Jump to content

രാജ്പാൽ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rajpal Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജ്പാൽ സിംഗ്
Personal information
Born (1983-08-08) 8 ഓഗസ്റ്റ് 1983  (41 വയസ്സ്)
Playing position Halfback
Senior career
Years Team Apps (Gls)
Marienburger SC
National team
India 147 (52)

ഇന്ത്യയുടെ ദേശീയ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്നു രാജ്പാൽ സിംഗ് (ജനനം: ആഗസ്റ്റ് 8, 1983) (പഞ്ചാബി: ਰਾਜਪਾਲ ਸਿੰਘ).[1][2] ഫോർവേർഡ് (ഫ്രണ്ട് ലൈനിൽ) പൊസിഷനിലാണ് അദ്ദേഹം കളിക്കുന്നത്. അർജുന അവാർഡ് ജേതാവാണ്. സിവാലിക് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. ചണ്ഡീഗഡിലെ എസ്. ജി. ജി. എസ്. ഖൽസ കോളേജിൽ നിന്ന് ബിരുദം നേടി. അദ്ദേഹത്തിന്റെ ആദ്യ അന്താരാഷ്ട്ര മത്സരമായ 2001 ലെ യൂത്ത് ഏഷ്യ കപ്പിൽ രാജ്പാൽ സിംഗ് ജനശ്രദ്ധ നേടിയിരുന്നു. മലേഷ്യയിലെ ഇപ്പോയിൽ നടന്ന 'ടൂർണമെന്റിൽ' ഏഴ് ഗോളുകളോടെ ഇന്ത്യ കപ്പ് ജേതാക്കളായി. രാജ്പാൽ സിംഗ്, ഹോം ലോക കപ്പിനു മുമ്പ് ലോകത്തിന് മുന്നിൽ വാർത്തയായിരുന്നു. ഹോക്കി ഭരണാധികാരികളുമായി ചേർന്ന് അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ടീമിനെ നയിച്ചിരുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]

2011 ൽ രാജ്പാലിന് ഹോക്കി രംഗത്തെ മികവിന് അർജുന അവാർഡ് ലഭിച്ചു.[3]

അവലംബം

[തിരുത്തുക]
  1. "Rajpal replaces Sandeep as hockey captain". 13 November 2009.
  2. https://timesofindia.indiatimes.com/sports/new-zealand-in-india-2016/top-stories/Rajpal-Singh-Leader-in-hockey-guardian-in-cricket/articleshow/51506238.cms
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-01-17. Retrieved 2021-08-17.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാജ്പാൽ_സിംഗ്&oldid=4100839" എന്ന താളിൽനിന്ന് ശേഖരിച്ചത്