Jump to content

ക്വിൻഗായ് തടാകം

Coordinates: 37°00′N 100°08′E / 37.000°N 100.133°E / 37.000; 100.133
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Qinghai Lake എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്വിൻഗായ് തടാകം
1994 നവംബറിലെ ഒരു ആകാശചിത്രം.
സ്ഥാനംTibetan Plateau
നിർദ്ദേശാങ്കങ്ങൾ37°00′N 100°08′E / 37.000°N 100.133°E / 37.000; 100.133
TypeEndorheic, saline lake
ഉപരിതല വിസ്തീർണ്ണം4,186 കി.m2 (4.506×1010 sq ft) (2004), 4,489 കി.m2 (4.832×1010 sq ft) (2007)[1]
അവലംബം[1]

ചൈനയിലെ ഒരു തടാകമാണ്‌ ക്വിൻഗായ് തടാകം. ക്വിൻഗായ് പ്രവിശ്യയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഇതൊരു ഉപ്പു തടാകവും ക്ഷാര തടാകവുമാണ്. ക്വിൻഗായ് തടാകത്തിന്റെ പ്രതല വിസ്തീർണം 4,317 ചതുരശ്ര കിലോമീറ്റർ ആണ്. 2008-ലെ കണക്കനുസരിച്ച് ഈ തടാകത്തിനു 21 മീറ്റർ ശരാശരി ആഴവും 25. 5മീറ്റർ പരമാവധി ആഴവുമുണ്ട്‌. [2]ഇപ്പോഴത്തെ നാമമായ ക്വിൻഗായ്(ചൈനീസ്)എന്നതിന്റെയും പഴയ നാമമായിരുന്ന കൊകോണോറിന്റെയും (മംഗോളിയൻ) അർഥം "നീലത്തടാകം" എന്നാണ്. ക്വിൻഗായ് തടാകം പ്രവിശ്യാതലസ്ഥാനമായ ഷിനിങ്ങിൽ ഇന്ന് 100കിലോമീറ്റർ അഥവാ 621 മൈൽ പടിഞ്ഞാറു മാറിയാണ് സ്ഥിതി ചെയ്യുന്നത്. ക്വിൻഗായ് തടാകം സമുദ്ര നിരപ്പിൽ നിന്ന് 3,205 മീറ്റർ അഥവാ 10,515 അടി ഉയരത്തിലാണ്. ഇരുപത്തിമൂന്ന് നദികളും അരുവികളും ക്വിൻഗായ് തടാകത്തിലെക്കെത്തുന്നു. ഇവ മിക്കവയും വറ്റിപോകുന്നവയാണ്. സ്ഥിരമായുള്ള അഞ്ചു സോത്രസുകളാണ് ഈ തടാകത്തിലെ ജലത്തിന്റെ 80 ശതമാനവും നല്കുന്നത്.[3]

ഇരുപതാം നൂറ്റാണ്ടിൽ ക്വിൻഗായ് തടാകം കുറെ ചുരുങ്ങി, എങ്കിലും 2004-ഓടെ വീണ്ടും വികസിക്കുന്നുണ്ട്. ഉപ്പുജല തടാകമാണ്ണെങ്കിലും ക്വിൻഗായ് തടാകത്തിൽ മത്സ്യ ലഭ്യതയുണ്ട്.[4]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Area of Qinghai Lake Has Increased Continuously". Archived from the original on 2008-08-28. Retrieved 2015-11-14.
  2. "Water level variation of Lake Qinghai from satellite and in situ measurements under climate change" (PDF). Journal of Applied Remote Seeing. Utsa.edu. Retrieved 2015-05-17.
  3. Rhode, David; Ma Haizhou; David B. Madsen; P. Jeffrey Brantingham; Steven L. Forman; John W. Olsen (2009). "Paleoenvironmental and archaeological investigations at Qinghai Lake, western China: Geomorphic and chronometric evidence of lake level history" (PDF). Quaternary International. 218: 3. doi:10.1016/j.quaint.2009.03.004. Retrieved 2010-03-18.
  4. Su Shuyang: China ein Lesebuch zur Geschichte, Kultur und Zivilisation. Wissenmedia Verlag, 2008, p. 19. ISBN 3-577-14380-0
"https://ml.wikipedia.org/w/index.php?title=ക്വിൻഗായ്_തടാകം&oldid=3630214" എന്ന താളിൽനിന്ന് ശേഖരിച്ചത്