Jump to content

ഖിയാങ് ജനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Qiang people എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Qiang
Regions with significant populations
Sichuan, China: 200,000
Languages
Qiangic languages
Religion
Qiang folk religion and Tibetan Buddhism

ചൈനയിലെ ഒരു ആദിമ ജനവിഭാഗമാണ് ഖിയാങ് ജനങ്ങൾ - Qiang people (ചൈനീസ്: 羌族; പിൻയിൻ: qiāng zú; Qiangic: Rrmea). ചൈനീസ് സർക്കാർ ഔദ്യോഗികമായി അംഗീകരിച്ച 56 ആദിമ ജനവിഭാഗങ്ങളിൽ ഉൾപ്പെട്ട ഒരു വിഭാഗമാണ് ഖിയാങ് ജനത. 1990ലെ ഔദ്യോഗിക കണക്കുപ്രകാരം ഏകദേശം 200,000 ആണ് ഇവരുടെ ചൈനയിലെ ജനസംഖ്യ.[1] ഈ ജനവിഭാഗങ്ങൾ പ്രധാനമായും വസിക്കുന്നത് തിബെത്തൻ പീഡഭൂമിയുടെ കിഴക്കൻ അറ്റത്ത് സിച്ചുവാൻ പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ മലമ്പ്രദേശത്താണ്. .[2]

ചരിത്രം

[തിരുത്തുക]

പുരാതന ചൈനീസ് ഗ്രന്ഥങ്ങളിൽ ഖിയാങ് എന്ന ഒരു വിഭാഗത്തെ കുറിച്ച് പരാമർശമുണ്ട്. അതുപോലെ 3000 വർഷങ്ങൾക്ക് മുൻപ് കണ്ടെടുത്ത പുറം തോടിൽ നിന്നും അസ്ഥികളിൽ നിന്നും കണ്ടെടുത്ത ലിഖിതങ്ങളിലെ ഇതിനെ കുറിച്ച് പരാമർശമുണ്ട്. എന്നിരുന്നാലും, ഇത് വ്യത്യസ്തമായ വിഭാഗമായിരുന്നു.ആധുനിക ഖിയാങ് ജനങ്ങളുടെതിന് സമാനമായിരുന്നില്ല ഇവർ. ഇവർക്കിടയിലെ, ആധുനിക ഖിയാങ് ജനങ്ങൾക്കിടയിലെ ഒരു വിഭാഗം പുരാതന ഖിയാങിന്റെ പിന്തുടർച്ചകാരാവാൻ സാധ്യതയുണ്ട്.

നേരത്തെ ഖിയാങ് എന്ന് അറിയപ്പെട്ടിരുന്ന നിരവധി ജനങ്ങളെ ചൈനീസ് രേഖകളിൽ നിന്ന് കാലക്രമേണ മാറ്റിയിട്ടുണ്ട്. മിൻങ്, മാൻങ് രാജവംശകാലഘട്ടത്തിലാണ് ഇത്തരത്തിൽ പുനർ വർഗ്ഗീകരിക്കപ്പെട്ടത്. അപ്പർ മിൻ നദീ തട പ്രദേശത്ത് താമസിക്കുന്ന ഹാൻ ജനങ്ങൾ അല്ലാത്തവരെ സൂചിപ്പിക്കാനാണ് ഖിയാങ് എന്ന പദം ഉപയോഗിക്കുന്നത്. നിലവിൽ ആധുനിക ഖിയാങ് ജനത അധിനിവേശം നടത്തിയ ബീച്ചുവാൻ പ്രദേശത്തുള്ളവരെ സൂചിപ്പിക്കാനും ഖിയാങ് എന്ന പദം ഉപയോഗിച്ച് വരുന്നുണ്ട്.[3]

ഖിയാങ് കാവൽമാടം

ഹാൻ ചൈനീസിന്റെയും ചരിത്രപരമായ തിബെത്തിന്റെയും ഇടയിലായാണ് ഖിയാങ് ഭൂപ്രദേശം കിടക്കുന്നത്. ഈ രണ്ടു ജനവിഭാഗത്തിന്റെയും മേധാവിത്വത്തിന് കീഴിലും ഇവ വരും. വിവിധ ഗ്രാമങ്ങൾ തമ്മിൽ സ്പർകളുണ്ടാവാറുണ്ട്. ഇത്തരം ആക്രമണങ്ങൾ ഭയന്ന് ഖിയാങ് ജനങ്ങൾ വലിയ കാവൽമാടങ്ങളും കനമുള്ള കല്ലുകൾ ഉപയോഗിച്ച് മതിലുകൾ കെട്ടി വീടുകളും അവയ്ക്ക് ചെറിയ ജാലകങ്ങളും വാതിലുകളും നിർമ്മിക്കുന്നുണ്ട്..[4] കഴിഞ്ഞ കാലങ്ങളിൽ ഓരോ ഗ്രാമത്തിനും ഒന്നിൽ അധികം കാവൽമാടങ്ങൾ ഉണ്ടായിരുന്നു. ഹിമാലയൻ ടവേഴ്‌സ് ചില ഖിയാങ് ഗ്രാമങ്ങളുടെ സവിശേഷതയായി തുടരുന്നുണ്ട്.[5]

സമീപകാല ചരിത്രം

[തിരുത്തുക]

ആധുനിക ഖിയാങ് ജനങ്ങൾ തങ്ങളെ റ്മ IPA: [/ɹmæː/] or IPA: [/ɹmεː/] (Rma, 尔玛 erma in Chinese, or RRmea in Qiang orthography) എന്നാണ് പരാമർശിക്കുന്നത്.അല്ലെങ്കിൽ ഈ പദത്തിന്റെ ഒരു രൂപാന്തരമായ വകഭേദമാണ് ഉപയോഗിക്കുന്നത്. എങ്ങനെയായാലും, ചൈനീസ് പദമായ ഖിയാങ് വംശം (ചൈനീസ്: 羌族) എന്ന് തങ്ങളെ അവർ നിർവചിക്കുന്നില്ല. ഇരുപതാം നൂറ്റാണ്ടുവരെ ഖിയാങ് വംശം ഹാൻ ചൈനീസ് വർഗ്ഗത്തിലാണ് ഉൾപ്പെട്ടിരുന്നത്.[4] ആധുനിക കാലഘട്ടത്തിൽ നിരവധി പേർ ചൈനയിൽ ഖിയാങ് വംശ പദവി ലഭിക്കാനായി ശ്രമങ്ങൾ നടത്തുന്നുണ്ട്. രാജ്യത്തെ ന്യൂനപക്ഷ പൗരൻമാർക്ക് എതിരായ വിവേചനത്തിനെതിരായ സർക്കാരിന്റെ ഒരു നയം ഖിയാങ് വംശം പോലുള്ള ആദിമ ജനവിഭാഗങ്ങൾക്ക് സാമ്പത്തികമായ നേട്ടങ്ങൾ ലഭിക്കുന്നതിനാലാണിത്. 1949 മുതൽ ന്യൂനപക്ഷ പദവി എന്നത് രാജ്യത്തെ ഏറെ ആകർഷകമാണ്,.[3] പുനർ വർഗ്ഗീകരണത്തിലൂടെ നിരവധി പേർ ഖിയാങ് വംശത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.[1] രണ്ടു ലക്ഷം ഖിയാങ് ജനങ്ങളാണ് ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിൽ മാത്രം ഇപ്പോൾ വസിക്കുന്നത്. നഗ് വ തിബെത്തൻ സ്വയംഭരണാവകാശ ജില്ല, ബിച്ചുവാൻ ഖിയാങ് സ്വയംഭരണാവകാശ കൺട്രി, മാവോ, വൻചുവാൻ, ലി, ഹിഷുഇ സോങ്പാൻ എന്നിവിടങ്ങളിലാണ് മുഖ്യമായും ഇവർ താമസിക്കുന്നത്. 2008 മെയ് 12ന് സിച്ചുവാനിലുണ്ടായ ഭൂമികുലുക്കം ഖിയാങ് ജനങ്ങളെ വളരെ വ്യാപകമായി ബാധിച്ചിരുന്നു.[6]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Qiang, Cimulin" (PDF). Archived from the original (PDF) on September 26, 2007.
  2. Randy J. LaPolla, Chenglong Huan (2003). A Grammar of Qiang: With annotated texts and glossary. Mouton de Gruyter. p. 1. ISBN 978-3110178296.
  3. 3.0 3.1 Wang Ming-ke. "From the Qiang Barbarians to the Qiang Nationality: The Making of a New Chinese Boundary". Archived from the original on 2021-05-16. Retrieved 2016-11-28.
  4. 4.0 4.1 Randy J. LaPolla, Chenglong Huan (2003). A Grammar of Qiang: With annotated texts and glossary. Mouton de Gruyter. p. 6. ISBN 978-3110178296.
  5. Daniel McCrohan (19 August 2010). "The inside info on China's ancient watchtowers". Lonely Planet.
  6. Mark Magnier and Barbara Demick (May 21, 2008). "Quake threatens a culture's future". Los Angeles Times.
"https://ml.wikipedia.org/w/index.php?title=ഖിയാങ്_ജനങ്ങൾ&oldid=4017598" എന്ന താളിൽനിന്ന് ശേഖരിച്ചത്