Jump to content

രംഗനാഥ ക്ഷേത്രം, നെല്ലൂർ

Coordinates: 14°52′44″N 79°17′52″E / 14.878847°N 79.297857°E / 14.878847; 79.297857
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ranganatha Temple, Nellore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sri Ranganathaswamy Temple
രംഗനാഥ ക്ഷേത്രം, നെല്ലൂർ is located in Andhra Pradesh
രംഗനാഥ ക്ഷേത്രം, നെല്ലൂർ
Location in Andhra Pradesh
അടിസ്ഥാന വിവരങ്ങൾ
സ്ഥലംNellore
നിർദ്ദേശാങ്കം14°52′44″N 79°17′52″E / 14.878847°N 79.297857°E / 14.878847; 79.297857
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിVishnu
ജില്ലNellore
സംസ്ഥാനംAndhra Pradesh
രാജ്യംIndia
പൂർത്തിയാക്കിയ വർഷം12 A.D.
ലിഖിതങ്ങൾin telugu

ആന്ധ്രാപ്രദേശിലെ നെല്ലൂരിലെ ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം, ഭഗവാൻ രംഗനാഥൻ പരബ്രഹ്മൻ മഹാവിഷ്ണു ഭഗവാന്റെ രൂപത്തിലുള്ള ഒരു ഹൈന്ദവക്ഷേത്രമാണ്. നെല്ലൂരിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തൽപഗിരി രംഗനാഥസ്വാമി ക്ഷേത്രം അഥവാ രംഗനായകുലു ക്ഷേത്രം. പെന്ന നദിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ പ്രധാന കവാടം ഗാലിഗോപുരം എന്നറിയപ്പെടുന്ന വലിയ ഗോപുരമാണ്. അക്ഷരാർത്ഥത്തിൽ "കാറ്റ് ഗോപുരം" "wind tower". എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ഗോപുരത്തിന് ഏകദേശം 70 അടി ഉയരമുണ്ട്. അതിനു മുക ളിലായി 10 അടി സ്വർണം പൂശിയ പാത്രത്തിനെ കലശം എന്നുവിളിക്കുന്നു. എല്ലാ വർഷവും മാർച്ച്-ഏപ്രിൽ മാസത്തിൽ (ഇത് ഇന്ത്യൻ കലണ്ടർ അനുസരിച്ച് വ്യത്യാസപ്പെടുന്നു) ഒരു വലിയ ഉൽസവം ആഘോഷിക്കുന്നു. ഇവ ബ്രഹ്മോത്സവം എന്നാണ് അറിയപ്പെടുന്നത്.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]