുന്നു. [8]

വിവരണം

[തിരുത്തുക]

3.0–4.6 മീറ്റർ (10–15 അടി) ഉയരത്തിൽ വളരുന്ന ഒരു ചെറിയ വൃക്ഷമാണ് പ്ലമേറിയ ഒബ്റ്റുസ. അപൂർവ്വമായി ഇതിന് 7.6 മീറ്റർ (25 അടി) വരെ വളരാൻ കഴിയും. മഞ്ഞ നിറത്തിലുള്ള തണ്ടോടുകൂടിയ ഇതിന്റെ വെള്ള പൂക്കൾക്ക് ഓരോന്നിനും അഞ്ച് ദളങ്ങളുണ്ട്. സുഗന്ധമുള്ള പൂക്കൾ കൂട്ടമായി വിരിയുന്നു. തിളങ്ങുന്ന കടും പച്ച ഇലകൾ 20 സെന്റിമീറ്റർ (8 ഇഞ്ച്) വരെ നീളമുള്ളവയാണ്. അവ അണ്ഡാകാരമോ കണ്ണുനീർ ആകൃതിയിലുള്ളതോ ആണ്. [8]

വിതരണം

[തിരുത്തുക]

ഗ്രേറ്റർ ആന്റിലസ്, ഫ്ലോറിഡ, വടക്കൻ മദ്ധ്യ അമേരിക്ക, തെക്കൻ മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ളതാണ് പ്ലമേറിയ ഒബ്‌ടൂസ. [4] തെക്കുകിഴക്കൻ ഏഷ്യയും അറേബ്യൻ ഉപദ്വീപിന്റെ തീരപ്രദേശങ്ങളും ഉൾപ്പെടെ ലോകത്തിന്റെ ചൂടുള്ള ഭാഗങ്ങളിൽ ഇവ സാധാരണമായി കൃഷിചെയ്യുന്നു.

സാധാരണ പേരുകൾ

[തിരുത്തുക]

ഉപയോഗങ്ങൾ

[തിരുത്തുക]

ഈ ചെടി സാധാരണയായി അലങ്കാരപൂക്കൾക്കായി വളർത്തുന്നു. കംബോഡിയയിൽ പുഷ്പങ്ങൾ മാലകൾ ഉണ്ടാക്കുന്നതിനും ദേവന്മാർക്ക് വഴിപാടുകൾ ചെയ്യുന്നതിനും ഉപയോഗിക്കുന്നു.[5] ആ രാജ്യത്ത് ഉപയോഗിക്കുന്ന പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ പുറംതൊലി കൊണ്ടുള്ള ഒരു കഷായം വിവിധ അളവിൽ ഒരു വിരേചക മരുന്നായി അല്ലെങ്കിൽ എഡീമയ്ക്കെതിരായ പരിഹാരമായി നൽകുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "The Plant List: A Working List of All Plant Species". Archived from the original on 2020-02-16. Retrieved January 30, 2014.
  2. "Plumeria obtusa". Natural Resources Conservation Service PLANTS Database. USDA. Retrieved 8 October 2015.
  3. Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
  4. 4.0 4.1 പ്ലമേറിയ ഒബ്റ്റുസ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2009-02-01.
  5. 5.0 5.1 5.2 Dy Phon Pauline, 2000, Plants Used In Cambodia, printed by Imprimierie Olympic, Phnom Penh
  6. Flora of China Vol. 16 Page 154 钝叶鸡蛋花 dun ye ji dan hua Plumeria obtusa Linnaeus, Sp. Pl. 1: 210. 1753.
  7. "Plumeria obtusa Linnaeus, 1753". WoRMS. 6 October 2009. Retrieved 3 October 2019.
  8. 8.0 8.1 "Plumeria obtusa". Missouri Botanical Garden. Retrieved 3 October 2019.
"https://ml.wikipedia.org/w/index.php?title=പ്ലമേറിയ_ഒബ്റ്റുസ&oldid=4091463" എന്ന താളിൽനിന്ന് ശേഖരിച്ചത്