രാം വിലാസ് പാസ്വാൻ
രാം വിലാസ് പാസ്വാൻ | |
---|---|
കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2019-2020, 2014-2019 | |
മുൻഗാമി | ശരത് പവാർ |
പിൻഗാമി | പീയുഷ് ഗോയൽ |
രാജ്യസഭാംഗം | |
ഓഫീസിൽ 2019-2020, 2010-2014 | |
മണ്ഡലം | ബീഹാർ |
ലോക്സഭാംഗം | |
ഓഫീസിൽ 2014, 2004, 1999, 1998, 1996, 1991, 1989, 1980, 1977 | |
മുൻഗാമി | രാം സുന്ദർദാസ് |
പിൻഗാമി | പശുപതികുമാർ പരസ് |
മണ്ഡലം | ഹാജിപ്പൂർ, റോസരൊ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 05 ജൂലൈ 1946 ഖഗാരിയ, ബീഹാർ |
മരണം | ഒക്ടോബർ 8, 2020 ന്യൂഡൽഹി | (പ്രായം 74)
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | രാജ്കുമാരി ദേവി(1969-1981) റീന ശർമ്മ(1982-2020) |
കുട്ടികൾ | 4 |
As of ഒക്‌ടോബർ 8, 2020 ഉറവിടം: ലോക്സഭ |
ഒൻപത് തവണ ലോക്സഭാംഗവും രണ്ട് തവണ രാജ്യസഭാംഗവും ഏഴ് തവണ കേന്ദ്ര മന്ത്രിയുമായിരുന്ന ബീഹാറിൽ നിന്നുള്ള ലോക്ജനശക്തി പാർട്ടി നേതാവായിരുന്നു രാം വിലാസ് പസ്വാൻ.(1946-2020) വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2020 ഒക്ടോബർ 8ന് അന്തരിച്ചു.[1][2]
ജീവിതരേഖ
[തിരുത്തുക]ബീഹാറിലെ ഖഗാരിയ ജില്ലയിലെ ശഖർബാനിയയിലെ ഒരു ദളിത് കുടുംബത്തിൽ ജമുൻ പസ്വാൻ്റെയും സിയ ദേവിയുടേയും മകനായി 1946 ജൂലൈ 5 ന് ജനിച്ചു. പട്ന യൂണിവേഴ്സിറ്റിയിലും കോസി കോളേജിലുമായി വിദ്യാഭ്യസം പൂർത്തിയാക്കിയ പസ്വാൻ 1969-ൽ ബീഹാർ പോലീസിലെ ഡി.എസ്.പിയായി ജോലി ചെയ്തിരുന്നു എങ്കിലും പിന്നീട് ഉദ്യോഗം രാജി വച്ച് രാഷ്ട്രീയത്തിലിറങ്ങി[3][4]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]1969-ൽ ഇരുപത്തിമൂന്നാം വയസിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നതോടെയാണ് പാസ്വാൻ്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. 1969-ൽ തന്നെ എസ്.എസ്.പി സ്ഥാനാർത്ഥിയായി അലൗളി മണ്ഡലത്തിൽ നിന്ന് ബീഹാർ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. പിന്നീട് ഒൻപത് തവണ ലോക്സഭയിലേക്കും രണ്ട് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഏഴ് തവണ കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചു.
പ്രധാന പദവികളിൽ
- 1969 : സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി അംഗം
- 1969 : ബീഹാർ നിയമസഭാംഗം, അലൗളി മണ്ഡലം
- 1972 : വീണ്ടും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയം
- 1974 : ജനറൽ സെക്രട്ടറി, ഭാരതീയ ലോക്ദൾ
- 1977 : ജനതാ പാർട്ടി അംഗം
- 1977 : ലോക്സഭാംഗം, (1) ഹാജിപ്പൂർ
- 1980 : ലോക്സഭാംഗം, (2) ഹാജിപ്പൂർ
- 1984 : ലോക്സഭയിലേക്ക് ഹാജിപ്പൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
- 1989 : ലോക്സഭാംഗം, (3) ഹാജിപ്പൂർ
- 1989-1990 : കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി (1)
- 1991 : ലോക്സഭാംഗം, (4) റോസരൊ
- 1996 : ലോക്സഭാംഗം, (5) ഹാജിപ്പൂർ
- 1996-1997 : ലോക്സഭ ലീഡർ
- 1996-1998 : കേന്ദ്ര റെയിൽവേ മന്ത്രി (2)
- 1998 : ലോക്സഭാംഗം, (6) ഹാജിപ്പൂർ
- 1999 : ലോക്സഭാംഗം, (7) ഹാജിപ്പൂർ
- 1999-2001 : കേന്ദ്ര ഇൻഫർമേഷൻ ടെക്നോളജി, കമ്മ്യൂണിക്കേഷൻസ് വകുപ്പ് മന്ത്രി (3)
- 2000 : ജനതാദൾ വിട്ട് ലോക് ജനശക്തി പാർട്ടി രൂപീകരിച്ചു
- 2001-2002 : കേന്ദ്ര, കൽക്കരി വകുപ്പ് മന്ത്രി (4)
- 2002 : എൻ.ഡി.എ വിട്ട് യു.പി.എയിൽ ചേർന്നു
- 2004 : ലോക്സഭാംഗം, (8) ഹാജിപ്പൂർ
- 2004-2009 : കേന്ദ്ര രാസവള, കെമിക്കൽസ് വകുപ്പ് മന്ത്രി (5)
- 2009 : ഹാജിപ്പൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
- 2010-2014 : രാജ്യസഭാംഗം, ബീഹാർ
- 2014 : ലോക്സഭാംഗം, (9) ഹാജിപ്പൂർ
- 2014-2019 : കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി (6)
- 2019-2020 : രാജ്യസഭാംഗം, ബീഹാർ, കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി (7)
- 2020 ഒക്ടോബർ 8 ന് നിര്യാതനായി[5][6][7]
കേന്ദ്ര മന്ത്രി
[തിരുത്തുക]ഏഴ് തവണ കേന്ദ്ര മന്ത്രിയായിരുന്ന പസ്വാൻ ഒരു സീസൺഡ് പൊളിറ്റിഷ്യൻ എന്നാണ് ദേശീയ രാഷ്ട്രീയത്തിൽ അറിയപ്പെട്ടിരുന്നത്.
യു.പി.എ, എൻ.ഡി.എ മുന്നണികളിൽ നിന്ന് രാഷ്ട്രീയ കാറ്റ് നോക്കി അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുന്നതിൽ അതീവ വൈഭവമാണ് പസ്വാൻ എന്ന നേതാവിനെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനാക്കിയത്[8]
ആദ്യമായി കേന്ദ്ര മന്ത്രിയാവുന്നത് 1989-ലെ വി.പി.സിംഗ് മന്ത്രിസഭയിലെ തൊഴിൽ വകുപ്പ് മന്ത്രിയായിട്ടാണ്.
1996-1998 വർഷങ്ങളിൽ റെയിൽവേ വകുപ്പ് മന്ത്രിയായിരുന്ന പസ്വാൻ 1999-ൽ എ.ബി. വാജ്പേയി നയിച്ച എൻ.ഡി.എ. മന്ത്രിസഭയിൽ ഐ.ടി, കൽക്കരി വകുപ്പുകളുടെ മന്ത്രിയായിരുന്നു.
2002-ൽ മന്ത്രി പദം രാജിവെച്ച് എൻ.ഡി.എ. വിട്ട പസ്വാൻ 2004-2009-ലെ ഒന്നാം യു.പി.എ സർക്കാരിൽ രാസവള, കെമിക്കൽ വകുപ്പ് മന്ത്രിയായിരുന്നു.
പിന്നീടുള്ള ധ്രൂവീകരണത്തിൽ 2014-ൽ യു.പി.എ വിട്ട് വീണ്ടും എൻ.ഡി.എയിൽ ചേർന്നു 2014 മുതൽ 2020 വരെ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു[9]
സ്വകാര്യ ജീവിതം
[തിരുത്തുക]- ഭാര്യമാർ :
- രാജ് കുമാരി ദേവി 1969-ൽ വിവാഹം, 1981-ൽ വിവാഹമോചനം
- മക്കൾ : ഉഷ, ആശ
- റീന ശർമ്മ : 1989-മുതൽ
- മക്കൾ : ചിരാഗ് പസ്വാൻ എം.പി., നിശ പസ്വാൻ
മരണം
[തിരുത്തുക]വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 2020 ഒക്ടോബർ എട്ടിന് നിര്യാതനായി.[10]
അവലംബം
[തിരുത്തുക]- ↑ https://www.manoramaonline.com/news/latest-news/2020/10/08/ram-vilas-paswan-passes-away.html
- ↑ http://164.100.47.194/Loksabha/Members/MemberBioprofile.aspx?mpsno=296
- ↑ https://www.manoramaonline.com/news/editorial/2020/09/22/deseeyam-on-ram-vilas-paswan-and-future-of-chirag-paswan.html
- ↑ "Rajya Sabha members bioprofile". National Informatics Centre, New Delhi and Rajya Sabha. Archived from the original on 2019-03-27. Retrieved 9 April 2013.
- ↑ https://www.manoramaonline.com/news/latest-news/2020/10/08/ramvilas-paswan.html
- ↑ https://www.manoramaonline.com/news/india/2020/10/09/union-minister-ram-vilas-paswan-passes-away.html
- ↑ https://www.manoramaonline.com/news/latest-news/2020/10/08/ram-vilas-paswan-memory-of-an-election-rally.html
- ↑ https://www.manoramaonline.com/news/india/2020/10/09/ram-vilas-paswan-politics.html
- ↑ https://www.manoramaonline.com/news/india/2020/10/09/ram-vilas-paswan-political-career.html
- ↑ https://www.manoramaonline.com/news/latest-news/2020/10/09/union-minister-ljp-leader-ram-vilas-paswan.html