Jump to content

പ്രശാന്ത് പരമേശ്വരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prasanth Parameswaran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രശാന്ത് പരമേശ്വരൻ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്പ്രശാന്ത് പരമേശ്വരൻ
ബാറ്റിംഗ് രീതിവലം കൈയ്യൻ ബാറ്റ്സ്മാൻ
ബൗളിംഗ് രീതിLeft-hand Medium
റോൾബൗളർ
പ്രാദേശിക തലത്തിൽ
വർഷംടീം
2011കൊച്ചി ടസ്കേഴ്സ് കേരള
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC List A
കളികൾ 6 18
നേടിയ റൺസ് 14 34
ബാറ്റിംഗ് ശരാശരി 2.80 5.66
100-കൾ/50-കൾ 0 0
ഉയർന്ന സ്കോർ 6 11
എറിഞ്ഞ പന്തുകൾ 1219 942
വിക്കറ്റുകൾ 18 29
ബൗളിംഗ് ശരാശരി 26.22 25.96
ഇന്നിംഗ്സിൽ 5 വിക്കറ്റ് 1
മത്സരത്തിൽ 10 വിക്കറ്റ്
മികച്ച ബൗളിംഗ്
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 2
ഉറവിടം: Cricinfo

കേരളത്തിൽ നിന്നുള്ള ഒരു ക്രിക്കറ്റ് താരമാണ് പ്രശാന്ത് പരമേശ്വരൻ (ജനനം: മേയ് 30, 1985). അദ്ദേഹം ഒരു ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറാണ്. 2011-ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ അദ്ദേഹം കൊച്ചി ടസ്കേഴ്സ് കേരള ടീമിലേക്ക് മത്സര സീസണിന്റെ പാതി വഴിയിൽ തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ മത്സരത്തിൽ ഡെൽഹി ഡെയർഡെവിൾസിനെതിരെ മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ അദ്ദേഹം മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.[1]

ജീവിതരേഖ

[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ വെളിയത്തുവീട്ടിൽ പരമേശ്വരന്റെ മകനായി 1985 മേയ് 30-ന് ജനനം. എറണാകുളം സെന്റ്. ആൽബർട്ട്സ് കോളേജിൽ നിന്നും ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി. കൊച്ചി റിഫൈനറീസ് ടീമിൽ അംഗമായിരുന്നു. ഐ.പി.എൽ. കൊച്ചി ടീമിലേക്ക് മത്സര സീസണിന്റെ പാതി വഴിയിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. 20 ലക്ഷം രൂപ പ്രതിഫലത്തിനാണ് പ്രശാന്തിന് ടീമിൽ അവസരം ലഭിച്ചത്. ഇദ്ദേഹത്തിന്റെ ആദ്യ ക്രിക്കറ്റ് അക്കാഡമി കായിപ്പുറം ക്രിക്കറ്റ് ക്ലബ്ബായിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.espncricinfo.com/indian-premier-league-2011/content/player/279562.html
"https://ml.wikipedia.org/w/index.php?title=പ്രശാന്ത്_പരമേശ്വരൻ&oldid=1765727" എന്ന താളിൽനിന്ന് ശേഖരിച്ചത്