ആശയപ്രചാരണം
ഒരു വിഷയത്തെപ്പറ്റി സമൂഹത്തിനുള്ള നിലപാടുകളെ സ്വാധീനിക്കാനുദ്ദേശിച്ചുള്ള ആശയവിനിമയത്തെയാണ് പ്രചാരണം (Propaganda) എന്ന് വിവക്ഷിക്കുന്നത്. രണ്ടു വശങ്ങളുള്ള ഒരു വിഷയത്തിന്റെ ഒരു ഭാഗം മാത്രമേ ഇത്തരം ആശയപ്രചാരണത്തിൽ വെളിപ്പെടുത്തപ്പെടുകയുള്ളൂ. ഇത്തരം പ്രചാരണം വിവിധ മാദ്ധ്യമങ്ങളിലൂടെ ആവർത്തിച്ച് ജനങ്ങളിലെത്തിച്ചാണ് ഉദ്ദേശിച്ച ഫലം നേടിയെടുക്കുന്നത്.
നിഷ്പക്ഷമായുള്ള ആശയവിനിമയവും (പത്രങ്ങൾക്കുണ്ടാവേണ്ട ഗുണം) പ്രചാരണവും തമ്മിൽ വ്യത്യാസമുണ്ട്. തിരഞ്ഞെടുത്ത സത്യങ്ങൾ മാത്രമോ വൈകാരികമായ പ്രതികരണം ഉണ്ടാക്കാവുന്ന തരത്തിലോ ആയിരിക്കും പ്രചാരണം ആസൂത്രണം ചെയ്യപ്പെടുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സമൂഹത്തിന്റെ അഭിപ്രായങ്ങൾ മാറ്റിയെടുക്കുക എന്നതായിരിക്കും അന്തിമലക്ഷ്യം. രാഷ്ട്രീയ യുദ്ധങ്ങൾക്കായി പ്രചാരണം ഉപയോഗിക്കാവുന്നതാണ്.
അനഭിലഷണീയരാണെന്ന് മുദ്രകുത്തി വിവിധ ജനവിഭാഗങ്ങളെ കൊന്നൊടുക്കിയത് ന്യായീകരിക്കാനുള്ള നാസി ആശയപ്രചാരണവും മറ്റും കാരണം നല്ലതല്ലാത്ത ഒരർത്ഥം ഇപ്പോൾ പ്രൊപ്പഗണ്ട എന്ന വാക്കിനുണ്ട്. പ്രചാരണം എന്ന വാക്കിന് അത്ര മോശമല്ലാത്ത അർത്ഥമാണ് ഇപ്പോഴുമുള്ളത്. പൊതുജനാരോഗ്യം സംബന്ധിച്ചുള്ള വിവരങ്ങൾ, തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുള്ള ആഹ്വാനം മുതലായവയും (നല്ല ഉദ്ദേശത്തോടെയുള്ള) പ്രചാരണങ്ങളാണ്.
പ്രൊപ്പഗണ്ട എന്ന പേരിനു പിന്നിൽ
[തിരുത്തുക]1622-ൽ Congregatio de Propaganda Fide (വിശ്വാസപ്രചാരണത്തിനുള്ള സംഘം) എന്ന പേരുള്ളതും പ്രൊപ്പഗണ്ട എന്ന് അനൗപചാരികമായി അറിയപ്പെട്ടിരുന്നതുമായ കത്തോലിക്കസഭയുടെ ഒരു ശാഖയുടെ ആവിർഭാവത്തോടെയാണ് പ്രൊപ്പഗണ്ട എന്ന സംജ്ഞ പ്രചാരത്തിൽ വന്നത്.കത്തോലിക്ക രാജ്യങ്ങളല്ലാത്തവയിൽ കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കുക എന്നതായിരുന്നു സംഘടനയുടെ പ്രവർത്ത്നം. മതേതരമായ കാര്യങ്ങളിലെ ആശയപ്രചാരണത്തിനും ഈ പദമുപയോഗിക്കാൻ തുടങ്ങിയത് 18-ആം നൂറ്റാണ്ടിന്റെ അവസാന ദശകം മുതലാണ്.19-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ മതത്തിന്റെ മണ്ഡലത്തിൽ നിന്ന് രാഷ്ട്രീയത്തിന്റെ മണ്ഡലത്തിൽ ഉപയോഗത്തിൽ വന്ന ഈ പദത്തിന്റെ സൂചിതാർത്ഥത്തിന് അപകർഷം വന്നു തുടങ്ങി.ആശയപ്രചാരണത്തിന്റെ രാഷ്ട്രീയലക്ഷ്യങ്ങളോടെ യുള്ള ഉപയോഗം കാര്യമായി ശ്രദ്ധിക്കപ്പെട്ടത് ഒന്നാം ലോകയുദ്ധക്കാലത്താണ്[അവലംബം ആവശ്യമാണ്].
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- "Appendix I: PSYOP Techniques". Psychological Operations Field Manual No. 33-1. Washington, D.C.: Department of the Army. August 31, 1979. Archived from the original on 2004-11-12. Retrieved 2013-01-09.
- Bytwerk, Randall L. (2004). Bending Spines: The Propagandas of Nazi Germany and the German Democratic Republic. East Lansing: Michigan State University Press. ISBN 0-87013-710-7.
- Edwards, John Carver (1991). Berlin Calling: American Broadcasters in Service to the Third Reich. New York: Praeger. ISBN 0-275-93905-7.
- Howe, Ellic (1982). The Black Game: British Subversive Operations Against the German During the Second World War. London: Futura.
- Huxley, Aldous (1958). Brave New World Revisited. New York: Harper. ISBN 0-06-080984-1.
- Hindery, Roderick. "The Anatomy of Propaganda within Religious Terrorism". Humanist (March–April 2003): 16–19.
- O'Donnell, Victoria; Jowett, Garth S. (2005). Propaganda and Persuasion. Thousand Oaks, California: Sage Publications, Inc. ISBN 1-4129-0897-3.
- Le Bon, Gustave (1895). The Crowd: A Study of the Popular Mind. ISBN 0-14-004531-7.
- Linebarger, Paul M. A. (1948). Psychological Warfare. Washington, D.C.: Infantry Journal Press. ISBN 0-405-04755-X.=
- Nelson, Richard Alan (1996). A Chronology and Glossary of Propaganda in the United States. Westport, CT: Greenwood Press. ISBN 0-313-29261-2.
- Young, Emma (October 10, 2001). "Psychological warfare waged in Afghanistan". New Scientist. Retrieved 2010-08-05.
- Shirer, William L. (1942). Berlin Diary: The Journal of a Foreign Correspondent, 1934–1941. New York: Albert A. Knopf. ISBN 5-9524-0081-7.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]പുസ്തകങ്ങൾ
[തിരുത്തുക]- Altheide, David L. & Johnson, John M. Bureaucratic Propaganda. Boston: Allyn and Bacon, Inc. (1980)
- Brown, J.A.C. Techniques of Persuasion: From Propaganda to Brainwashing Harmondsworth: Pelican (1963)
- Chomsky, Noam and Herman, Edward. Manufacturing Consent: The Political Economy of the Mass Media. New York: Pantheon Books. (1988)
- Cole, Robert. Propaganda in Twentieth Century War and Politics (1996)
- Cole, Robert, ed. Encyclopedia of Propaganda (3 vol 1998)
- Combs, James E. & Nimmo, Dan. The New Propaganda: The Dictatorship of Palaver in Contemporary Politics. White Plains, N.Y. Longman. (1993)
- Cull, Nicholas John, Culbert, and Welch, eds. Propaganda and Mass Persuasion: A Historical Encyclopedia, 1500 to the Present (2003)
- Cunningham, Stanley, B. The Idea of Propaganda: A Reconstruction. Westport, Conn.: Praeger. (2002)
- Ellul, Jacques. Propaganda: The Formation of Men's Attitudes. Trans. Konrad Kellen & Jean Lerner. New York: Knopf, 1965. New York: Random House/ Vintage 1973
- Kingsbury, Celia Malone. For Home and Country: World War I Propaganda on the Home Front (University of Nebraska Press; 2010; 308 pages). Describes propaganda directed toward the homes of the American homefront in everything from cookbooks and popular magazines to children's toys.
- Lasswell, Harold D.. Propaganda Technique in World War I. Cambridge, Mass: The M.I.T. Press. (1971)
- Le Bon, Gustave, The Crowd: a study of the Popular Mind (1895)
- MacArthur, John R.. Second Front: Censorship and Propaganda in the Gulf War. New York: Hill and Wang. (1992)
- Marlin, Randal. Propaganda & The Ethics of Persuasion. Orchard Park, New York: Broadview Press. (2002)
- McCombs M. E. & Shaw, D. L. (1972). The agenda-setting function of mass media. Public Opinion Quarterly, 36, 176-87.
- Linebarger, Paul M. Psychological Warfare. International Propaganda and Communications. ISBN 0-405-04755-X (1948)
- Pratkanis, Anthony & Aronson, Elliot. Age of Propaganda: The Everyday Use and Abuse of Persuasion. New York: W.H. Freeman and Company. (1992)
- Rutherford, Paul. Endless Propaganda: The Advertising of Public Goods. Toronto: University of Toronto Press. (2000)
- Rutherford, Paul. Weapons of Mass Persuasion: Marketing the War Against Iraq. Toronto: University of Toronto Press. (2004)
- Snow, Nancy. Propaganda, Inc.: Selling America's Culture to the World. New York, NY: Seven Stories Press. (2010)
- Sproule, J. Michael. Channels of Propaganda. Bloomington, IN: EDINFO Press. (1994)
- Stauber, John, and Rampton, Sheldon Toxic Sludge Is Good for You! Lies, Damn Lies and the Public Relations Industry Monroe, Maine: Common Courage Press, 1995.
ലേഖനങ്ങളും ഉപന്യാസങ്ങളും
[തിരുത്തുക]- Bernays, Edward. "Propaganda". (1928)
- Brown, John H.. "Two Ways of Looking at Propaganda" Archived 2014-02-27 at the Wayback Machine (2006)
- Kosar, Kevin R., Public Relations and Propaganda: Restrictions on Executive Branch Activities, CRS Report RL32750, February 2005.
- Snow, Nancy. "American Persuasion, Influence and Propaganda"