Jump to content

പ്രഭാവർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prabha Varma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമാണ്‌ പ്രഭാവർമ്മ[1]. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പ്രൈസ്, വയലാർ അവാർഡ്, വള്ളത്തോൾ അവാർഡ്, ഉള്ളൂർ അവാർഡ്‌ , പത്മ പ്രഭാ പുരസ്ക്കാരം തുടങ്ങിയവ സാഹിത്യ രംഗത്ത്. ശ്യാമ മാധവം, കനൽച്ചിലമ്പ്, രൗദ്രസാത്വികം തുടങ്ങിയ കാവ്യാഖ്യായികകളടക്കം പതിനഞ്ചിലേറെ കൃതികൾ. ഇപ്പോൾ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്‌. കേന്ദ്ര സാഹിത്യ അക്കാദമി എക്സി്സിക്യൂട്ടീവ് കമ്മറ്റിയംഗം. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട്, ദേശാഭിമാനി റസിഡന്റ് എഡിറ്റർ, കൈരളി-പീപ്പിൾ ടി.വി ന്യൂസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1996-2001-ൽ മുഖ്യമന്ത്രിയുടെ (ശ്രീ.ഇ.കെ.നായനാർ) പ്രസ് സെക്രട്ടറിയായിരുന്നു. 'ശ്യാമമാധവ'ത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും 'അർക്കപൂർണിമ'യ്ക്കു കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു[2]. മൂന്നു തവണ ചലച്ചിത്ര ഗാനരചനയ്ക്കുള്ള സ്‌റ്റേറ്റ് അവാർഡ് ലഭിച്ചു. രണ്ടുവട്ടം നാടകഗാന രചനയ്ക്കുള്ള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. ഫിലിം ഫെയർ നോമിനേഷൻ, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവയും ലഭിച്ചു. ചലച്ചിത്ര ഗാനങ്ങളിൽ 'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ...' (സ്ഥിതി) ഏതു സുന്ദര സ്വപ്നയവനിക (നടൻ), ഏനൊരുവൻ (ഒടി യൻ) തുടങ്ങി നിരവധി ഹിറ്റുകൾ..

ജീവിതരേഖ

[തിരുത്തുക]

1959 ൽ ജനിച്ച പ്രഭാവർമ്മ, ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദം നേടി. ബിരുദാനന്തര ബിരുദവും നിയമ ബിരുദവുമുണ്ട്.[3]'ഇന്ത്യാ ഇൻസൈഡ്' 'വാർത്താ വിചാരം എന്നീ പംക്തികൾ ടി.വിയിൽ കൈകാര്യം ചെയ്തിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ നിർവാഹക അംഗമാണ്‌ പ്രഭാവർമ്മ[4]. ഭാര്യ:മനോരമ ,മകൾ:ജ്യോത്സ്ന , മരുമകൻ: കേണൽ കെ.വി.മഹേന്ദ്ര, കൊച്ചുമകൾ: ജാൻവി.

കൃതികൾ

[തിരുത്തുക]
പ്രഭാവർമ്മ
പ്രഭാവർമ്മ

കവിതാസമാഹാരം

[തിരുത്തുക]
  • സൗപർണിക
  • അർക്കപൂർണിമ
  • അവിചാരിതം
  • ചന്ദനനാഴി
  • ആർദ്രം
  • കാലപ്രയാഗ
  • മഞ്ഞിനോട് വെയിൽ എന്ന പോലെയും
  • അപരിഗ്രഹം
  • ശ്യാമമാധവം (കാവ്യാഖ്യായിക)
  • കനൽച്ചിലമ്പ് (കാവ്യാഖ്യായിക)
  • രൗദ്ര സാത്വികം (കാവ്യാഖ്യായിക)

മറ്റു കൃതികൾ

[തിരുത്തുക]
  • പാരായണത്തിന്റെ രീതിഭേദങ്ങൾ (പ്രബന്ധസമാഹാരം)
  • മലേഷ്യൻ ഡയറിക്കുറിപ്പുകൾ (യാത്രാവിവരണം)
  • രതിയുടെ കാവ്യപദം
  • സന്ദേഹിയുടെ ഏകാന്തയാത്ര
  • തന്ത്രീലയ സമന്വിതം
  • കേവലത്വവും ഭാവുകത്വവും
  • ദൃശ്യമാധ്യമങ്ങളും സംസ്ക്കാരവും
  • എന്തുകൊണ്ട് ഫാസിസം
  • After the Aftermath (Novel)
  • ദലമർമ്മരം (ഓർമ്മക്കുറിപ്പുകൾ )

പുരസ്കാരങ്ങൾ

[തിരുത്തുക]

പത്രപ്രവർത്തന രംഗത്തെ പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച ജനറൽ റിപ്പോർട്ടിംഗിനുള്ള സംസ്ഥാന പുരസ്കാരം
  • കെ. മാധവൻകുട്ടി പുരസ്കാരം(ഇംഗ്ലീഷ് ഫീച്ചറിനുള്ളത്)
  • മികച്ച രാഷ്ട്രീയ റിപ്പോർട്ടിംഗിനുള്ള കെ.സി. സെബാസ്റ്റ്യൻ പുരസ്കാരം
  • മീഡിയ ട്രസ്റ്റ് അവാർഡ്.


അവലംബം

[തിരുത്തുക]
  1. ഹിന്ദു ഓൺലൈൻ നവംബർ 11,2008 Archived 2014-07-27 at the Wayback Machine. 22/10/2009 ന്‌ ശേഖരിച്ചത്
  2. സാഹിത്യ അക്കാദമി വെബ്സൈറ്റ് ശേഖരിച്ചത് 22/10/2009.
  3. "പുഴ.കോം പ്രഭാവർമ്മയെ കുറിച്ച്". Archived from the original on 2008-03-09. Retrieved 2009-10-22.
  4. സാഹിത്യ അക്കാദമി വെബ്സൈറ്റ്
  5. "വയലാർ അവാർഡ് പ്രഭാവർമ്മയ്ക്ക്". മനോരമ ഓൺലൈൻ. 2013 ഒക്ടോബർ 5. Archived from the original on 2013-10-05. Retrieved 2013 ഒക്ടോബർ 5. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  6. [http://www.mathrubhumi.com/books/news/prabha-varma-vallathol-award-shyama-madhavam-1.2264383
  7. http://www.mathrubhumi.com/news/kerala/padmaprabha-award-prabha-varma-1.2310559
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-09. Retrieved 2018-03-08.

പുറം കണ്ണി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രഭാവർമ്മ&oldid=4138823" എന്ന താളിൽനിന്ന് ശേഖരിച്ചത്