Jump to content

പൊൻകുന്നം പുതിയകാവ്‌ ദേവീക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Puthiyakavu Devi Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പൊൻകുന്നം പട്ടണത്തിലുള്ള ഒരു ഭഗവതി ക്ഷേത്രമാണ്‌ പൊൻകുന്നം പുതിയകാവ്‌ ദേവീക്ഷേത്രം

ചരിത്രം[തിരുത്തുക]

ചെമ്പകശ്ശേരി രാജസ്ഥാനം, വഞ്ഞിപ്പുഴ മഠം എന്നിവയ്‌ക്ക്‌ സ്ഥലസംബന്ധമായും ക്ഷേത്രസംബന്ധമായും ഉള്ള പൂർവബന്ധങ്ങൾ ഈ ക്ഷേത്രത്തോടുണ്ട്‌.പുതിയകാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം കുമരകത്തുള്ള എല്ലാ നായന്മാർക്കും ഉണ്ടായിരുന്നു.[1] ഇടക്കാലത്തെന്നോ കാവനാൽ പണിക്കരിലേക്കെത്തിച്ചേർന്ന ഉടമസ്ഥാവകാശം പിന്നീട്‌ പൂഴിക്കുന്നേൽ കുടുംബത്തിലേക്കും കാലാന്തരത്തിൽ 679-ാം നമ്പർ ചിറക്കടവ്‌ വടക്കുംഭാഗം എൻ.എസ്‌.എസ്‌.കരയോഗത്തിലേക്കും വന്നുചേർന്നു. 1116 വൃശ്ചികമാസം 24ന്‌ ക്ഷേത്രം സ്ഥിതി ചെയ്‌തിരുന്ന സ്ഥലം എൻ.എസ്‌.എസ്‌.യൂണിയന്റ ഉടമസ്ഥതയിൽ വന്നുചേർന്നു. ഇന്ന് തിരുവിതാംകൂറ് ദേവസ്വത്തിന്റെ കീഴിലാണീ അമ്പലം.[2]എരുമേലി മറ്റക്കാട്ട്‌ രാമകൃഷ്‌ണപ്പണിക്കർ സ്വന്തംചെലവിൽ എത്തിച്ചുതന്ന വിഗ്രഹമാണ്‌ ഇപ്പോൾ പ്രതിഷ്‌ഠിച്ചിട്ടുള്ളത്‌.[അവലംബം ആവശ്യമാണ്]

പ്രതിഷ്ഠ[തിരുത്തുക]

ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയും ആദിപരാശക്തിയുമായ ശ്രീ ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ. നാല്‌ തൃക്കൈകളിൽ പാശം, അങ്കുശം, കപാലം, തൃശൂലം എന്നീ ദിവ്യായുധനങ്ങൾ ധരിച്ചവളും മുണ്ഡമാല, ചെമ്പട്ട്, ചന്ദ്രക്കല, തൃക്കണ്ണ്‌ എന്നിവകളോടുകൂടിയ ഭദ്രാ ഭഗവതി എന്നാണ്‌ സങ്കല്പം.

മറ്റു പ്രതിഷ്ഠകൾ[തിരുത്തുക]

ഗണപതി, ധർമ്മശാസ്താവ്, നാഗദൈവങ്ങൾ, യക്ഷിയമ്മ, ബ്രഹ്മരക്ഷസ്‌ തുടങ്ങിയവ.

പ്രധാനവഴിപാടുകൾ[തിരുത്തുക]

ചുറ്റുവിളക്ക്‌, മുഴുക്കാപ്പ്, രക്ത പുഷ്പാഞ്ജലി, കടും പായസം‌, നെയ്‌വിളക്ക്‌, അന്നദാനം, പൂക്കൾ കൊണ്ടുള്ള മാല തുടങ്ങിയവ.

പ്രധാന ദിവസങ്ങൾ[തിരുത്തുക]

ചൊവ്വ, വെള്ളി, പൗർണമി, അമാവാസി, നവരാത്രി ദിവസങ്ങൾ, മലയാള മാസം ഒന്നാം തീയതി, ജന്മ നക്ഷത്ര ദിവസം തുടങ്ങിയവ ക്ഷേത്ര ദർശനത്തിന് പ്രധാനം.

ഉത്സവം[തിരുത്തുക]

എല്ലാവർഷവും കുംഭഭരണിദിനവും തൊട്ടുമുമ്പുള്ള അഞ്ചുദിവസങ്ങളും ഉത്സവദിനങ്ങളായി ആഘോഷിക്കുന്നു. ഒന്നാം ഉത്സവം എൻ.എസ്‌.എസ്‌.കരയോഗമാണ്‌ നടത്തുന്നത്‌. കുംഭഭരണി ദിനത്തിൽ ഉച്ചയോടുകൂടി ആരംഭിക്കുന്ന കുംഭകുടഘോഷയാത്രയും നൃത്തവും അഭിഷേകവും വളരെയേറെ പ്രസിദ്ധമാണ്‌. മഞ്ഞപ്പള്ളിക്കുന്ന്‌, കോയിപ്പള്ളി, മൂലകുന്ന്‌, അട്ടിക്കവല, തോണിപ്പാറ, ഇടത്തംപറമ്പ്‌ തുടങ്ങിയ കരകളിൽ നിന്ന്‌ നൂറുകണക്കിന്‌ കുംഭകുടങ്ങൾ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും താളമേളങ്ങളുടെയും അകമ്പടിയോടുകൂടി സന്നിധിയിലെത്തി പര്യവസാനിക്കും. ചിറക്കടവ്‌ ശ്രീമഹാദേവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ചിറയിലാണ്‌ ആറാട്ട്‌ നടക്കുന്നത്‌. മീനഭരണി മഹോത്സവം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്‌ പൂർവ്വാചാരപ്രകാരം നടത്തിവരുന്ന കലംകരിക്കൽ, പുതുക്കല നിവേദ്യം വഴിപാട്‌ പൊങ്കാലയായി പരിണമിച്ചിട്ടുണ്ട്‌. പൊങ്കാലയ്‌ക്കുശേഷമുള്ള മഹാപ്രസാദമൂട്ടിന്‌ ആയിരക്കണക്കായ ഭക്തജനങ്ങൾ എത്തിച്ചേരുന്നു. പത്താമുദയമഹോത്സവവും രാമായണമാസാചരണവും ഭക്തിനിർഭരമായും വിശേഷാൽ വഴിപാടുകളോടും കൂടി ആചരിച്ചുവരുന്നു.

ഈ ക്ഷേത്രത്തിന്റെ തന്ത്രി കുരുപ്പക്കാട്ടുമനയ്‌ക്കൽ പുരുഷോത്തമൻ നമ്പൂതിരിയാണ്‌.

അവലംബം[തിരുത്തുക]

  1. കുമരകം- ഒരു ഉൾനാട്ടുകാരന്റെ ആമുഖം.- പി.ജി. പദ്മനാഭൻ.
  2. കുമരകം- ഒരു ഉൾനാട്ടുകാരന്റെ ആമുഖം.- പി.ജി. പദ്മനാഭൻ.